Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധി മുതൽ ചാണ്ടി ഉമ്മൻ വരെ.. 'കോൺഗ്രസ് എന്ന കുടുംബ മരം' പങ്കുവെച്ച് വി ശിവൻകുട്ടി

മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ മുഹമ്മദ് റിയാസിന് പ്രതിപക്ഷത്തെ വിമർശിക്കാൻ എന്താണ് അർഹത എന്നായിരുന്നു വിഡി സതീശന്റെ ചോദ്യം.

CONGRESS

തിരുവനന്തപുരം: പിഎ മുഹമ്മദ് റിയാസ് മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണെന്നുളള പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബങ്ങളില്‍ നിന്ന് വന്ന് പാര്‍ട്ടിയില്‍ ഇടംപിടിച്ചവരുടെ പട്ടികയാണ് ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുളളത്. ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും കുടുംബാധിപത്യം പിന്തുടരുന്ന പാര്‍ട്ടിക്ക് സിപിഎമ്മിനെ വിമര്‍ശിക്കാനുളള യോഗ്യത എന്താണെന്ന് സോഷ്യല്‍ മീഡിയിയല്‍ ഇടത് പ്രൊഫൈലുകളും ചോദ്യം ഉയര്‍ത്തുന്നുണ്ട്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കോൺഗ്രസ് എന്ന കുടുംബ മരം.
നെഹ്‌റു കുടുംബം: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, പ്രധാനമന്ത്രിയായിരുന്ന മകൾ ഇന്ദിരാഗാന്ധി, ഇന്ദിരയുടെ മകനും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി, രാജീവിന്റെ ഭാര്യയും കോൺഗ്രസ്‌ അധ്യക്ഷയുമായിരുന്ന സോണിയ ഗാന്ധി, സോണിയ ഗാന്ധിയുടെ മകൻ കോൺഗ്രസ്‌ മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധിയുടെ മകൾ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരടങ്ങുന്നതാണ് കോൺഗ്രസിലെ നെഹ്‌റു കുടുംബം.

congress

സിന്ധ്യ കുടുംബം: കേന്ദ്ര മന്ത്രിയായിരുന്ന മാധവറാവു സിന്ധ്യയും 2020 ൽ ഭാരതീയ ജനതാ പാർട്ടിയിലേക്ക് (ബിജെപി) ചേരുന്നതിന് മുമ്പ് കോൺഗ്രസ് പാർട്ടി അംഗമായിരുന്ന, കേന്ദ്ര മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ മകൻ ജ്യോതിരാദിത്യ സിന്ധ്യയും ഉൾപ്പെടെയുള്ളവർ ഈ കുടുബത്തിൽ പെടുന്നു.
പൈലറ്റ് കുടുംബം: 2020-ൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുന്നതിന് മുമ്പ് പാർട്ടിയിലെ പ്രമുഖ നേതാവായിരുന്ന സച്ചിൻ പൈലറ്റും അകാല മരണത്തിന് മുമ്പ് പാർട്ടിയിലെ പ്രമുഖ നേതാവ് കൂടിയായിരുന്ന പിതാവ് മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റും ഉൾപ്പെടുന്നതാണ് ഈ കുടുംബം.

ഇനി കേരളത്തിലേയ്ക്ക്: -
കരുണാകര കുടുംബം: മുൻ കേന്ദ്രമന്ത്രിയും കേരള മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരൻ, മകൻ മുൻ മന്ത്രിയും എം പി യുമായ കെ മുരളീധരൻ, മകൾ പദ്മജ തുടങ്ങിയവർ അടങ്ങുന്നതാണ് ഈ കുടുംബം.
ആന്റണി കുടുംബം: മുൻ കേന്ദ്ര മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന എ കെ ആന്റണി, മകൻ കോൺഗ്രസ്‌ ഐ ടി സെൽ കൺവീനറായിരുന്ന അനിൽ ആന്റണി എന്നിവർ ഉൾപ്പെടുന്നതാണ് ഈ കുടുംബം.

ചാണ്ടി കുടുംബം : മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ എന്നിവർ ഈ കുടുംബത്തിൽ ഉണ്ട്.
ഈഡൻ കുടുംബം : മുൻ എം പി ജോർജ് ഈഡൻ, മകൻ എം പി ഹൈബി ഈഡൻ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് ഈ കുടുംബം.
ഇനിയുമെത്ര കോൺഗ്രസ്‌ കുടുംബ വാഴ്ചകൾ..ഇത് സംബന്ധിച്ച കമന്റുകൾ തൂക്കാൻ ഉള്ള നൂല്..'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+