ഹനാന്റെ വാഹനാപകടം.. അന്ന് രാത്രി നടന്നത്.. ഡ്രൈവര്‍ ജിതേഷ് പറയുന്നത്
സോഷ്യല്‍ മീഡിയയിലെ വൈറല്‍ ഗേള്‍ ഹനാന് കഴിഞ്ഞ ദിവസമാണ് അപകടത്തില്‍ പെട്ടത്. കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് പരിക്കേറ്റിരുന്നു.അപകടശേഷം ആശുപത്രിയിലായ ഹനാന് തന്ന മനപ്പൂര്‍വ്വം അപകടപ്പെടുത്തിയതാണെന്ന് ആരോപിച്ചിരുന്നു.
എന്നാല്‍ ഹനാന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് ഡ്രൈവര്‍ ജിതേഷ്. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ജിതേഷ് അന്നത്തെ അപകടത്തെ കുറിച്ച് വ്യക്തമാക്കിയത്.

സഹോദരിയുടെ സുഹൃത്ത്
തന്റെ സഹോദരിക്കൊപ്പം ഇവന്റ് മാനേജ്മെന്റ് നടത്തിയിരുന്ന കുട്ടിയാണ് ഹനാന്. മൂന്ന് ഉദ്ഘാടന പരിപാടികള്‍ ഉള്ളതിനാല്‍ തന്റെ സ്വന്തം കാറ് ഹനാന് നല്‍കുമോയെന്നും കൂട്ടുപോകുമോയെന്നും സഹോദരി ചോദിച്ചു.

ഹനാനൊപ്പം
ഇതോടെയാണ് താന്‍ ഹനാനൊപ്പം പോയത്. തിരുവനന്തപുരത്തും വര്‍ക്കലയിലും കോഴിക്കോടും പരിപാടികള്‍ ഉണ്ടായിരുന്നു. എല്ലായിടത്തും ഓടിയെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചു. അങ്ങനെ കോഴിക്കോടുള്ള പരിപാടി കഴിഞ്ഞ് തിരിച്ച് മടങ്ങി വരുമ്പോള്‍ വണ്ടിയില്‍ തന്നെ ക്ഷീണം കാരം കിടന്നു. ഹനാനോട് ചോദിച്ചിട്ടാണ് ഉറങ്ങിയത്.

കിടന്നുറങ്ങി
താന്‍ മുന്‍പിലും ഹനാന് പുറകിലുമാണ് കിടന്നത്. ക്ഷീണം മാറി അല്പം മുന്പോട്ട് വാഹനം എടുത്തപ്പോഴാണ് അപകടം നടന്നത്. ഒരാള്‍ കുറുകെ ചാടുകയായിരുന്നു. വാഹനം വെട്ടിച്ചപ്പോഴായിരു്നനു അപകടം സംഭവിച്ചതെന്നും ജിതേഷ് പറയുന്നു.

നട്ടെല്ലിന്
വണ്ടി മുന്പോട്ട് ഇടിച്ചപ്പോള്‍ ഹനാന്റെ നട്ടെല്ല് ഹാന്‍ഡ് ബ്രേക്കില്‍ ഇടിച്ചതാകണം. അതുവഴി വന്ന ആംബുലന്‍സ് ഡ്രൈവറുടെ സഹായത്തോടെയാണ് ഹനാനെ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ തന്നെ
ഹനാനെ ആശുപത്രിയില്‍ ആക്കിയത് മുതല്‍ ഹനാന് കാവല്‍ നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിയ താന്‍ ഇന്നാണ് വീട്ടില്‍ എത്തിയത്.

ആശുപത്രിയില്‍
ഹനാന്റെ പിതാവ് ആശുപത്രിയില്‍ വന്നപ്പോഴാണ് താന്‍ വീട്ടിലേക്ക് തിരിച്ചത്. എന്തിനാണ് തനിക്കെതിരെ ഹനാന് ആരോപണം ഉന്നയിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്നും ആരോപണം വേദനിപ്പിച്ചെന്നും ജിതേഷ് പറഞ്ഞു.

ആരോപണം
ഡ്രൈവറുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും തന്നെ മനപ്പൂര്‍വ്വം അപകടപ്പെടുത്താന്‍ ശ്രമിച്ചതാണെന്നുമാണ് ഹനാന് പറഞ്ഞത്.താന്‍ പകുതി ഉറക്കത്തില്‍ ആയിരുന്നപ്പോള്‍ ഡ്രൈവര്‍ ആരെയോ ഫോണില്‍ കൂടെകൂടെ വിളിച്ചിരുന്നു. അവിടെയെത്തി, ഇവിടെയെത്തി എന്നൊക്കെ പറയുന്നത് തനിക്ക് കേള്ക്കാമായിരുനെന്നും ഹനാന് പറഞ്ഞിരുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications