വടകരയിൽ കെ മുരളീധരൻ ഇത്തവണ കോട്ട കാക്കുമോ? എൽഡിഎഫോ യുഡിഎഫോ? സർവ്വേ ഫലം
കോഴിക്കോട്: വടകര എംപിയെന്ന നിലയ്ക്ക് കെ മുരളീധരന്റെ പ്രവര്‍ത്തനം ശരാശരിയെന്ന് 24 ന്യൂസ് സര്‍വ്വേ ഫലം. സര്‍വ്വേയില്‍ പങ്കെടുത്ത 3 ശതമാനം പേര് മാത്രമാണ് മണ്ഡലത്തിലെ മുരളീധരന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 10 ശതമാനം പേര് എംപിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണെന്ന് അഭിപ്രായപ്പെട്ടു.
കെ മുരളീധരന്റെ പ്രവര്‍ത്തനം വളരെ മോശമെന്ന് 10 ശതമാനം പേരും മോശമെന്ന് 15 ശതമാനം പേരും സര്‍വ്വേയില്‍ അഭിപ്രായം രേഖപ്പെടുത്തി. അതേസമയം 16 ശതമാനം പേര് അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് വിജയം ആവര്‍ത്തിക്കും എന്നാണ് സര്‍വ്വേയിലെ ഭൂരിപക്ഷ അഭിപ്രായം. അതേസമയം ഇടതുപക്ഷം തീരെ പിന്നിലുമല്ല സര്‍വ്വേ ഫലം പ്രകാരം.

വടകര ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിന് തന്നെ ആയിരിക്കും വിജയം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് സര്‍വ്വേയില്‍ പങ്കെടുത്ത 43 ശതമാനം പേരാണ്. അതേസമയം വടകരയില്‍ ഇക്കുറി എല്‍ഡിഎഫ് വിജയം നേടുമെന്ന് 40 ശതമാനം പേര് കരുതുന്നു. ബിജെപിക്കാവും ഇത്തവണ വിജയമെന്ന് പ്രവചിക്കുന്നവര്‍ 7 ശതമാനം പേരാണ്. 8 ശതമാനം പേരാകട്ടെ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റുകളിലും യുഡിഎഫ് വിജയം കൊയ്തിരുന്നു. ശക്തമായ മത്സരം നടന്ന മണ്ഡലമായിരുന്നു വടകര. കെ മുരളീധരന് എതിരെ പി ജയരാജനെ ആണ് മണ്ഡലത്തില്‍ സിപിഎം ഇറക്കിയത്. ഇടതുപക്ഷം കാടിളക്കി പ്രചാരണം നടത്തിയെങ്കിലും വടകര മുരളീധരനൊപ്പം നിന്നു. 84,663 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് വടകരയില്‍ നിന്നും കെ മുരളീധരന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുരളീധരന് 5,26,755 വോട്ടുകളും പി ജയരാജന് 4,42,092 വോട്ടുകളുമാണ് ലഭിച്ചത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications