കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ ഹജ്ജ് ചെലവ് വര്‍ദ്ധിക്കും;ഹജ്ജിന് 6392 അപേക്ഷകർ

Google Oneindia Malayalam News

തിരുവനന്തപുരം:ഈ വർഷത്തെ ഹജ്ജിന് 6392 അപേക്ഷകർ . അപേക്ഷകരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയുള്ള ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിക്കുക.കഴിഞ്ഞ വർഷത്തെ ഹജ്ജിന് 26000 ലധികം അപേക്ഷ ലഭിച്ചിരുന്നെങ്കിൽ കോവിഡ് പശ്ചാത്തലത്തിലാണ് അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത് .

'ഷോ വേണ്ട'; 'ആവശ്യത്തലേറെ പണിയുണ്ട്'‌; ഐശ്വര്യക്ക്‌ താക്കീതുമായി ആഭ്യന്തര വകുപ്പ്‌'ഷോ വേണ്ട'; 'ആവശ്യത്തലേറെ പണിയുണ്ട്'‌; ഐശ്വര്യക്ക്‌ താക്കീതുമായി ആഭ്യന്തര വകുപ്പ്‌

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്നലെ അവസാനിച്ചപ്പോൾ 6392 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 5657 പേരും 45 വയസിനു മുകളിൽ പ്രായമില്ലാത്ത വനിതകളുടെ വിഭാഗത്തിൽ 735 അപേക്ഷകളും ലഭിച്ചു.

സമർപ്പിച്ച അപാകതകളില്ലാത്തതും സ്വീകാര്യയോഗ്യമായ എല്ലാ അപക്ഷകര്‍ക്കും കവര്‍ നമ്പറുകള്‍ ഇതിനകം എസ്.എം.എസ്. ആയി അയച്ചു കഴിഞ്ഞതായി സംസ്ഥാന ഹജ്ജ് കമ്മറ്റി അറിയിച്ചു.

hajj

സൂക്ഷ്മ പരിശോധന പൂർത്തിയാകുന്ന മുറക്ക് അപേക്ഷകരുടെ എണ്ണത്തിൽ ചെറിയ മാറ്റമുണ്ടാകും.2021 ലെ ഹജ്ജ് സംബന്ധിച്ച് സൗദി ഹജ്ജ് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധകള്‍ക്ക് വിധേയമായിട്ടായിരിക്കും തുടര്‍ നടപടികൾ .കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഹജ്ജ് ചെലവ് വര്‍ദ്ധിക്കും . 375000 രൂപ മുതലായിരിക്കും ഏകദേശ യാത്രാ ചെലവെന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ .

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
This year 6392 hajj application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X