Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗരവത്തിലുള്ള ആലോചനകൾക്ക് വഴിവെക്കുന്നതാണ് ഇത്തവണത്തെ പരീക്ഷാ ഫലം: കെസി വേണുഗോപാല്‍

തിരുവനനന്തപുരം: മഹാമാരിക്കാലത്തെ വിദ്യാഭ്യാസ രീതിയെ കുറിച്ച് ഗൗരവത്തിലുള്ള ആലോചനകൾക്ക് വഴിവെക്കുന്നതാണ് ഇത്തവണത്തെ എസ് എസ് എല്‍സി പരീക്ഷ ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗാപോല്‍. കോവിഡ് പ്രതിസന്ധിക്കിടയിൽ പഠനം മിക്കവാറും ഓൺ‌ലൈനിലായിരുന്നു. രോഗ ഭീതിയിൽ പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ പലർക്കും നല്ല രീതിയിൽ നടത്താനായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

കെസി വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം മഹാമാരിക്കാലത്തെ വിദ്യാഭ്യാസ രീതിയെ കുറിച്ച് ഗൗരവത്തിലുള്ള ആലോചനകൾക്ക് വഴിവെക്കുന്നു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഏറെ ആശങ്കകൾ അനുഭവിച്ച, പഠനരീതിയിൽ പോലും മാറ്റം വന്ന അധ്യയന നാളുകളാണ് പിന്നിടുന്നത്.
കോവിഡ് പ്രതിസന്ധിക്കിടയിൽ പഠനം മിക്കവാറും ഓൺ‌ലൈനിലായിരുന്നു. രോഗ ഭീതിയിൽ പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ പലർക്കും നല്ല രീതിയിൽ നടത്താനായിരുന്നില്ല. എന്നാൽ പ്രതിസന്ധികൾ മറികടന്ന് വിജയംവരിച്ച കൊച്ചുസുഹൃത്തുക്കൾ എല്ലാവരും നേടിയത് ഗ്രേഡുകൾക്കപ്പുറമുള്ള വിജയം തന്നെയാണ്.

 kc venugopal

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച ഏവർക്കും ആശംസകൾ!... അനുമോദനങ്ങൾ. ഇതൊരു തുടക്കം മാത്രമാണ്, അവസാനമല്ല. മാനസികമായും തൊഴിൽപരമായും ഒരുപാടൊരുപാട് ഉയരങ്ങളിലേയ്‌ക്ക് എത്തേണ്ടവരാണ് നിങ്ങൾ ഓരോരുത്തരും. വിജയത്തെയും തോ‌‌ൽവികളെയും സ്പോർട്സ്മാൻ സ്പിരിറ്റോടെ സമീപിക്കുക. ഇനിയുള്ള വിദ്യാഭ്യാസ കാലഘട്ടവും ജീവിതം തന്നെയും മനോഹരമാക്കാം.

ഓൺലൈൻ ലോകത്ത് നമ്മുടെ കുഞ്ഞുങ്ങളാരും പുറന്തള്ളപ്പെ‌ടാതിരിക്കട്ടെ... ഓൺലൈൻ പഠന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഉന്നത വിദ്യാഭ്യാസം മുടങ്ങാതിരിക്കട്ടെ. അധികൃതരുടെ കണ്ണുകൾ ഓരോ വിദ്യാർത്ഥിയിലുമെത്തട്ടെ ....

മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം

Recommended Video

cmsvideo
    നാളെ നടത്താനിരുന്ന സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+