കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴി വിട്ട ബന്ധവും അനധികൃത ഇടപാടും; സ്വപ്ന സുരേഷിന്‍റേയും സരിത്തിന്‍റെയും ജോലി തെറിച്ചതിന് പിന്നില്‍

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിക്കുള്ള ബാഗില്‍ സ്വര്‍ണ്ണം കടത്തിയെന്ന കേസില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണ് മുഖ്യ ആസൂത്രകയെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റിന്‍റെ മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിന് പിന്നിലെ വന്‍ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

ഡിപ്ലോമാറ്റിക് ബാഗേജിലൂടെ

ഡിപ്ലോമാറ്റിക് ബാഗേജിലൂടെ

ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണ കടത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചെയ്തു. നേരത്തെയും സമാനമായ രീതിയില്‍ സ്വര്‍ണ്ണം കടത്തിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒളിവില്‍ പോയ സ്വപ്ന സുരേഷിനെ കുറിച്ച് ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

യുഎഇ കോണ്‍സുലേറ്റില്‍

യുഎഇ കോണ്‍സുലേറ്റില്‍

യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സ്വപ്ന അശോകിനേയും സരിത്തിനേയും നേരത്തെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. വഴിവിട്ട ബന്ധങ്ങളും അനധികൃത ഇടപാടുകളേയും തുടര്‍ന്നായിരുന്നു ഇരുവരേയും ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഭക്ഷണസാധനമെന്ന പേരിൽ

ഭക്ഷണസാധനമെന്ന പേരിൽ

യുഎഇ കോണ്‍സുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായിട്ടായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. യുഎഇ. കോൺസുലേറ്റിലേക്ക് എന്ന പേരിൽ വരുന്ന ഡിപ്ലോമാറ്റിക് ബാഗേജുകൾ സരിത്താണ് കൈപ്പറ്റിയിരുന്നത്. ഇതുവഴി സംസ്ഥാനത്തേക്ക് സ്വര്‍ണ്ണം കടത്തുകയായിരുന്നുവെന്നാണ് വിവരം. ഇത്തരത്തില്‍ ഭക്ഷണസാധനമെന്ന പേരിൽ എത്തുന്ന ഒരു ബാഗേജിൽ സ്വർണം കടത്തുന്നുവെന്ന വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.

30 കിലോ സ്വർണം

30 കിലോ സ്വർണം

ഇതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങി ബാഗേജ് പരിശോധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോൺസുലേറ്റിന്റെ പേരിൽ എത്തിയ ബാഗേജില്‍ നിന്നും 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണം പിടികൂടാന്‍ സാധിച്ചത്. ശുചിമുറി ഉപകരണങ്ങൾ അടങ്ങുന്ന പെട്ടികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

ഉന്നതര്‍ക്കും

ഉന്നതര്‍ക്കും

ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്ക് ലഭിക്കുന്ന നയതന്ത്ര പരിരക്ഷ പ്രതികകള്‍ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ മറ്റ് ചില ഉന്നതര്‍ക്കും ബന്ധമുള്ളതായി സംശയമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അതിനിടെ ഐടി വകുപ്പിന് കീഴിലെ കെ.എസ്ഐ.ടിയിൽ ഓപ്പറേഷണൽ മാനേജറായ സ്വപ്ന സുരേഷിനെ ഐ.ടി. വകുപ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...

ജ്യോതിരാദിത്യ സിന്ധ്യയോട് കൊമ്പ് കോർത്ത് കോൺഗ്രസ്, കടുവ അല്ല കുറുനരി! ചൗഹാനും രൂക്ഷ വിമർശനം!ജ്യോതിരാദിത്യ സിന്ധ്യയോട് കൊമ്പ് കോർത്ത് കോൺഗ്രസ്, കടുവ അല്ല കുറുനരി! ചൗഹാനും രൂക്ഷ വിമർശനം!

English summary
This is the reason sarith and Swpna terminated from UAE consulate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X