Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേസെടുത്തത് കേട്ട് എനിക്ക് ചിരിയാണ് വന്നത്, സംഭവിച്ചത് ഇതാണ്'; മൈക്കുടമ രഞ്ജിത്ത് പറയുന്നു

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മൈക്കിന്റെ ശബ്ദം തടസപ്പെടുത്തിയതിന് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മൈക്കുടമ രഞ്ജിത്ത്. തിരക്കിൽ ആളുകളുടെ കൈ കൺസോളിൽ തട്ടിയാണ് ശബ്ദം കൂടിയതെന്നും ഹൗളിംഗൊക്കെ സാധാരണമാണെന്നും രഞ്ജിത്ത പറഞ്ഞു. രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ പരിപാടിക്ക് മൈക്ക് കൊടുത്തിട്ടുണ്ടെന്നും ഇത്തരത്തിലൊരു കേസ് ആദ്യത്തെ സംഭവമാണെന്നും രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രഞ്ജിത്തിന്റെ വാക്കുകളിലേക്ക്

'പരിപാടി നടക്കുന്ന സ്റ്റേജിന്റെ വലത് ഭാഗത്തെ സ്റ്റെപ്പിലാണ് മൈക്കിന്റെ കൺസോൾ വെച്ചിരുന്നത്. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ ചാനൽ കാമറാമാൻമാരൊക്കെ ആ കൺസോളിന്റെ വശത്തുള്ള കേബിളുകൾ ചവിട്ടി. കൺസോളിന്റെ വോളിയും ഇവരുടെ ബാഗ് കൊണ്ട് തട്ടി ഫുൾ ആയി. അപ്പോഴാണ് മൈക്ക് ഹൗൾ ചെയ്തത്. കാമറാമാൻമാരൊക്കെ ഉള്ളത് കൊണ്ട് അവിടേക്ക് കയറാനായി ടെക്നീഷ്യന് ഒരു പത്ത് സെക്കന്റ് ടൈം എടുത്തു. പെട്ടെന്ന് തന്നെ പരിഹരിച്ചിരുന്നു.

 pinnew-

സാധാരണ എല്ലാ പരിപാടികൾക്കും ഹൗളിം​ഗൊക്കെ പതിവാണ്. ഇന്നലെ രാവിലെ കന്റോൺമെന്റ് സിഐ വിളിച്ച് സ്റ്റേഷനിൽ വരണമെന്നും ആംപ്ലിഫയറും മൈക്കും കേബിളുമൊക്കെ ഹാജരാക്കാൻ പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനാലാണെന്ന് പറഞ്ഞു. മൈക്കും കേബിളും പ്രി ആംപ്ലിഫയറുമൊക്കെ ഹാജരാക്കി. പരിശോധന കഴിഞ്ഞ് തിരിച്ച് തരാമെന്ന് പറഞ്ഞു.

17 വർഷമായി ഞാനീ ഫീൽഡിൽ . രാഹുൽ ഗാന്ധിയുടേതും പ്രധാനമന്ത്രിയുടേതും അടക്കം മിക്ക പൊതു പരിപാടികൾക്കും ഞാൻ തന്നെയാണ് മൈക്ക് കൊടുക്കുന്നത്. രാഹുൽ​ഗാന്ധിക്ക് സ്ഥിരമായി മൈക്ക് നൽകാറുണ്ട്. ഇതുപോലെയുള്ള ഹൗളിം​ഗ് സാധാരണയായിട്ട് വരുന്നത്. നേരത്തെ ഇതുപോലെ ഒന്നിനും കേസ് വന്നിട്ടില്ലെന്ന്. മനപ്പൂർവ്വമാണോയെന്നൊക്കെ പോലീസ് ചോദിച്ചു. മൊഴിയെടുത്തിരുന്നു, എന്താണ് പറ്റിയത്, കാരണം എന്നൊക്കെ ചോദിച്ചത്. സാധനം കിട്ടുമെന്നാണ് സിഐ പോലീസ് പറഞ്ഞത്.

കേസെടുത്തെന്ന് അറിഞ്ഞപ്പോൾ ചിരിയാണ് വന്നത്.കാരണം ഹൗളിങ്ങൊക്കെ സാധാരണമാണല്ലോ. പിന്നെ തടസമുണ്ടായത് തന്നെ പത്ത് സെക്കന്റിനുള്ളിൽ പരിഹരിക്കുകയും ചെയ്തു. ഇത്ര സീരിയസ് ആണെന്ന് സിഐ വിളിച്ചപ്പോഴാണ് മനസിലായത്. പ്രതിയാകുമോയെന്നൊന്നും അറിയില്ല', രഞ്ജിത്ത് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് എഫ്‌ ഐ ആറിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+