കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍റെ 89 വോട്ട് ഏശില്ല!കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ല?കളം മുറുക്കി യുഡിഎഫ്

  • By
Google Oneindia Malayalam News

മഞ്ചേശ്വരം: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ 6 ഇടത്ത് നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. അതില്‍ ബിജെപിയെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമാണ് വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത് ബിജെപിക്ക് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. മഞ്ചേശ്വരത്ത് പക്ഷേ ഇത്തവണ ബിജെപി വിയര്‍ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

<strong>അമേഠിയിലും ബെഗുസരയിലും വന്‍ ക്രമക്കേട്!! പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും വ്യത്യാസം! അട്ടിമറി?</strong>അമേഠിയിലും ബെഗുസരയിലും വന്‍ ക്രമക്കേട്!! പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും വ്യത്യാസം! അട്ടിമറി?

2016 ല്‍ കെ സുരേന്ദ്രന്‍ പരാജയപ്പെട്ട 89 വോട്ടിന്‍റെ കണക്ക് പക്ഷേ ഇത്തവണ കാസര്‍ഗോഡ് ചെലവാകില്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇത്തവണ പൊരുതി തോല്‍ക്കാന്‍ മണ്ഡലത്തിലേക്ക് സുരേന്ദ്രന്‍ എത്തിയേക്കില്ലെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 പ്രതീക്ഷ നഷ്ടപ്പെട്ട മഞ്ചേശ്വരം

പ്രതീക്ഷ നഷ്ടപ്പെട്ട മഞ്ചേശ്വരം

എല്‍ഡിഎഫും യുഡിഎഫും 2016 ല്‍ ഒരുപോലെ വിയര്‍ത്ത മണ്ഡലമാണ് മഞ്ചേശ്വരം. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖ് വെറും 89 വോട്ടുകള്‍ക്കായിരുന്നു ബിജെപിയുടെ കെ സുരേന്ദ്രനോട് പരാജയപ്പെട്ടത്. ഇനിയൊരു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മഞ്ചേശ്വരം കൈപ്പിടിയിലാകുമെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു ബിജെപി. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പോടെ മണ്ഡലം ബിജെപിക്ക് കൈവിട്ട മട്ടാണ്.

 89 വോട്ട് പഴങ്കഥ

89 വോട്ട് പഴങ്കഥ

2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിനായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്.എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു സുരേന്ദ്രന്‍റെ ആരോപണം.

 കെ സുരേന്ദ്രന്‍ ഇല്ല?

കെ സുരേന്ദ്രന്‍ ഇല്ല?

കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ അബ്ദുള്‍ റസാഖ് മരിച്ചു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ ശബരിമല സ്ത്രീപ്രവേശന വിവാദം ഉടലെടുക്കുകയും പ്രതിഷേധങ്ങളുടെ മുന്‍പന്തിയില്‍ കെ സുരേന്ദ്രന്‍ നിലയുറപ്പിക്കുകയും ചെയ്തു. പിന്നാലെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി ദേശീയ നേതൃത്വം പരിഗണിക്കുകയായിരുന്നു.

 പ്രതീക്ഷ അസ്തമിച്ചു

പ്രതീക്ഷ അസ്തമിച്ചു

പിന്നാലെയാണ് വീണ്ടും കേസുമായി മുന്നോട്ട് പോകാനില്ലെന്ന് സുരേന്ദ്രന്‍ തിരുമാനിക്കുകയായിരുന്നു.അതേസമയം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍.

 ഉണ്ണിത്താന്‍റെ പ്രകടനം

ഉണ്ണിത്താന്‍റെ പ്രകടനം

എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ അട്ടിമറിയാണ് ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയത്. 68,000 വോട്ടുകളാണ് ഉണ്ണിത്താന് ലഭിച്ചത്. എല്‍ഡിഎഫിന് ലഭിച്ചതാകട്ടെ 33,000 ത്തില്‍ താഴെ വോട്ടുകളും. ഇവിടെ ബിജെപിയാണ് രണ്ടാമത് എത്തിയത്.

 വന്‍ ലീഡ്

വന്‍ ലീഡ്

ബിജെപിയാണ് മണ്ഡലത്തില്‍ രണ്ടാമത് എത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി രവീശ ന്ത്രി കുണ്ടാറിന് 57,000 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ മഞ്ചേശ്വരത്തെ ഉണ്ണിത്താന്‍റെ 11113 വോട്ടിന്‍റെ ലീഡ് ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തിയിട്ടുണ്ട്. കെ സുരേന്ദ്രനെ സംബന്ധിച്ചെടുത്തോളം വീണ്ടും പൊരുതി നോക്കാന്‍ ധൈര്യം നല്‍കുന്ന കണക്കല്ല ഇത്.

 വീണ്ടും ഇറങ്ങില്ല

വീണ്ടും ഇറങ്ങില്ല

ലോക്സഭയിലേക്ക് പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ച് കനത്ത തോല്‍വി രുചിച്ച പിന്നാലെ മഞ്ചേശ്വരത്തും സുരേന്ദ്രന്‍ ബലപരീക്ഷണത്തിന് ഇറങ്ങുമോയെന്നത് കണ്ടറിയാം. അതേസമയം മണ്ഡലത്തില്‍ രണ്ടും കല്‍പ്പിച്ചുള്ള ചര്‍ച്ചകള്‍ മുസ്ലീം ലീഗ് ആരംഭിച്ച് കഴിഞ്ഞു.

 രണ്ടും കല്‍പ്പിച്ച് ലീഗ്

രണ്ടും കല്‍പ്പിച്ച് ലീഗ്

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ലീഗിന് മണ്ഡലത്തില്‍ ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞത് പ്രതീക്ഷ നല്‍കുന്നുണ്ട്. മണ്ഡലത്തിലെ സഹതാപ തരംഗങ്ങളും ഒരു വിധത്തില്‍ ഗുണം ചെയ്യുമെന്നാണ് മുസ്ലീം ലീഗിന്‍റെ കണക്ക് കൂട്ടല്‍. യുവാക്കളെ മത്സരത്തിനിറക്കാനാണ് ലീഗ് കാമ്പില്‍ നിന്നുള്ള ആവശ്യം.

 സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇങ്ങനെ

സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇങ്ങനെ

ജില്ലാ പ്രസിഡന്‍റ് എം സി ഖമറുദ്ദീന്‍റേയും യൂത്ത് ലീഗ് നേതാവ് എ കെ എം അഷറഫിന്‍റേയും പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ബിജെപിയെ മണ്ഡലത്തില്‍ തറ പറ്റിക്കണമെങ്കില്‍ മികച്ച ആളെ തന്നെ മുസ്ലീം ലീഗ് ഇറക്കേണ്ടി വരും.

ഖുറാന്‍ പേജില്‍ മരുന്ന് പൊതിഞ്ഞ് നല്‍കിയെന്ന് ആരോപണം! പാകിസ്താനില്‍ വ്യാപക ആക്രമണംഖുറാന്‍ പേജില്‍ മരുന്ന് പൊതിഞ്ഞ് നല്‍കിയെന്ന് ആരോപണം! പാകിസ്താനില്‍ വ്യാപക ആക്രമണം

English summary
this time it will be tough for bjp in manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X