കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിങിലെ കുതിച്ചു ചാട്ടത്തിന് പിന്നിലെ കാരണം എന്ത്; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
പോളിങ്ങിലെ കുതിച്ചു ചാട്ടത്തിന് പിന്നിലെ കാരണം എന്ത്

തിരുവനന്തപുരം: കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന് പോളിങായിരുന്നു പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത്. ആറ് മണ്ഡലങ്ങളിലെ പോളങ് 80 ശതമാനം കടന്നപ്പോള്‍ 77.5 ശതമാനമായിരുന്നു സംസ്ഥാനത്തെ ആകെ പോളിങ്. കഴിഞ്ഞ തവണ ഏറ്റവും കുറച്ചു പേര്‍ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലും ഇത്തവണ പോളിങ് കൂടി.

<strong>ആ വീഡിയോ കണ്ടാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയോ; ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി</strong>ആ വീഡിയോ കണ്ടാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയോ; ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി

കേരളത്തിലെ പോളിങ് ശതമാനം ഇത്രയം ഉയര്‍ന്നതിന് പിന്നില്‍ മലബാറില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും മധ്യ-തെക്കന്‍ കേരളത്തില്‍ ശബരിമല വിഷയവുമാണെന്നാണ് പോലീസിന്‍റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മണ്ഡലങ്ങള്‍ തിരിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ..

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം

വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ പൊതുവേ സംസ്ഥാന ശരാശരിയേക്കാളും ഉയര്‍ന്ന പോളിങാണ് എല്ലാ കാലത്തും രേഖപ്പെടുത്താറുള്ളത്. ഈ ട്രെന്‍ഡിനൊപ്പം വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൂടിയായപ്പോള്‍ പോളിങ് വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായത്.

വയനാട്ടില്‍

വയനാട്ടില്‍

കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പോളിങില്‍ പ്രതിഫലിച്ചത്. രാഹുല്‍ മത്സരിച്ച വയനാട്ടില്‍ പോളിങ്ങ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ആദ്യമായി 80 ശതമാനം കടക്കുകയും ചെയ്തു.

ശബരിമല

ശബരിമല

ശബരിമല വിഷയം പോളിങില്‍ ശക്തമായി പ്രതിഫലിച്ചത് പത്തനംതിട്ടയിലാണ്. 74.27 ശതമാനമാണ് ഇത്തവണ പത്തനം തിട്ടയിലെ പോളിങ്. 2014 ല്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് പോളിങ് (65.81) രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു പത്തനംതിട്ട.

തിരുവനന്തപുരത്തും

തിരുവനന്തപുരത്തും

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 8.52 ശതമാനം വോട്ടിന്റെ വര്‍ധനയാണ് പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ ഉണ്ടായത്. ശബരിമല വിഷയം പോളിങില്‍ പ്രതിഫലിച്ച മറ്റൊരു മണ്ഡലം തിരുവനന്തപുരമാണ്. ഇവിടെ കഴിഞ്ഞ തവണത്തേക്കാള്‍ 4.6 ശതമാനം വോട്ട് വര്‍ധിച്ചു.

എന്‍എസ്എസ്

എന്‍എസ്എസ്

ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉണ്ടായത്. ശബരിമല വിഷയത്തില്‍ ഏറ്റവും ഉറച്ച നിലപാട് സ്വീകരിച്ചത് എന്‍എസ്എസായിരുന്നു. അതിനാല്‍ സംഘടന പിന്തുണച്ച ആളായിരിക്കും ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുക എന്നാണ് വിലയിരുത്തല്‍.

എസ്എന്‍ഡിപിയും

എസ്എന്‍ഡിപിയും

പത്തനംതിട്ടയില്‍ എസ്എന്‍ഡിപിയും അവസാന നിമിഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നെന്നാണ് സൂചന. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് എസ്എന്‍ഡിപി ശാഖാ ഭാരവാഹികള്‍ക്ക് രഹസ്യനിര്‍ദേശം ലഭിച്ചിരുന്നു

ക്രിസ്ത്യന്‍ സഭകള്‍

ക്രിസ്ത്യന്‍ സഭകള്‍

ക്രിസ്ത്യന്‍ സഭകളുടെ തര്‍ക്കം മധ്യതിരുവിതാംകൂറില്‍ ഇരുമുന്നണിയെയും ബാധിക്കുമെന്ന പ്രചരണം നേരത്തെ ശക്തമായിരുന്നു. എന്നാല്‍ സഭകളുടെ നിലപാട് ഒരു മുന്നണിയെയും തുണച്ചില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വീണാ ജോര്‍ജിനെ

വീണാ ജോര്‍ജിനെ

സഭാ കേസിലെ കോടതി വിധി വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനെതിരായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. അതോടെയാണ് ഓര്‍ത്തഡോക്‌സ് സഭാംഗമായ വീണാ ജോര്‍ജിനെ സിപിഎം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയാക്കിയത്.

ചാലക്കുടയില്‍

ചാലക്കുടയില്‍

ചാലക്കുടയില്‍ യാക്കോബായ സഭ ഇടതുമുന്നണിക്ക് പരസ്യമായി പിന്തുണ നല്‍കിയിരുന്നു. ഇതിന് മറുതന്ത്രമായാണ് യാക്കോബായ സഭാംഗമായ ബെന്നി ബെഹന്നാനെ യുഡിഎഫ് ചാലക്കടുയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

യുഡിഎഫ് വിലയിരുത്തല്‍

യുഡിഎഫ് വിലയിരുത്തല്‍

ഇതോടെ ക്രിസ്ത്യന്‍ സഭകളിലെ വിശ്വാസികള്‍ അവരവരുടെ രാഷ്ട്രീയം അനുസരിച്ച് വോട്ടു ചെയ്തുവെന്നുവേണം അനുമാനിക്കാന്‍. എങ്കിലും കോട്ടയും എറണാകുളത്ത് സഭകളുടെ പിന്തുണ തങ്ങള്‍ക്ക് കിട്ടിയെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

മുസ്ലിം വോട്ടുകളുടെ ഏകീകരണം

മുസ്ലിം വോട്ടുകളുടെ ഏകീകരണം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പതിവായി ഉണ്ടാകുന്ന മുസ്ലിം വോട്ടുകളുടെ ഏകീകരണം ഇത്തവണയും യുഡിഎഫിന് അനുകുലാമായി എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാഹുലിന്റെ സാന്നിധ്യം മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിന് ആക്കം കുട്ടിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മോദിക്ക് ബദലായി

മോദിക്ക് ബദലായി

കേന്ദ്രത്തില്‍ ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനേയും പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദിക്ക് ബദലായി രാഹുല്‍ ഗാന്ധിയെ മുസ്ലീം വിഭാഗങ്ങള്‍ കണ്ടതും മലബാറില്‍ പോളിങിലെ വന്‍ കുതിപ്പിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.

 10 മുതല്‍ 14 സീറ്റില്‍ വരെ വിജയമുറപ്പ്; 3 സീറ്റുകളില്‍ ഇഞ്ചോടിഞ്ച്, സിപിഎം കണക്ക്കൂട്ടലുകള്‍ ഇങ്ങനെ 10 മുതല്‍ 14 സീറ്റില്‍ വരെ വിജയമുറപ്പ്; 3 സീറ്റുകളില്‍ ഇഞ്ചോടിഞ്ച്, സിപിഎം കണക്ക്കൂട്ടലുകള്‍ ഇങ്ങനെ

English summary
this is the reason behind the highest polling in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X