കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈകുരുന്ന് പ്രതിഭയുടെ കണ്ടുപിടുത്തങ്ങള്‍ ശാസ്ത്ര ലോകത്തിന് അഭിമാനം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശാസ്ത്രമേളകളിലെ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്‍ മുതിര്‍ന്നവരുടെ കയ്യൊപ്പാണെന്ന ആരോപണം പണ്ടു മുതലേ കേട്ടുതഴമ്പിച്ച പല്ലവിയാണ്. പലപ്പോഴും ഈ ആരോപണങ്ങളെ ശരിവെക്കുന്നത് തന്നെയാകും പല കണ്ടുപിടുത്തങ്ങളുടെയും പിന്നാമ്പുറ കഥകളും. എന്നാല്‍ ചിലയിടങ്ങളില്‍ ഇതിനുള്ള മറുപടിയെന്നോണമായിരിക്കും കുരുന്ന് പ്രതിഭകളുടെ കണ്ടുപിടുത്തങ്ങള്‍.

ഇന്ത്യൻ ഉദ്യോഗസ്ഥരെ കുടുക്കാൻ ചാര സുന്ദരികൾ; പാകിസ്താന്റെ കള്ളക്കളി പൊളിച്ചടുക്കി ഇന്ത്യ
ശാസ്ത്രലോകത്തിന് സംഭാവന നല്‍കാന്‍ ശേഷിയുള്ള പ്രതിഭകളും വിരളമല്ല, പൊന്നാനി ഏ.വി.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥി കെ.രോഹിത് ശാസ്ത്രലോകത്ത് പുത്തന്‍ അധ്യായങ്ങളാണ് എഴുതിച്ചേര്‍ക്കുന്നത്.

rohith

രോഹിത് സ്‌കൂള്‍ ശാസ്ത്രമേളക്കിടെ

ഇതിനകം ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒട്ടനവധി കണ്ടുപിടുത്തങ്ങള്‍ ഈ കൊച്ചു മിടുക്കന്റെതായുണ്ട്. സേഫ്റ്റി പേഴ്‌സ്, ഡ്യുവല്‍ അലേര്‍ട്ട് കോളര്‍, ഏറോ വാട്ടര്‍ മേക്കര്‍, ലെഗ് ഫോര്‍ എ ബാക്ക് പാക്ക് തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങളാണ് സ്വപ്രയത്‌നത്തിലൂടെ രോഹിത്തിന് സ്വന്തമായുള്ളത്.


ഇക്കഴിഞ്ഞ ശാസ്ത്രമേളയില്‍ രോഹിത്തിന്റെ ഏറോ വാട്ടര്‍ മേക്കര്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അന്തരീക്ഷത്തിലെ ജലകണികകളെ ശ്വാംശീകരിച്ച് ശുദ്ധമായ കുടിവെള്ളം ചെലവ് കുറഞ്ഞ രീതിയില്‍ ഉത്പ്പാദിപ്പിക്കുന്ന ഈ കണ്ടുപിടുത്തം ജലക്ഷാമം നേരിടുന്ന വേളയില്‍ ഏറെ പ്രസക്തമാണ്.


കൂടാതെ രോഹിത് വികസിപ്പിച്ചെടുത്ത ഡ്യുവല്‍ അലര്‍ട്ട് കോളര്‍ എന്ന സംവിധാനം ഭവന സംരക്ഷക്കുള്ള മികച്ച മാതൃകയാണ്. വീടുകളില്‍ തീപിടുത്തമുണ്ടായാല്‍ ഉടമസ്ഥന് മൊബൈലിലേക്ക് സന്ദേശ മെത്തുകയും മോഷ്ടാക്കള്‍ വീടിനകത്ത് പ്രവേശിച്ചാല്‍ വിവരമറിയിക്കുകയും ചെയ്യുന്ന സംവിധാനത്തിന് ദേശീയതലത്തില്‍പ്പോലും മികച്ച പ്രതികരണവും അംഗീകാരവുമാണ് ലഭിച്ചത്.


ഈ കണ്ടുപിടുത്തത്തിന് കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സപ്ഷണല്‍ അച്ചീവ്‌മെന്റ് പുരസ്‌ക്കാരവും രാഷ്ര്ടപതി യില്‍ നിന്നും ലഭിച്ചു. ഡ്യുവല്‍ അലര്‍ട്ട് കോള്‍ സംവിധാനത്തെക്കുറിച്ച് കേട്ടറിഞ്ഞ മുംബൈയിലെ മഹീന്ദ്രാ കമ്പനി രോഹിത്തിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഈ വര്‍ഷത്തെ മികച്ച ശാസ്ത്ര നേട്ടങ്ങള്‍ക്കുള്ള എ.പി.ജെ.അബ്ദുള്‍ കലാം ഇഗ്‌നേറ്റ് അവാര്‍ഡിനും രോഹിത് അര്‍ഹരായി. ഏഴാം ക്ലാസ് മുതല്‍ വിവിധ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്തുന്ന രോഹിത് ശാസ്ത്രലോകത്ത് മികച്ച സംഭാവനങ്ങളാണ് നല്‍കുന്നത്.


എടപ്പാള്‍ അംശക്കച്ചേരി സ്വദേശിയായ രോഹിതിന് പിന്തുണയുമായി പെരിന്തല്‍മണ്ണ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ പിതാവ് മോഹന്‍ദാസും അധ്യാപികയായ മാതാവ് ഇന്ദുവും സഹോദരന്‍ ധനഞ്ജയും സ്‌കൂളിലെ അധ്യാപകരും കൂടെയുണ്ട്. രോഹിത്തിന്റെ ശാസ്ത്ര നേട്ടങ്ങള്‍ വിവരിക്കുന്ന ആര്‍.കെ ഇന്നവേഷന്‍സ് എന്ന യൂട്യൂബ് പേജും രൂപകല്‍പന നടത്തിയിട്ടുണ്ട്. ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് പുറമെ മൃദംഗം വയലിന്‍ എന്നിവയിലും മിടുക്കനാണ് ഈ കൊച്ചു പ്രതിഭ.

English summary
This small boy's invention id the pride of the science
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X