എം ശിവശങ്കറിന് ഭരണകക്ഷിയിൽ ഉന്നത സ്വാധീനം, തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും ഹൈക്കോടതി
തിരുവനന്തപുരം: എം ശിവശങ്കറിന് മുഖ്യമന്ത്രിയിലും ഭരണ കക്ഷിയിലും ഉന്നത സ്വാധീനം ഉണ്ടെന്ന് ഹൈക്കോടതി. ഗുരുതരമായ കുറ്റ കൃത്യത്തിൽ ഉൾപ്പെട്ടിട്ടും ശിവശങ്കർ സുപ്രധാന സ്ഥാനത്ത് തിരിച്ചെത്തി. ഇത് ശിവശങ്കറിന്റെ സ്വാധീനമാണ് ഇത് തെളിയിക്കുന്നത്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
മുൻപ് ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടപ്പോഴും ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നതും ശിവശങ്കറിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എ ബദ്രുദീനാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി മാർച്ച് 2 ന് ശിവശങ്കറിന്റെ ജാമ്യം ഹർജി തള്ളി മാർച്ച് 21 വരെ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.

ഫെബ്രുവരി 14 ന് കേസിൽ അറസ്റ്റിലായത് മുതൽ ശിവശങ്കർ കസ്റ്റഡിയിൽ തുടരുകയാണ്. തന്റെ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും തനിക്കെതിരെ നേരിട്ടുള്ള ആരോപണം നിലനിൽക്കില്ലെന്നും കാണിച്ചാണ് ശിവശങ്കർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം,ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്നാ സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഇഡിയോട് ഹൈക്കോടതി ആരാഞ്ഞു. കുറ്റകൃത്യത്തിൽ സുപ്രധാനമായ പങ്ക് സ്വപ്നയ്ക്കുണ്ട്. അറസ്റ്റ് വൈകിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിൽ നിരോധന നിയമങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേകം കോടതി മാർച്ച് 2 ന് ശിവശങ്കറിന്റെ ജാമ്യം ഹർജി തള്ളിയിരുന്നു. തുടർന്ന് മാർച്ച് 21 വരെ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഫെബ്രുവരി 14 ന് കേസിൽ അറസ്റ്റിലായത് മുതൽ ശിവശങ്കർ കസ്റ്റഡിയിൽ തുടരുകയാണ്. തന്റെ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും തനിക്കെതിരെ നേരിട്ടുള്ള ആരോപണം നിലനിൽക്കില്ലെന്നും കാണിച്ചാണ് ശിവശങ്കർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ലൈഫ് മിഷൻ പദ്ധതി പ്രകാരം വടക്കാഞ്ചേരിയിൽ ഫഌറ്റ് നിർമ്മിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കിന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. പദ്ധതിക്കുവേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ ഫണ്ടിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് ആരോപിച്ച് ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ശിവശങ്കറിന് ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന ഇ ഡി വാദം അംഗീകരിച്ചാണ് മാർച്ച് 2 ന് ജാമ്യഹർജി തള്ളിയത്.












Click it and Unblock the Notifications