പ്രമുഖ നടിയുടെ ഇപ്പോഴത്തെ അവസ്ഥ; കാല്‍ മുറിച്ച്, കാന്‍സര്‍ ബാധിച്ച്, വൃക്ക തകരാര്‍... പെണ്‍പട ഇറങ്ങി

 • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam
cmsvideo
  പ്രമുഖ നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കും, സഹായ ഹസ്കവുമായി WCC | Oneindia Malayalam

  കൊച്ചി: തൊടുപുഴ വാസന്തി എന്ന നടി ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് നിറസാന്നിധ്യമായിരുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മാത്രം നാം കണ്ടിട്ടുള്ള ഈ നടിയുടെ അവസ്ഥ ഇന്ന് ആരെയും ഞെട്ടിക്കും. രോഗബാധിതയായി കിടപ്പിലായ വാസന്തിയുടെ അവസ്ഥ ദയനീയമാണ്. അവരുടെ വിഷയം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്.

  രാമലീലയ്ക്ക് മുമ്പില്‍ ഉദാഹരണം സുജാത കിതയ്ക്കുന്നു; മഞ്ജു നേരിട്ടിറങ്ങി, മുഖ്യമന്ത്രിയെ കണ്ടു

  എന്താണ് തൊടുപുഴ വാസന്തിയുടെ ഇപ്പോഴത്തെ അവസ്ഥ. കാല്‍ നഷ്ടപ്പെട്ട്, കാന്‍സര്‍ ബാധിച്ച്, വൃക്ക തകരാറിലായി നരകയാതന അനുഭവിക്കുകയാണ് നടി. സിനിമാ ലോകത്ത് നിന്ന് ഇതുവരെ കാര്യമായ സഹായ ഹസ്തങ്ങള്‍ വാസന്തിക്ക് നേരെ തിരിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വനിതാ കൂട്ടായ്മ രംഗത്തിറങ്ങുന്നത്.

  സൗദി അറേബ്യയെ മറിച്ചിടാന്‍ ഇറാന്‍ തന്ത്രം; കൂടെ മറ്റൊരു രാജ്യവും!! അമേരിക്കയും ചൈനയും കൈവിടും

  കൈകോര്‍ക്കുന്നു

  കൈകോര്‍ക്കുന്നു

  രോഗം തളര്‍ത്തിയ വാസന്തിക്ക് വേണ്ടി കൈകോര്‍ക്കുകയാണിപ്പോള്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. വാസന്തിയുടെ നരകതുല്യ ജീവിതം സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

  450 ലധികം സിനിമകള്‍

  450 ലധികം സിനിമകള്‍

  വാര്‍ത്തകളിലൂടെയാണ് പുറംലോകം വാസന്തിയുടെ അവസ്ഥ അറിഞ്ഞത്. സിനിമാക്കാരും അങ്ങനെ തന്നെ. 450 ലധികം സിനിമകളില്‍ വേഷമിട്ട നടിയാണ് വാസന്തി.

  വലതുകാല്‍ മുറിച്ചുമാറ്റി

  വലതുകാല്‍ മുറിച്ചുമാറ്റി

  പ്രമേഹം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വാസന്തിയുടെ വലതുകാല്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. തൊണ്ടയിലാണ് കാന്‍സര്‍. അതുകൊണ്ടുതന്നെ വെള്ളം കുടിക്കാന്‍ അവര്‍ക്കാകുന്നില്ല.

  20 റേഡിയേഷന്‍ കഴിഞ്ഞു

  20 റേഡിയേഷന്‍ കഴിഞ്ഞു

  പ്രമേഹവും കാന്‍സറും അവരെ തീരാ ദുരിതത്തിലേക്ക് തള്ളിയിട്ടിരിക്കുന്നു. 20 റേഡിയേഷന്‍ കഴിഞ്ഞു. ഇനി കീമോ ചെയ്യേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

  കുടുംബത്തെ ഒന്നാകെ

  കുടുംബത്തെ ഒന്നാകെ

  വളരെ സാമ്പത്തിക പ്രയാസത്തില്‍ കഴിയുകയാണ് വാസന്തി. വാസന്തിക്ക് മാത്രമല്ല, അവരുടെ കുടുംബത്തെ ഒന്നാകെ രോഗം ബാധിച്ചതാണ് സാമ്പത്തിക പ്രയാസത്തിലേക്ക് കൂപ്പുകുത്താന്‍ കാരണം.

  എല്ലാ വഴികളും അടഞ്ഞു

  എല്ലാ വഴികളും അടഞ്ഞു

  ഇപ്പോള്‍ തുടര്‍ ചികില്‍സക്കുള്ള എല്ലാ വഴികളും വാസന്തിക്ക് മുമ്പില്‍ അടഞ്ഞിരിക്കുകയാണെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

  ഏഴ് ലക്ഷം രൂപ വേണം

  ഏഴ് ലക്ഷം രൂപ വേണം

  പ്രമേഹവും കാന്‍സറും വൃക്ക തകരാറും മാത്രമല്ല, കേള്‍വിക്കുറവും വാസന്തി നേരിടുന്ന പ്രധാന പ്രശ്‌നമാണ്. തുടര്‍ചികില്‍സയ്ക്ക് കുറഞ്ഞത് ഏഴ് ലക്ഷം രൂപ വേണമെന്നാണ് കണക്കാക്കുന്നത്.

  ദിവസവും ഒന്നിലധികം സിനിമ

  ദിവസവും ഒന്നിലധികം സിനിമ

  2007 വരെ ദിവസവും ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചിരുന്ന വ്യക്തിയാണ് വാസന്തി. നാടകാഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

  ആദ്യം കാന്‍സര്‍ വന്നത്

  ആദ്യം കാന്‍സര്‍ വന്നത്

  വാസന്തിയുടെ കുടുംബത്തില്‍ ആദ്യം കാന്‍സര്‍ വന്നത് പിതാവ് രാമകൃഷ്ണനാണ്. ഈ വേളയില്‍ വാസന്തി അല്‍പ്പകാലം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു.

  ഭര്‍ത്താവ് രജീന്ദ്രനും രോഗം

  ഭര്‍ത്താവ് രജീന്ദ്രനും രോഗം

  മൂന്ന് വര്‍ഷത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തുമ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗം ബാധിച്ചു. 2010ലാണ് ഭര്‍ത്താവും അമ്മയും മരിച്ചത്. ശേഷവും ജീവിത മാര്‍ഗങ്ങള്‍ തേടി അവര്‍ ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് അതും അടച്ചുപൂട്ടി.

  സിനിമാ പ്രേമികളില്‍ നിന്ന്

  സിനിമാ പ്രേമികളില്‍ നിന്ന്

  ഇന്ന് ചോര്‍ന്നൊലിക്കുന്ന വീടും അസഹ്യമായ വേദനകളുമാണ് വാസന്തിയുടെ സമ്പാദ്യമെന്നു വനിതാ കൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. സിനിമാ പ്രേമികളില്‍ നിന്ന് സഹായം തേടിയിരിക്കുകയാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Thodupuzha Vasanthi is Critical Condition: WCC ready to help

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്