കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നളളിക്കാൻ അനുമതി, കർശന ഉപാധികൾ

Google Oneindia Malayalam News

Recommended Video

cmsvideo
പൂ​ര​വി​ളം​ബ​ര​ത്തി​ന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എ​ത്തും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും. വിവാദങ്ങള്‍ക്കൊടുവില്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നളളിക്കാന്‍ കളക്ടര്‍ ടിവി അനുപമ അനുമതി നല്‍കി. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. നാളെ രാവിലെ 9.30 മുതല്‍ 10.30 വരെയുളള ഒരു മണിക്കൂര്‍ സമയം രാമചന്ദ്രനെ എഴുന്നള്ളിക്കാം. നാല് പാപ്പാന്‍മാര്‍ ആനയ്‌ക്കൊപ്പമുണ്ടായിരിക്കണം. മാത്രമല്ല ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് നിര്‍മ്മിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

കൊല്ലത്ത് പ്രേമചന്ദ്രൻ വീഴും? ഒന്നര ലക്ഷത്തോളം വോട്ടുകൾ മണ്ഡലത്തിൽ മാഞ്ഞ് പോയി!കൊല്ലത്ത് പ്രേമചന്ദ്രൻ വീഴും? ഒന്നര ലക്ഷത്തോളം വോട്ടുകൾ മണ്ഡലത്തിൽ മാഞ്ഞ് പോയി!

ആനയുടെ സമീപത്തേക്ക് ആളുകളെ അടുപ്പിക്കരുത് എന്നും നിര്‍ദേശമുണ്ട്. ചടങ്ങുകള്‍ക്ക് ശേഷം ആനയെ സ്ഥലത്ത് നിന്നും മാറ്റണമെന്നും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടിവി അനുപമ നിര്‍ദേശിച്ചു. 2014 മുതലാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആന തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളുടെ ഭാഗമായത്.

pooram

എന്നാല്‍ ഇത്തവണ ആനയുടെ ആരോഗ്യസ്ഥിതിയും അക്രമാസക്ത സ്വഭാവവും പ്രായവും കണക്കിലെടുത്താണ് ഇത്തവണത്തെ പൂരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിക്കപ്പെട്ടത്. അതിനെതിരെ ആന ഉടമകളും ഒരു കൂട്ടം ആനപ്രേമികളും രംഗത്ത് എത്തുകയായിരുന്നു. ബിജെപിയും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം നടത്തി.

റെഡി ടു വെയിറ്റുകാരെ തളളിപ്പറഞ്ഞ് ശശികല, തിരിച്ചടിച്ച് പദ്മ പിളള, സംഘപരിവാറിൽ തമ്മിൽത്തല്ല്!റെഡി ടു വെയിറ്റുകാരെ തളളിപ്പറഞ്ഞ് ശശികല, തിരിച്ചടിച്ച് പദ്മ പിളള, സംഘപരിവാറിൽ തമ്മിൽത്തല്ല്!

ആനയുടെ വിലക്ക് നീക്കാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. അതിനിടെ ആനയെ അത്യാവശ്യമെങ്കില്‍ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശവും നല്‍കി. പിന്നാലെ ആനയെ മൂന്നംഗ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിച്ചു. ആനയ്ക്ക് മദപ്പാടില്ലെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ പശ്ചാത്തലത്തിലാണ് പൂരത്തില്‍ പങ്കെടുക്കാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്.

English summary
Thrissure Pooram: Collector removed ban for Thechikkottukavu Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X