കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോന്നിക്കോട്ട' പൊളിഞ്ഞതിന് പിന്നില്‍.. കോണ്‍ഗ്രസില്‍ പടയൊരുക്കം,വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി?

Google Oneindia Malayalam News

പത്തനംതിട്ട: 23 വര്‍ഷം കോണ്‍ഗ്രസ് കുത്തകയാക്കി വെച്ചിരുന്ന മണ്ഡലത്തില്‍ വന്‍ വിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് നേടിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി മോഹന്‍രാജും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രനും ഉയര്‍ത്തിയ കനത്ത വെല്ലുവിളിയെ മറികടന്ന് വ്യക്തമായ ഭൂരിപക്ഷോടെയാണ് ജനീഷ് കുമാര്‍ വിജയിച്ചത്.

ഹരിയാണയില്‍ കോണ്‍ഗ്രസിനെ വെട്ടും? അവസാന നിമിഷം തന്ത്രം പുറത്തെടുത്ത് ബിജെപിഹരിയാണയില്‍ കോണ്‍ഗ്രസിനെ വെട്ടും? അവസാന നിമിഷം തന്ത്രം പുറത്തെടുത്ത് ബിജെപി

1996 ലമുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊപ്പം നിന്ന ജനങ്ങള്‍ ഇത്തവണ കെയു ജനീഷ് കുമാറിന് മാറ്റി കുത്തിയതിന് പിന്നില്‍ സിപിഎമ്മിന്‍റെ ചിട്ടയായ പ്രവര്‍ത്തനം ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ പടല പിണക്കങ്ങളും ഒരു പരിധിവരെ എല്‍ഡിഎഫിന്‍റെ വിജയത്തിന് കാരണമായെന്ന് വേണം കരുതാന്‍. കോന്നി കോട്ടയില്‍ കാവല്‍ക്കാരന്‍ ഇല്ലാതിരുന്നതാണ് കോണ്‍ഗ്രസിന്‍റെ പരാജയത്തിന് വഴിവെച്ചതെന്ന് നേതാക്കളും സമ്മതിക്കുന്നു.

വ്യക്തമായ ഭൂരിപക്ഷം

വ്യക്തമായ ഭൂരിപക്ഷം

വന്‍ വിജയമാണ് യുഡിഎഫിന്‍റെ കോട്ട തകര്‍ത്തുകൊണ്ട് ജനീഷ് കുമാര്‍ കോന്നിയില്‍ നേടിയത്. ചില്ലറ വോട്ടുകള്‍ അല്ല, 9953 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷത്തോടെ 54099 വോട്ടുകള്‍ പെട്ടിയിലാക്കിയാണ് ജനീഷിന്‍റെ കോന്നി പിടിച്ചടക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മോഹന്‍ രാജിന് ലഭിച്ചത് 44146 വോട്ടുകളാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ലഭിച്ചതാകട്ടെ 39,786 വോട്ടുകളും.

വാളെടുത്ത് പ്രവര്‍ത്തകര്‍

വാളെടുത്ത് പ്രവര്‍ത്തകര്‍

ശക്തമായ അടിത്തറയുണ്ടെന്ന് യുഡിഎഫ് അവകാശപ്പെടുന്ന കോന്നിയിലെ ജെനീഷിന്‍റെ വിജയത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ പടലപിണക്കങ്ങളും ഒരു പരിധി വരെ കാരണമായെന്ന് പറയാതിരിക്കാനാകില്ല. മുന്‍ എംഎല്‍എയായിരുന്ന അടൂര്‍ പ്രകാശിന് മണ്ഡലത്തിലെ തിരിച്ചടിയുടെ ഉത്തരാവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് പ്രവര്‍ത്തകരും പറയുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലാണ് കോന്നിയില്‍ യുഡിഎഫില്‍ പൊട്ടിത്തെറി തുടങ്ങിയത്. പിന്‍ഗാമിയായിവിശ്വസ്തനായ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആവശ്യം. എന്നാല്‍ ഇതിനെതിരെ തുടക്കം മുതല്‍ തന്നെ കടുത്ത എതിര്‍പ്പാണ് പത്തനംതിട്ട ഡിസിസിയില്‍ ഉയര്‍ന്നത്.

സമുദായ സമവാക്യം

സമുദായ സമവാക്യം

കോന്നിയില്‍ സമുദായ സമവാക്യങ്ങള്‍ പരിഗണിച്ച് കൊണ്ടുള്ള ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവുമായി ഡിസിസി അധ്യക്ഷന്‍ ബാബു ജോര്‍ജ്ജും ഒരു വിഭാഗം നേതാക്കളും രംഗത്തെത്തി. ഹിന്ദു സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യമായിരുന്നു ​എന്‍എസ്എസ് മുന്നോട്ട് വെച്ചത്. അതേസമയം ഡിസിസിയില്‍ നിന്നുള്ള എല്ലാ സമ്മര്‍ദ്ദങ്ങളേയും തള്ളി റോബിന്‍ പീറ്ററില്‍ തന്നെ അടൂര്‍ പ്രകാശ് ഉറച്ച് നിന്നു.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

തന്‍റെ ആവശ്യം കെപിസിസി പരിഗണിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അടൂര്‍ പ്രകാശ്. എന്നാല്‍ അദ്ദേഹത്തെ തള്ളിക്കൊണ്ട് മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയായി നേതൃത്വം പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ച് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇറങ്ങില്ലെന്ന് അടൂര്‍ പ്രകാശ് പരസ്യമായി പ്രഖ്യാപിച്ചു. ഇതോടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിലയും ഇടപെട്ട് നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് അടൂര്‍ പ്രകാശ് വഴങ്ങിയത്.

പരസ്യമായി പ്രകടിപ്പിച്ചു

പരസ്യമായി പ്രകടിപ്പിച്ചു

എന്നാല്‍ പിന്നാലെ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് തന്‍റെ നീരസം പരസ്യമായി തന്നെ പ്രകടിപ്പിച്ചു. റോബിന്‍ പീറ്ററുടെ പേര് നിര്‍ദ്ദേശിച്ചത് തനിക്ക് പറ്റിയ തെറ്റാണെന്നായിരുന്നു വികാരാധീനനായി അടൂര്‍ പ്രകാശ് പറഞ്ഞത്. കണ്‍വെന്‍ഷന്‍ വേദിയില്‍ വെച്ച് മോഹന്‍ രാജിനൊപ്പമാണെന്ന് അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നില്ല.

Recommended Video

cmsvideo
അയ്യപ്പന് പ്രിയം പിണറായിയുടെ പാര്‍ട്ടിയോട്
തുറന്ന പോര്

തുറന്ന പോര്

തിരഞ്ഞെടുപ്പ് കഴിയും വരെ മണ്ഡലത്തില്‍ ഉണ്ടാകണമെന്ന് നേതൃത്വം പ്രകാശിനോട് ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് ദിവസം തന്നെ അദ്ദേഹം കുടുംബത്തോടൊപ്പം ദില്ലിക്ക് പുറപ്പെട്ടു. ഇതില്‍ കെപിസിസി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം കോട്ട കൈവിട്ടതോടെ അടൂര്‍ പ്രകാശിനെതിരെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ കാര്യങ്ങള്‍ തുറന്ന പോരിന് തന്നെ വഴിവെയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷരും ചൂണ്ടിക്കാട്ടുന്നത്.

നാലിടത്ത് മൂന്നാം സ്ഥാനം, മഞ്ചേശ്വരത്ത് രണ്ടാമത്; ബിജെപിയുടെ കേരള സ്വപ്നങ്ങൾ ഇനിയും അകലെനാലിടത്ത് മൂന്നാം സ്ഥാനം, മഞ്ചേശ്വരത്ത് രണ്ടാമത്; ബിജെപിയുടെ കേരള സ്വപ്നങ്ങൾ ഇനിയും അകലെ

തമ്മിലടിയുണ്ടായില്ല, ഒറ്റക്കെട്ടായ പ്രവര്‍ത്തനം; ഷാനിമോളുടെ വിജയത്തിന് പിന്നിലെ ഘടകങ്ങള്‍ ഇങ്ങനെ

English summary
This is why congress lost Konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X