കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശയാത്രയെ കുറിച്ച് പറഞ്ഞത് കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോള്‍; ഗവര്‍ണര്‍ക്ക് അതൃപ്തി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനത്തില്‍ അതൃപ്തിയുമായി രാജ്ഭവന്‍. മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ ഭരണഘടനാ ചട്ടപ്രകാരം ഗവര്‍ണറെ രേഖാമൂലം അറിയിച്ചില്ല എന്നതിലാണ് അതൃപ്തി. മുഖ്യമന്ത്രിയുടെ നടപടി കീഴ്‌വഴക്കം ലംഘിക്കുന്നതാണ് എന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്.

സാധാരണഗതിയില്‍ മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍, സര്‍ക്കാരിന്റെ നാഥനായ ഗവര്‍ണറെ കണ്ട് യാത്രാ പരിപാടികള്‍ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട്. ഇതാണ് കീഴ്‌വഴക്കം. എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും യൂറോപ്യന്‍ പര്യടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചിരുന്നില്ല.

1

അന്തരിച്ച സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിങ്കളാഴ്ച കണ്ണൂരിലെത്തിയിരുന്നു. അപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി യാത്രയെ കുറിച്ച് ഗവര്‍ണറോട് പറഞ്ഞത്. താന്‍ പത്ത് ദിവസം യൂറോപ്യന്‍ പര്യടനത്തിലായിരിക്കും എന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പറയുകയായിരുന്നു.

'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി

2

ഗവര്‍ണര്‍ യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗികമായി യാത്രയെ കുറിച്ച് മുഖ്യമന്ത്രി അറിയിച്ചിട്ടില്ല എന്നാണ് ആക്ഷേപം. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി വിദേശ പര്യടനം നടത്തുന്നത്. യൂറോപ്പിലെ നോര്‍വേ, ഇംഗ്ലണ്ട്, വെയില്‍സ് എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുക.

'പ്രഖ്യാപനത്തിന് മുഹൂര്‍ത്തം വരെ കുറിച്ചു'; ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ കെസിആര്‍, അപ്പോള്‍ ടിആര്‍എസ്?'പ്രഖ്യാപനത്തിന് മുഹൂര്‍ത്തം വരെ കുറിച്ചു'; ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ കെസിആര്‍, അപ്പോള്‍ ടിആര്‍എസ്?

3

കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് യാത്ര ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ ഗുരുതരാവസ്ഥയിലാണ് എന്ന് അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രി യാത്ര മാറ്റിവെച്ചിരുന്നു. മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയും സംഘവും നോര്‍വേ സന്ദര്‍ശിക്കുന്നത്. ദുരന്തനിവാരണ രീതികളും ഇവിടെ നിന്ന് പരിചയപ്പെടും.

'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

4

വെയ്ല്‍സില്‍ ആരോഗ്യ മേഖലയെ കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പിന്നീട് വെയ്ല്‍സിലെത്തും. ലണ്ടനില്‍ ലോക കേരള സഭയുടെ പ്രാദേശിക യോഗത്തിലും സംഘം പങ്കെടുക്കും. യു കെയിലെ വിവിധ സര്‍വകലാശാലകളുമായി ധാരണാപത്രങ്ങളും ഈ വേളയില്‍ ഒപ്പുവെക്കും. അതേസമയം മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും.

English summary
this is why kerala governor unhappy with Chief Minister Pinarayi Vijayan's Europe tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X