• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്‌

തിരുവനന്തപുരം:ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാള സാഹിത്യകാരന്‍ പോള്‍ സക്കറിയക്ക്‌. മലയാള സാഹിത്യന്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്‌ പുരസ്‌കാരം . അഞ്ച്‌ ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. കേരള സര്‍ക്കാര്‍ സാഹിത്യത്തിന്‌ നല്‍കുന്ന പരോമോന്നത പുരസ്‌കാരമാണ്‌ എഴുത്തച്ഛന്‍ പുരസ്‌കാരം. സാസ്‌കാരിക മന്ത്രി എ കെ ബാലനാണ്‌ അവാര്‍ഡ്‌ പ്രഖ്യപനം നടത്തിയത്‌. അവാര്‍ഡിന്‌ അര്‍ഹമായതില്‍ ഒരുപാട്‌ സന്തോഷമുണ്ടെന്നും സമൂഹം നല്‍കിയ അംഗീകാരമാണിതെന്നും സക്കറിയ പ്രതികരിച്ചു. സച്ചിതാനന്ദന്‍, വൈശാഖന്‍, ഡോ കെജി പൗലോസ്‌. ഡോ തോമസ്‌ മാത്യൂ, റണി ജോര്‍ജ്‌ എന്നിവരടങ്ങുന്ന ജൂറിയാണ്‌ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്‌.

ചെറുകഥാകൃത്ത്‌, നോവലിസ്‌റ്റ്‌, രാഷ്ട്രീയ നിരീക്ഷകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമാണ്‌ സക്കറിയ. മലയാള കഥാഖ്യാനത്തിലും പ്രമേയ അവതരണത്തിലും തികഞ്ഞ രീതിയില്‍ പരിണാമം സൃഷ്ടിച്ചുകൊണ്ട്‌ ആസ്വാദനത്തിന്റെ പുതിയ മാനങ്ങള്‍ ആസ്വാദകര്‍ക്ക്‌ സംഭവന ചെയ്‌ത എഴുത്തുകാരനാണ്‌ സക്കറിയ എന്ന്‌ ജൂറി ചെയര്‍മാനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റും ആയ വൈശാഖന്‍ പറഞ്ഞു.ഗൗരവകരമായ കാര്യങ്ങള്‍ നര്‍മത്തിലൂടെ അവതരിപ്പിക്കുക വഴി സാധാരണക്കാരന്റെ മനസിലേക്കും വിഷയത്തിന്റെ പ്രസക്തിയെ ആഴത്തില്‍ പ്രതിഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വൈശാഖന്‍ അഭിപ്രായപ്പെട്ടു

1945ല്‍ കോട്ടയത്തെ ഉരിളിക്കുന്നം എന്ന ഗ്രാമത്തിലാണ്‌ സക്കറിയയുടെ ജനനം.1980കള്‍ തൊട്ട്‌ എഴുത്ത്‌ ജീവിതത്തില്‍ സജീവമായ സക്കറിയ നിരവധി ശ്രദ്ധേയമായ ചെറുകഥകളും നോവലുകളും എഴുതി. രാഷ്ട്രീയമായ ചില തുറന്നു പറച്ചിലുകളുടെ പേരില്‍ സംഘപരിവാര്‍ പോലുള്ള സംഘടനകളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്‌ സക്കറിയക്ക്‌.

സലാം അമേരിക്ക, ആര്‍ക്കറിയാം, ഒരിടത്ത്‌, നസ്രാണി, യുവാവും ഗൗളി ശാസ്‌ത്രവും, ഭസ്‌കപ്പട്ടേലും എന്റെ ജീവിതവും. പ്രയിസ്‌ ദ ലോഡ്‌, എന്തുണ്ട്‌ വിശേഷം പീലാത്തോസെ, സക്കറിയ കഥകള്‍, ഇഷ്ടികയും ആശാരിയും. ജോസഫ്‌ ഒരു പുരോഹിതന്‍.ഒരു ആഫ്രിക്കന്‍ യാത്ര എന്നിങ്ങനെയാണ്‌ സക്കറിയയുടെ പ്രധാന കൃതികള്‍. സക്കറിയയുടെ ഭാസ്‌കര പട്ടേലും എന്റെ ജീവിതവും എന്ന എന്ന നോവലാണ്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ വിധേയന്‍.

കേന്ദ്ര സാഹ്യ അക്കാദമി അവാഡര്‍ഡ്‌, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ഒവി വിജയന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേരത്തെ തന്നെ സക്കറിയ കരസ്ഥമാക്കിട്ടുണ്ട്‌

English summary
This year Kerala state Ezhuthachan award for literature won the writer Paul Zakaria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X