കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പം ടെക്‌നിക് പിടികിട്ടി... മാണിയുടെ ബജറ്റ് രണ്ട് വര്‍ഷത്തേക്ക്!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നാണ് ധനമന്ത്രി കെഎം മാണിയും അദ്ദേഹത്തിന്റെ വകുപ്പം പറഞ്ഞുകൊണ്ടിരുന്നത്. മാര്‍ച്ച് മാസം ആകുമ്പോഴേയ്ക്കും ട്രഷറി അടച്ചിടേണ്ടിവരും എന്ന് വരെ പറഞ്ഞിരുന്നു.

എന്നാല്‍ ട്രഷറി പൂട്ടിയില്ല, പണമില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ജനസമ്പര്‍ക്ക പരിപാടി നടത്തി വരുന്നവര്‍ക്കെല്ലാം അയ്യായിരം രൂപ കൊടുത്തു, സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഒരക്ഷരം ഇപ്പോള്‍ മിണ്ടുന്നും ഇല്ല.

Thomas Issac

എങ്ങനെയാണ് ധനകാര്യവകുപ്പ് ഈ പ്രശ്‌നം പരിഹരിച്ചത്. സര്‍ക്കാരിന്റെ വരുമാനം ഒരു വിധത്തിലും വര്‍ദ്ധിച്ചിട്ടില്ലെന്നാണ് സത്യം. പിന്നെങ്ങനെ?

മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആയ ടിഎം തോമസ് ഐസക് ഇക്കാര്യത്തില്‍ ധനകാര്യവകുപ്പ് ഉപയോഗിച്ച ടെക്‌നിക് കണ്ടുപിടിച്ചുകഴിഞ്ഞു. ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ട് എന്ന ടെക്‌നിക്ക് ആണത്രെ ധനകാര്യവകുപ്പ് ഉപയോഗിച്ചിരിയ്ക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ ട്രഷറി പൂട്ടേണ്ടി വരുമൊണ് പ്രവചിച്ചിരുന്നത്. ഞാന്‍ മാത്രമല്ല, ധനകാര്യവകുപ്പിന്റെ വിലയിരുത്തലും ഇതു ...

Posted by Dr.T.M Thomas Isaac on Saturday, 25 April 2015

പദ്ധതിത്തുക മാര്‍ച്ച് 31 നകം ചെലവഴിയ്ക്കണം എന്നാണ് നിയമം. അതുകൊണ്ട് തന്നെ മാര്‍ച്ച് മാസം ആകുമ്പോഴേയ്ക്കുംവിവധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ഫണ്ടിനായി മുറവിളി കൂട്ടും. ചോദിച്ചാല്‍ പിന്നെ പണം കൊടുക്കാതിരിയ്ക്കാനും പറ്റില്ല. കൊടുത്താല്‍ ട്രഷറി പൂട്ടേണ്ടിയും വരും.

ഇലക്ട്രോണിക് ലെഡ്ജര്‍ ആകുമ്പോള്‍ ഈ പ്രശ്‌നമില്ലത്രെ! ഇത് പ്രകാരം ഈ വര്‍ഷത്തെ പദ്ധതിപ്പണം ഉപയോഗിച്ചില്ലെങ്കിലും അത് നഷ്ടപ്പെടുകയില്ല. അടുത്ത വര്‍ഷം ഈ പണം ഉപയോഗിയ്ക്കാന്‍ ആവശ്യമുണ്ടെന്ന് ഇലക്ട്രോണിക് ലെഡ്ജറില്‍ രേഖപ്പെടുത്തിയാല്‍ മതിയത്രെ.

ചുരുക്കിപ്പറഞ്ഞാല്‍ കെഎം മാണി അവതരിപ്പിച്ച ബജറ്റ് ഒരു വര്‍ഷത്തേയ്ക്കുള്ളതല്ല, രണ്ട് വര്‍ഷത്തേയ്ക്കുളളതാണ് എന്നാണ് ഐസക് പരിഹസിയ്ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഇനി വരുന്ന സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ കുത്തുപാളയെടുക്കേണ്ടിവരും എന്നാണ് തോമസ് ഐസക് പറയുന്നത്.

English summary
Thomas Issac writes about Finance Department's technique to manage Treasury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X