ഇതാണ് മുതലാളി.., അത്യാഡംബര ബെന്‍സ് ജീവനക്കാരന് സമ്മാനിച്ച് കേരള ഐടി കമ്പനി; വില എത്രയെന്നറിയാമോ..?
10 വര്‍ഷത്തിലധികമായി കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരനാണ് അത്യാംഡബര ബെന്‍സ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇടുക്കി കട്ടപ്പന സ്വദേശിയാണ് ഈ ഭാഗ്യവാന്

തൃശൂര്‍: വന്‍കിട കമ്പനികള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നത് ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമല്ല. ലോകത്ത് പലയിടത്തും ഇന്ത്യയില്‍ തന്നെയും ഇത്തരം നിരവധിയായ ഉദാഹരണങ്ങള്‍ ഉണ്ട്. കേരളത്തിലും ചില കമ്പനികള്‍ ഇത്തരത്തില്‍ തങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചക്ക് കാരണക്കാരായ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കാറുണ്ട്.
ഈ ലിസ്റ്റില്‍ ഏറ്റവും ഒടുവിലായി ഇടം പിടിച്ചിരിക്കുന്നത് കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ നിന്നുള്ള ഐ ടി സ്ഥാപനമായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് കമ്പനിയാണ്. കമ്പനി ഉടമ ജീവനക്കാരന് നല്‍കിയിരിക്കുന്നത് 70 ലക്ഷം രൂപ വില വരുന്ന മെഴ്സിഡസ് ബെന്‍സ് ആണ്. കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ക്ലിന്റ് ആന്റണി ആണ് അത്യാഡംബര കാര്‍ സമ്മാനമായി ലഭിച്ച ജീവനക്കാരന്.

പത്ത് വര്‍ഷമായി വെബ് ആന്റ് ക്രാഫ്റ്റിനൊപ്പം
Image Credit: Facebook@clint antony
2012 ല്‍ ആണ് എബിന് ജോസിന്റെ നേതൃത്വത്തില്‍ വെബ് ആന്റ് ക്രാഫ്റ്റ് എന്ന ഐ ടി കമ്പനി രൂപീകരിക്കുന്നത്. നിലവില്‍ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് കമ്പനി സി ഇ ഒ ആയ എബിന് ജോസ് ആണ് ക്ലിന്റ് ആന്റണിക്ക് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കിയത്. ക്ലിന്റ് ആന്റണിയുടെ പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന് ആണ് ആഡംബര വാഹനം സമ്മാനമായി നല്‍കിയരിക്കുന്നത്.

വില 70 ലക്ഷം.. ആഡംബര വിശേഷം പറഞ്ഞറിയിക്കാനാവില്ല
മെഴ്സിഡസ് ബെന്‍സിന്റെ സെഡാന് സി ക്ലാസ് ആണ് ക്ലിന്റ് ആന്റണിക്ക് ലഭിച്ചിരിക്കുന്നത്. 70 ലക്ഷം രൂപ വില വരുന്ന ഈ വാഹനത്തിന്റെ ഡീസല്‍ പതിപ്പായ സി 220 ഡിയാണ് ഇത്. രണ്ട് ലിറ്റര്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന് 200 ബിഎച്ച്പി കരുത്തും 440 എന്‍എം ടോര്‍ക്കും ആണ് ഉള്ളത്. ഇന്‍ഫോ പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് ആഡംബര കാര്‍ കിന്റ് ആന്റണിക്ക് സമ്മാനിച്ചത്.

വിശ്വാസ്യതക്കും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലം
ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയായ ക്ലിന്റ് ആന്റണി 2012ല്‍ 'വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് 'ആരംഭിച്ചതു മുതല്‍ കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. കമ്പനിയുടെ ആദ്യ ജീവനക്കാരന് കൂടിയാണ് ഇദ്ദേഹം. അതിനാല്‍ തന്നെയാണ് നീണ്ട 10 വര്‍ഷത്തിലധികമായി വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന ജീവനക്കാരനെ സമ്മാനത്തിനായി തെരഞ്ഞെടുത്തത് എന്ന് എബിന് പറഞ്ഞു.

ആ നാല് പേരില്‍ ഒരാള്‍
2012 ല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വെബ് ആന്റ് ക്രാഫ്റ്റില്‍ നാല് പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിലവില്‍ 320 ല്‍ അധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഏഷ്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലായി കമ്പനി സേവനം നല്‍കുന്നുണ്ട്.

പ്രായം കുറഞ്ഞ സിഇഒ
Image Credit: Facebook@Abin Jose Tom
കസ്റ്റം മെയ്ഡ് മൊബിലിറ്റി സൊല്യൂഷനുകള്‍, ഇ-കൊമേഴ്സ് ഡെവലപ്മെന്റ്, വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡൈനാമിക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങള്‍ കമ്പനി നല്കുന്നു. ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ധനകാര്യം, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ ആണ് കമ്പനി സേവനം നല്‍കുന്നത്. 19-ാം വയസില്‍ സ്വന്തം സ്ഥാപനം തുടങ്ങിയ എബിന് ആണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications