ഞാമ്പറയാം, കപ്പ് അര്‍ജന്റീനക്ക്: ടി. സിദ്ദിഖ്
കോഴിക്കോട്: ഇത്തവണ ലോകകപ്പ് അര്‍ജന്റീനക്ക് തന്നെ. പറയുന്നത് കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കേയും കോളേജില്‍ പഠിക്കുമ്പോഴും ഫുട്ബോള്‍ താരമായിരുന്ന സിദ്ദിഖ് ഈ ലോകകപ്പിലും അര്‍ജന്റീനയുടെ കടുത്ത ഫാനാണ്. മെസ്സിക്ക് കുറച്ചുകൂടി പിന്തുണ കിട്ടിയാല്‍ അര്‍ജന്റീന ചീറുമെന്നാണ് സിദ്ദിഖിന്റെ അഭിപ്രായം.
ഓരോ കളികളിലും അര്‍ജന്റീന മെച്ചപ്പെട്ട് വരികയാണ്. ലോകകപ്പില്‍ അര്‍ജന്റീനയുടെ മികച്ച കളി കാണാനിരിക്കുന്നേയുള്ളൂ. ബ്രസീലിനെ തോല്പിച്ച് അവര്‍ ലോകകപ്പ് ഉയര്‍ത്തും. അസാധ്യമായത് ചെയ്യുക എന്നത് അര്‍ജന്റീനയുടെ സ്വഭാവമാണ്. അര്‍ജന്റീനയായിരിക്കും ലോകകപ്പിന്റെ ടീം. ലോകകപ്പിന്റെ താരം മെസ്സിയും. മെസ്സിയുടെ ഗോളുകള്‍ മറികടക്കാന്‍ ലോകകപ്പില്‍ ആളുണ്ടോ എന്നും സിദ്ദിഖ് ചോദിക്കുന്നു.

സ്കൂള്‍ കോളേജ് പഠനകാലത്ത് സജീവ ഫുട്ബോള്‍ താരമായിരുന്നു ടി സിദ്ദിഖ്. യൂണിവേഴ്സിറ്റി തലത്തില്‍ വരെയെത്തിയ കളി രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതോടെ നിന്നു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി കമ്മിറ്റി നൈനാംവളപ്പില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സിദ്ദിഖ്. ഉശിരന്‍ രണ്ട് ഗോളുകളും പായിച്ചാണ് സിദ്ദിഖ് മടങ്ങിയത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിന്നും മത്സരിച്ചെങ്കിലും ടി സിദ്ദിഖ് പി കരുണാകരനോട് തോറ്റു. സിദ്ദിഖിന്റെ ഇഷ്ടടീമായ അര്‍ജന്റീനയ്ക്ക് പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ബെല്‍ജിയത്തെ ക്വാര്‍ട്ടറില്‍ നേരിടുന്ന അര്‍ജന്റീനയ്ക്ക് ജയിച്ചാല്‍ ഹോളണ്ട് - കോസ്റ്റാറിക്ക കളിയിലെ ജേതാക്കളാണ് എതിരാളികള്‍. ലയണല്‍ മെസി ഗോളടിക്കുന്നുണ്ടെങ്കിലും പ്രതിരോധ നിരയിലെ വിള്ളല്‍ അര്‍ജന്റീനയുടെ പ്രതീക്ഷകളെ ബാധിക്കുന്നുണ്ട്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications