പാലായിൽ ഉൾപ്പെടെ വെള്ളം കുടിച്ച് ജോസും കൂട്ടരും?.. സമുദായിക വോട്ടുകൾ തുണച്ചില്ല?എൽഡിഎഫിൽ ആശങ്ക
തിരുവനന്തപുരം; വോട്ടെണ്ണലിന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷ ഉയർന്ന നിലയിലാണ് മുന്നണികൾ. സംസ്ഥാനത്ത് പിണറായി സർക്കാരിന് അധികാര തുടർച്ച ലഭിക്കില്ലെന്നും കുറഞ്ഞത് 85 പ്ലസ് സീറ്റുകൾക്ക് വിജയിക്കുമെന്നുമാണ് യുഡിഎഫ് അവകാശവാദം.
അതേസമയം കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ നേരിയ കുറവ് സംഭവിച്ചാലും തുടർഭരണമെന്ന് ഇടത് മുന്നണിയും പറയുന്നു. ഭരണതുടർച്ചയെന്ന് പ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും സമുദായിക നിലപാടുകൾ ഇക്കുറി തിരിച്ചടിയാകുമോയെന്ന ആശങ്ക ഇടതുനേതൃത്വത്തിനുണ്ട്.

ഗുണം ചെയ്തില്ലെന്ന്
ഇക്കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ മുസ്ലീം ,ക്രൈസ്തവ വോട്ടുകൾ യുഡിഎഫിലേക്കായിരുന്നു ഒഴുകിയത്. എന്നാൽ പൗരത്വ പ്രതിഷേധങ്ങൾ ഉൾപ്പെടെയുളള വിഷയങ്ങളും കേരള കോൺഗ്രസ് എമ്മിന്റെ സ്വാധീനവുമെല്ലാം ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇടതുമുന്നണി. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത്തരമൊരു വേലിയേറ്റം ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കോട്ടയത്ത് ഉൾപ്പെടെ
തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സാന്നിധ്യം ഉണ്ടാക്കിയ ഗുണം കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടതുമുന്നണിക്ക് ഉണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഉൾപ്പെടെ കേരള കോൺഗ്രസിന്റെ പിന്തുണയിൽ കൂറ്റൻ മുന്നേറ്റം നേടാൻ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. പ്രത്യേകിച്ച് കേരള കോൺഗ്രസിന്റെ തട്ടകമായിരുന്ന കോട്ടയം ജില്ലയിൽ ഉൾപ്പെടെ.

3 മണ്ഡലങ്ങൾ
എന്നാൽ പിസി ജോർജിന്റെ പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങി കേരള കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളിൽ എല്ലാം ജോസ് കെ മാണിയും കൂട്ടരും ഇത്തവണ വെള്ളം കുടിച്ചുവെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ. ജില്ലയിൽ വെറും 3 മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുപക്ഷം വിജയം ഉറപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വൈക്കം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ മാത്രമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

എൽഡിഎഫിനൊപ്പം
മലബാറിൽ മുസ്ലീം വോട്ടുകൾ പെട്ടിയിൽ ആയിട്ടുണ്ടെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്. എസ്ഡിപിഐ ചില മണ്ഡലങ്ങളിൽ എൽഡിഎഫിനൊപ്പമായിരുന്നുവെങ്കിലും അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യില്ലെന്ന് നേതൃത്വം കരുതുന്നു.മാത്രമല്ല മധ്യകേരളത്തിലും തിരുവിതാംകൂറിലുമെല്ലാം മുസ്ലീം വോട്ടുകൾ യുഡിഎഫിന് അനുകൂലമായെന്നാണ് വിലയിരുത്തൽ.

നേമത്തും കഴക്കൂട്ടത്തും
എന്നാൽ ബിജെപി കടുത്ത മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളിൽ എൽഡിഎഫിലേക്ക് മുസ്ലീം വോട്ടുകൾ ഒഴുകിയെന്നും കണക്കാക്കുന്നുണ്ട്. പ്രത്യേകിച്ച് നേമം, കഴക്കൂട്ടം , ചാത്തന്നൂർ അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ.നേമത്തും കഴക്കൂട്ടത്തുമെല്ലാം ഇത്തവണ തങ്ങളുടെ വോട്ടുകൾ എൽഡിഎഫിനാണ് നൽകിയതെന്ന് നേരത്തേ എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു.
Recommended Video

ആദിവാസി-ദളിത് വോട്ടുകൾ
എൻഎസ്എസ് വോട്ടുകൾ ഇത്തവണ യുഡിഎഫിലേക്ക് ഒഴുകി. അതേസമയം ദളിത്-ആദിവാസി വോട്ടുകൾ എൽഡിഎഫിലേക്ക് ഒഴുകി. എന്നാൽ കെപിഎഎസ് അടക്കമുള്ള ദളിത് സംഘടനകളുടെ വോട്ടുകൾ പൂർണമായും എൽഡിഎഫിന് ലഭിച്ചതായി പറയാനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications