ഒരു വട വരുത്തിവച്ച പൊല്ലാപ്പ്..ലോകമെമ്പാടുനിന്നും തെറിയഭിഷേകം, വൈറലായ ആ വീഡിയോയ്ക്ക് പിന്നില്‍
മലയാളികളുടെ എണ്ണപ്പലഹാരങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ഉഴുന്നു വട. നല എരിവുള്ള ചമ്മന്തിയും കൂടെയുണ്ടെങ്കില്‍ കഴിക്കുന്ന വടയുടെ എണ്ണം ഒര്‍മ്മ പോലും കാണില്ല. മാത്രമല്ല, വട കഴിക്കാത്ത മലയാളികളും കാണില്ല. എന്നാല്‍ ലോക്ക് ഡൗണ്‍കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വട വീഡിയോ കണ്ട് ചിലരെങ്കിലും ഒന്ന് തലയ്ക്ക് കൈവച്ചിട്ടുണ്ടാവും. ഉഴുന്നു വടയെ അത്ഭുതത്തോടെയും നോക്കുന്നതും കഴിക്കുന്നതുമാണ് ആ വീഡിയോ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് താഴെ തെറി അഭിഷേകമാണ്, എന്നാല്‍ ഈ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ കഥ ആര്‍ക്കും ഇതുവരെ അറിയില്ല. എന്താണെന്ന് ശരിക്കും സംഭവിച്ചതെന്ന് പരശോധിക്കാം.
Recommended Video

ജോസേട്ടന്...
ആലുവ സ്വദേശി ജോസ് എന്നയാളാണ് വടയും കൈയില്‍ പിടിച്ച് ഗൗരവത്തില്‍ വീഡിയോയില്‍ സംസാരിക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇദ്ദേഹം വളരെ അത്ഭുതത്തോടെയാണ് വടയെ കുറിച്ച് സംസാരിക്കുന്നത്. യൂട്യൂബില്‍ കണ്ടതിന് ശേഷം ഉണ്ടാക്കിയതാണെന്നും വളരെ രുചിയുള്ള സാധമാണെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നു. എങ്ങനെയാണ് ഇതുണ്ടാക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. താന്‍ ആദ്യമായാണ് ഇത് കാണുന്നതെന്നും കഴിക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

പാവങ്ങളുടെ പലഹാരം
ഈ പലഹാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവച്ചാല്‍ ഇതിന്റെ നടുവിലൂടെ തുളയുള്ളതാണ്. ഇതിലൂടെ നോക്കിയാല്‍ അപ്പുറത്തുള്ള ആളെയും കാണും. ഗൂഗിളില്‍ നോക്കിയപ്പോള്‍ ഞാനിത് കണ്ടു. പാവങ്ങളുടെ ഭക്ഷണം എന്നാണ് ഇത് അറിയപ്പെടുന്നതെന്നും ചില ആള്ക്കാര് ഇതുണ്ടാക്കി കടകളില്‍ എത്തിക്കുമെന്നും ജോസ് വീഡിയോയില്‍ പറയുന്നു.

കാത്തിരുന്നത്
എന്നാല്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ജോസിനെ തേടിയെത്തിത് ട്രോളുകളും തെറിയഭിഷേകവുമായിരുന്നു. മലയാളിള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണിതെന്നും പറഞ്ഞുവരെ ആള്ക്കാര് കമന്റുമായി എത്തി. എന്നാല്‍ ഇതിനെ കുറിച്ചുള്ള സത്യാവസ്ഥ ആരും മനസിലാക്കിയില്ല. എന്തിനാണ് ഇങ്ങനെയൊരു വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്തതതിന് പിന്നിലെ കാരണം ജോസ് മറ്റൊരു വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.

കൗതുകം അന്വേഷിച്ച്
സംഭവത്തിലെ കൗതുകം അന്വേഷിച്ച് ജോസിനെ വിളിച്ചയാളുടെ ഫോണ്‍ സംഭാഷണത്തിലാണ് വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നത്. കൂട്ടുകാര്‍ക്ക് വേണ്ടി ഒരു തമാശയ്ക്ക് എടുത്ത വീഡിയോ ആണത്. ഞാനിഷ്ടം പോലെ വടയൊക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആളാണ്. കൂറേ നാളുകള്‍ക്ക് ശേഷം വടയുണ്ടാക്കി വിജയിച്ചപ്പോള്‍ സന്തോഷത്തിന് പോസ്റ്റ് ചെയ്ത വീഡിയോ ആണത്.

തെറിവിളി
ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരുടെ തറിവിളികള് കേട്ടുകഴിഞ്ഞു. ഇനി അന്റാര്‍ട്ടിക്കയില്‍ നിന്ന് മാത്രമേ തെറിവിളി വരാനുള്ളൂ. എനിക്ക് ശരിക്കും വടയുണ്ടാക്കാന്‍ അറിയാമെന്ന് അന്വേഷിക്കുന്നവരോടെ പറയണമെന്നും ഫോണ്‍ വിളിച്ചയാളോട് ജോസ് പറയുന്നു. ജോസിന്റെ വീഡിയോ കണ്ട് അത്ഭുതപ്പെട്ടാണ് ഇദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടത്. എന്തായാലും ഇതോടെ സത്യാവസ്ഥ സോഷ്യല്‍ മീഡിയയ്ക്ക് ബോധ്യമായി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications