കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചതിച്ചത് ന്യൂനപക്ഷം മാത്രമല്ല!! ഒടുവില്‍ പരാജയ കാരണം കണ്ടെത്തി എല്‍ഡിഎഫ്?

  • By
Google Oneindia Malayalam News

തിരുവനന്തപുരം: അപ്രതീക്ഷിതമായിരുന്നു കേരളത്തില്‍ എല്‍ഡിഎഫിന്‍റെ പരാജയം. യുഡിഎഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ തകര്‍ന്നടിഞ്ഞു. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ മണ്ഡലങ്ങളില്‍ പോലും വന്‍ തിരിച്ചടി. ഇരുപതില്‍ 19 ഉം യുഡിഎഫ് തൂത്തുവാരിയപ്പോള്‍ ആകെ ആശ്വാസം നല്‍കിയത് ആലപ്പുഴ മാത്രമാണ്. സമീപകാലത്തെങ്ങുമുണ്ടായിട്ടില്ലാത്ത വിധം സംഭവിച്ച കനത്ത പരാജയത്തിന്‍റെ കാരണങ്ങള്‍ തേടുകയാണ് സിപിഎം നേതൃത്വം.

<strong>കേരളം 'എടുക്കാന്‍' അമിത് ഷാ കരുതിവെച്ച വമ്പന്‍ സര്‍പ്രൈസുകള്‍! പൊളിച്ച നേതാക്കള്‍ക്ക് പണി</strong>കേരളം 'എടുക്കാന്‍' അമിത് ഷാ കരുതിവെച്ച വമ്പന്‍ സര്‍പ്രൈസുകള്‍! പൊളിച്ച നേതാക്കള്‍ക്ക് പണി

രാഹുല്‍ ഗാന്ധിയുടെ വരവും ശബരിമല സ്ത്രീപ്രവേശനവുമാണ് ഇടതുകോട്ടകള്‍ തകര്‍ത്തതെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍ ഇടതു നേതൃത്വവും അത് ഒരു പരിധിവരെ സമ്മതിക്കുന്നുണ്ട്. ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടായതിനൊപ്പം പ്രതീക്ഷിച്ച വോട്ടുകളും കിട്ടിയില്ലെന്ന് എല്‍ഡിഎഫ് സമ്മതിക്കുന്നു. വിശദാംശങ്ങളിലേക്ക്

ഞെട്ടലില്‍ നേതൃത്വം

ഞെട്ടലില്‍ നേതൃത്വം

കനത്ത പരാജയത്തിന്‍റെ ഞെട്ടലിലാണ് സിപിഎം. സിപിഎം നേതൃയോഗങ്ങള്‍ താഴെത്തട്ട് മുതല്‍ ശേഖരിച്ച കണക്ക് അനുസരിച്ച് 11-13 സീറ്റുകള്‍ വരെയാണ് പ്രവചിക്കപ്പെട്ടിരുന്നു. എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ പോലും കേരളത്തില്‍ സിപിഎമ്മിന് ഇത്രമാത്രം തിരിച്ചടി പ്രവചിച്ചിരുന്നില്ല.

പരാജയ കാരണം

പരാജയ കാരണം

മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് താഴെ തട്ട് മുതലുള്ള പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രങ്ങള്‍ പോല്‍ പ്രവര്‍ത്തിച്ചിരുന്നു.
എന്നിട്ടും പാര്‍ട്ടി പരാജയപ്പെട്ടത് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.പരാജയത്തിന്‍റെ കാരണം തേടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റിയും അന്വേഷിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട് തേടി

റിപ്പോര്‍ട്ട് തേടി

ബ്രാഞ്ച് കമ്മിറ്റികള്‍ തൊട്ടുള്ള തലങ്ങളില്‍ നിന്ന് പരാജയ കാരണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വോട്ട് ചോര്‍ച്ച എങ്ങനെ സംഭവിച്ചു എന്നതാണ് സിപിഎം പരിശോധിക്കുന്നത്. ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന പരമ്പരാഗത വോട്ടുകള്‍ പോലും ഇത്തവണ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വോട്ട് ശതമാനം

വോട്ട് ശതമാനം

ഇത്തവണ യുഡിഎഫിന് 47.34 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് നേടാനായത് വെറും 35.15 ശതമാനമാണ്.അതേസമയം എന്‍ഡിഎയ്ക്ക് ലഭിച്ചത് 15.57 ശതമാനം വോട്ടുകളും. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് വോട്ട് കുറയാന്‍ കാരണമെന്ന വികാരമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍.

ഹിന്ദുവോട്ടുകള്‍

ഹിന്ദുവോട്ടുകള്‍

ഹിന്ദുവോട്ടുകളില്‍ വന്‍ ചോര്‍ച്ച ഉണ്ടായെന്ന് സിപിഎം നേതൃത്വവും സമ്മതിക്കുന്നു. ഇതിനൊപ്പം മറ്റ് ചില ഘടകങ്ങള്‍ കൂടി തിരിച്ചടിയുണ്ടാകാന്‍ കാരണമായിട്ടുണ്ട്. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചിട്ടുണ്ടെന്നും വിലയിരുത്തല്‍ ഉണ്ട്.

വിശ്വാസി സമൂഹം

വിശ്വാസി സമൂഹം

പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ തന്നെ ഇടതുവോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും നേതൃത്വം പറയുന്നു. വിശ്വാസി സമൂഹത്തിന്‍റെ വികാരം വലിയ തിരിച്ചടിയായെന്നാണ് സിപി​എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന നിഗമനം.

ന്യൂനപക്ഷ ഏകീകരണം

ന്യൂനപക്ഷ ഏകീകരണം

ന്യൂനപക്ഷ കേന്ദ്രീകരണവും തോല്‍വിക്ക് കാരണമായി വിലയിരുത്തുന്നുണ്ട് ബിജെപി അധികാരത്തില്‍ എത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിലേക്ക് പോയെന്നാണ് വിലയിരുത്തല്‍.

യുഡിഎഫ് തരംഗം

യുഡിഎഫ് തരംഗം

എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. ന്യൂനപക്ഷങ്ങള്‍ ഇല്ലാത്തിടങ്ങളിലും യുഡിഎഫ് അനുകൂല തരംഗം പ്രകടമായിരുന്നു. ന്യൂനപക്ഷങ്ങള്‍ ആദ്യം ഇടതിന് അനുകൂലമായിരുന്നു ​എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന തരത്തില്‍ ശക്തമായ പ്രചരണം നടന്നു. ഇതി് എല്‍ഡിഎഫിന് തിരിച്ചടിയായി എന്നാണ് കണക്കാക്കപ്പെടുന്നത്. എന്തായാലും മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നത്.

<strong>എംഎം മണിക്കും കെടി ജലീലീനും പിന്നെ സൈബര്‍ സഖാക്കള്‍ക്കും.. കിടിലന്‍ മറുപടിയുമായി വിടി</strong>എംഎം മണിക്കും കെടി ജലീലീനും പിന്നെ സൈബര്‍ സഖാക്കള്‍ക്കും.. കിടിലന്‍ മറുപടിയുമായി വിടി

English summary
this is the reason behind cpm big loss in kerela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X