സിനിമയെ പോലും വെല്ലും ഈ ജീവിതക്കഥ; ആനി ശിവയെന്ന 31കാരി സബ് ഇൻസ്പെക്ടർ, ദേ ഇവിടെയുണ്ട്!!!
തിരുവനന്തപുരം: ഒരിക്കൽ കണ്ണീരു വീണ അതേ സ്ഥലത്ത് സബ് ഇൻസ്പെക്ടറായി തിരികെയെത്തുമ്പോൾ ആത്മാഭിമാനം തോന്നുന്നു.അതേ,പത്ത് വർഷം മുൻപ് ഐസ്ക്രീമും നാരങ്ങ വെള്ളവും വിറ്റിരുന്ന തിരുവനന്തപുരം വർക്കലയിലെ പുതിയ സബ് ഇൻസ്പെക്ടറുടെ വാക്കുക്കളാണിത്. പേര് ആനി എസ് പി.വയസ്സ് 31. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി.

ശിവഗിരി തീർഥാടനകാലമാണ് ആനിക്ക് ഉത്സവാന്തരീക്ഷം. ഇവിടം സ്വർഗമാണ്. എല്ലാം ഒത്തു വന്നാൽ ഇനി, ഐപിഎസ് നേടണം. അതാണ് ജീവിതത്തിൽ ഇനിയുള്ള പ്രധാന ലക്ഷ്യം. എസ് ഐയാകാനുള്ള പോരാട്ടം തുടങ്ങിയിട്ട് പന്ത്രണ്ട് കൊല്ലം. കല്ലും മുള്ളും നിറഞ്ഞ ആനിയുടെ ജീവിതപോരാട്ടങ്ങൾ അഭ്രപാളിയിലെ മിന്നും കഥയുടെ നേർസാക്ഷ്യം.
കാഞ്ഞിരംകുളം കെ എൻ എം ഗവൺമെൻ്റ് കോളേജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ആനിയുടെ ജീവിതത്തിന് മാറ്റമുണ്ടാവുന്നത്.നിരന്തരമായ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സുഹൃത്തുമായി വിവാഹം കഴിക്കുന്നു. ആനിക്ക് കുഞ്ഞു ജനിച്ച് ആറു മാസം പിന്നിടുമ്പോൾ അയാൾ ഉപേക്ഷിച്ചു പോകുന്നു.കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു.തുടര്‍ന്ന്, അമ്മൂമ്മയുടെ വീട്ടിലെ ചായ്പ്പിലെ താമസം.

ഇക്കാലയളവിൽ ആനി ചെയ്യാത്ത ജോലികളുണ്ടായിരുന്നില്ല. ഇന്‍ഷുറന്‍സ് ഏജന്റ്, കറിപൗഡറും സോപ്പും കൊണ്ടു നടന്ന് വില്‍ക്കല്‍, ഉത്സവ പറമ്പിലെ ഐസ്ക്രീമും നാരങ്ങ വെള്ളവും വിൽക്കൽ, വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും റെഡിയാക്കി നൽകൽ അങ്ങനെ പോകുന്നു, സുദീർഘമായ ജോലിയുടെ ആ നീണ്ടനിര.കോളേജിലെ ക്ലാസുകളിൽ മുടങ്ങാതെ പങ്കെടുക്കാനും ആനി സമയം കണ്ടെത്തിയിരുന്നു. പ്രതിസന്ധികളോടും പ്രശ്നങ്ങളോടും 'നോ' പറഞ്ഞ് തൻ്റെ ജീവിത സാക്ഷാത്കാരത്തിന് മുന്തിയ പരിഗണന നൽകി അവൾ മുന്നോട്ട് കുതിച്ചു. ഡീഗ്രി പരീക്ഷ ഫലം വന്നു. സോഷ്യോളജിയിൽ മികച്ച മാർക്കോടെ ബിരുദം പാസായി. അന്നേ, പഠനത്തിന് പ്രത്യേക സമയം കണ്ടെത്തിയിരുന്ന ആനിക്ക് സഹായമേകാൻ സുഹൃത്തുക്കളും സഹപാഠികളും ഒപ്പമുണ്ടായിരുന്നു.

ലക്ഷ്യം ഒന്ന് മാത്രം. അത്, ഐ പി എസ്സാണ്. തൻ്റെ അച്ഛൻ്റെ വലിയ ആഗ്രഹമായിരുന്നു.മകൾ ഐപിഎസ്സുകാരിയാകണമെന്ന്. സാഹചര്യവും സന്ദർഭങ്ങളും ഒത്തുവന്നാൽ ഐപിഎസ് നേടണമെന്നാണ് ലക്ഷ്യം. അതിനായി പരിശ്രമിക്കുന്നു. 20 മണിക്കൂറോളം പഠനത്തിനായി സമയം ചിലവഴിച്ചു. 2014ല്‍ കേരള പൊലീസിന്റെ ആദ്യ വനിതാ എസ്ഐ പരീക്ഷയ്ക്കുള്ള പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചിരുന്നു. സുഹൃത്ത് പറഞ്ഞിട്ടാണ് അതിന് ശ്രമിക്കുന്നത്.
മുന്നില്‍ അവശേഷിക്കുന്ന ഒന്നര മാസത്തില്‍ ടെസ്റ്റ് എഴുതി പാസ്സാവുക അത്ര എളുപ്പമായിരുന്നില്ല. കഠിനാധ്വാനം ചെയ്താൽ നമ്മൾ ആഗ്രഹിക്കുന്നത് ലഭിക്കും. അതിൻ്റെ ഉത്തമ ഉദാഹരണമാണല്ലോ ഈ സംഭവങ്ങളൊക്കെയും. സബ് ഇൻസ്പെക്ടറായി വർക്കലയിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം. - ആനിയുടെ വാക്കുകൾ

സബ് ഇൻസ്പെക്ടർ ടെസ്റ്റിന് പിന്നാലെ വന്ന പൊലീസ് കോൺസ്റ്റബിൾ ടെസ്റ്റും എഴുതി. അത് ഇരുപത്തിരണ്ടാം റാങ്കോടെ പാസായി. പഠനത്തിന് മുൻതൂക്കം നൽകിയായിരുന്നു തൻ്റെ ലക്ഷ്യത്തിലേക്കുള്ള ഓരോ കുതിച്ചു ചാട്ടവും. 2016 ല്‍ വനിതാ കോണ്‍സ്റ്റബിളായി കേരള പൊലീസിലേക്ക് ആദ്യ പ്രവേശനം. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2019 ൽ സബ് ഇൻസ്പെക്ടറായി സേനയിൽ - ആനി പറയുന്നു
പ്രൊബോഷൻ എസ്ഐ ആയി കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കുറച്ചുനാൾ ഉണ്ടായിരുന്നു. തുടർന്ന്, നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി വൈക്കം സ്റ്റേഷനിൽ. എന്നെ ഞാനാക്കിയ വർക്കലയിലേക്ക് എസ് ഐയായി മടങ്ങിയെത്തുമ്പോൾ ഓർക്കാൻ നിരവധി ഓർമ്മകളാണ് മനസ്സിലൂടെ കടന്നു പോകുന്നത്. അച്ഛൻ്റെ കുറവ് ശിവസൂര്യയെ ഇന്നുവരെ അമ്മ അറിയിച്ചിട്ടില്ല. ജീപ്പ് പെട്രോളിംഗിനായി വർക്കല, ശിവഗിരി ഭാഗങ്ങളിൽ പോകുമ്പോൾ പഴയ ഓർമ്മകൾ മനസ്സിൽ ഓടിയെത്തും. അത് സഹപ്രവർത്തകരോട് പങ്കുവയ്ക്കുന്നുണ്ട്. എൻ്റെ സിഐ സാറിനോടും ഞാൻ അത് പറഞ്ഞു. സാറും അഭിനന്ദിച്ചു. അദ്ദേഹവും സന്തോഷത്തിൽ - ആനി പറഞ്ഞു.
Recommended Video

ജീവിതത്തിലെ ഓരോ പടവുകളും താണ്ടികയറുന്ന ആനി എസ്പിയെന്ന ആനി ശിവ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വനിതകൾക്ക് പ്രചോദനമാണ്. അവരുടെ ജീവിതവും ജീവിത സ്വപ്നങ്ങളും സാധാരണക്കാരന് തരുന്ന നൈർമല്യവും നന്മകളും ആനിയെന്ന സ്ത്രീയെ മാതൃയാക്കേണ്ടതിൻ്റെ അനിവാര്യതയെ ഓർമ്മിപ്പിക്കുന്നു. ഒരു പക്ഷേ, എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അതിനെ വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത നമ്മൾ ദേ ആ ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കണം.കയ്പ്പിൻ്റെയും മധുരത്തിൻ്റെയും സങ്കടത്തിൻ്റെയുമൊക്കെ യഥാർഥ കണികകൾ ആ ഹൃദയത്തിൽ നിന്ന് ഒപ്പിയെടുക്കാനാകും...
ആനി ശിവക്ക് ഞങ്ങളും തരുന്നു ഒരു ബിഗ് സല്യൂട്ട്!!!
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications