തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നളളിക്കാൻ അനുമതി, കർശന ഉപാധികൾ
Recommended Video
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും. വിവാദങ്ങള്‍ക്കൊടുവില്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നളളിക്കാന്‍ കളക്ടര്‍ ടിവി അനുപമ അനുമതി നല്കി. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. നാളെ രാവിലെ 9.30 മുതല്‍ 10.30 വരെയുളള ഒരു മണിക്കൂര്‍ സമയം രാമചന്ദ്രനെ എഴുന്നള്ളിക്കാം. നാല് പാപ്പാന്മാര് ആനയ്ക്കൊപ്പമുണ്ടായിരിക്കണം. മാത്രമല്ല ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് നിര്‍മ്മിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.
ആനയുടെ സമീപത്തേക്ക് ആളുകളെ അടുപ്പിക്കരുത് എന്നും നിര്‍ദേശമുണ്ട്. ചടങ്ങുകള്‍ക്ക് ശേഷം ആനയെ സ്ഥലത്ത് നിന്നും മാറ്റണമെന്നും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടിവി അനുപമ നിര്‍ദേശിച്ചു. 2014 മുതലാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എന്ന ആന തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളുടെ ഭാഗമായത്.

എന്നാല്‍ ഇത്തവണ ആനയുടെ ആരോഗ്യസ്ഥിതിയും അക്രമാസക്ത സ്വഭാവവും പ്രായവും കണക്കിലെടുത്താണ് ഇത്തവണത്തെ പൂരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിക്കപ്പെട്ടത്. അതിനെതിരെ ആന ഉടമകളും ഒരു കൂട്ടം ആനപ്രേമികളും രംഗത്ത് എത്തുകയായിരുന്നു. ബിജെപിയും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം നടത്തി.
ആനയുടെ വിലക്ക് നീക്കാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. അതിനിടെ ആനയെ അത്യാവശ്യമെങ്കില്‍ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശവും നല്കി. പിന്നാലെ ആനയെ മൂന്നംഗ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിച്ചു. ആനയ്ക്ക് മദപ്പാടില്ലെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കി. ഈ പശ്ചാത്തലത്തിലാണ് പൂരത്തില്‍ പങ്കെടുക്കാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications