Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാളാഘോഷത്തിന്റെ പേരിൽ സുഹൃത്തുക്കളുടെ ഞെട്ടിക്കുന്ന ക്രൂരത! വായിൽ ചാണകവെള്ളം, തലയിൽ മുട്ട!

തൊടുപുഴ: പിറന്നാളാഘോഷത്തിന്റെയും വിവാഹാഘോഷത്തിന്റെയും പേരില്‍ പലതരം കോപ്രായങ്ങളും കാട്ടിക്കൂട്ടുന്ന രീതി വ്യാപകമാണ്. വധുവിനേയും വരനേയും വേഷം കെട്ടിച്ച് ഘോഷയാത്രയായി കൊണ്ടുപോകുന്നതും പഴങ്കഞ്ഞി കുടിപ്പിക്കുന്നതുമടക്കം പലപ്പോഴും ശാരീരികവും മാനസികവുമായ ഉപദ്രവമായി മാറാറുണ്ട് സുഹൃത്തുക്കളുടെ ആഘോഷങ്ങള്‍.

പിറന്നാളാണെങ്കില്‍ പിന്നെ പറയേണ്ട. ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കറിയാം പിറന്നാളിന് സുഹൃത്തുക്കള്‍ ഒപ്പിക്കുന്ന പണികളുടെ ഭീകരത. തൊടുപുഴയില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ പിറന്നാള്‍ സുഹൃത്തുക്കള്‍ ആഘോഷിച്ച'വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റോഡിലെ പോസ്റ്റില്‍ കെട്ടിയിട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പിറന്നാള്‍ ദിന ക്രൂരത.

ആഘോഷമെന്ന കോപ്രായങ്ങൾ

ആഘോഷമെന്ന കോപ്രായങ്ങൾ

ഒരാളെ പൊതുനിരത്തില്‍ കെട്ടിയിട്ട് ക്രൂരമായി അപമാനിക്കുന്നതില്‍ എന്ത് സന്തോഷമാണ് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് എന്നതൊരു ചോദ്യമാണ്. എന്ത് ആഘോഷത്തിന്റെ പേരിലായാലും ഇത്തരം കോപ്രായങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മറ്റൊരാളുടെ വേദനയില്‍ സന്തോഷം കണ്ടെത്തുന്നവരാണ് നാളെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമാവുന്നത്.

പിറന്നാൾ വീഡിയോ വൈറൽ

പിറന്നാൾ വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം മുതലാണ് ഒരു പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തി ഓടാന്‍ തുടങ്ങിയത്. ഒറ്റ വാക്കില്‍ ക്രൂരത എന്ന് മാത്രമേ ഈ ആഘോഷത്തെ വിളിക്കാന്‍ സാധിക്കൂ. തൊടുപുഴയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് സുഹൃത്തിന്റെ പിറന്നാള്‍ അതിര് വിട്ട് ആഘോഷിച്ചത്.

പോസ്റ്റിൽ കെട്ടിയിട്ട് പീഡനം

പോസ്റ്റിൽ കെട്ടിയിട്ട് പീഡനം

പിറന്നാളുകാരനായ വിദ്യാര്‍ത്ഥിയെ റോഡിലുള്ള പോസ്റ്റില്‍ കൈ പിറകോട്ടാക്കി കെട്ടിയിട്ടാണ് സുഹൃത്തുക്കള്‍ ഉപദ്രവിച്ചത്. പലതരം വര്‍ണത്തിലുള്ള പൊടികള്‍ ദേഹം മുഴുവന്‍ കമിഴ്ത്തി തുടങ്ങിയ ആഘോഷം പിന്നെ കൈവിട്ട കളിയായി മാറുകയായിരുന്നു. പത്തിലധികം പേരുടെ സംഘമാണ് ഈ ക്രൂരതയ്ക്ക് പിന്നില്‍.

മുട്ട പൊട്ടിച്ച് ഒഴിച്ചു

മുട്ട പൊട്ടിച്ച് ഒഴിച്ചു

പിറന്നാളുകാരന്‍ വീഡിയോയില്‍ തല താഴ്തിയാണ് നില്‍ക്കുന്നത്. മുഖം കാണിക്കെടാ എന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നത് കാണാം. പൊടികളും പല തരത്തിലുള്ള ദ്രാവകങ്ങളും ശരീരത്തില്‍ ഒഴിച്ചത് കൂടാതെ മുട്ടയും ദേഹത്ത് പൊട്ടിച്ച് ഒഴിക്കുന്നത് കാണാം. വസ്ത്രത്തിന് അകത്ത് വരെ ഉണ്ട് ഈ കലാപരിപാടി.

വായിൽ ചാണക വെള്ളം

വായിൽ ചാണക വെള്ളം

അത് മാത്രമല്ല, കൈ കെട്ടിയിട്ട് നിസഹായനായ വിദ്യാര്‍ത്ഥിയുടെ വായിലും ദേഹത്തും സുഹൃത്തുക്കള്‍ ചാണകവെള്ളം വരെ ഒഴിക്കുകയുണ്ടായി. കൂട്ടത്തിലൊരാള്‍ മാത്രമാണ് ഇങ്ങനെയൊന്നും ചെയ്യല്ലേ എന്ന് പറയുന്നത്. മറ്റുള്ളവരെല്ലാം ചിരിച്ചാര്‍ത്ത് അവന്റെ നിസഹായതയെ ആഘോഷിക്കുന്നത് വീഡിയോയില്‍ കാണാം.

വിശദീകരിച്ച് പിറന്നാളുകാരൻ

വിശദീകരിച്ച് പിറന്നാളുകാരൻ

വീഡിയോ വൈറലായതോടെ പിറന്നാളുകാരനായ വിദ്യാര്‍ത്ഥി ഫേസ്ബുക്ക് ലൈവില്‍ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ആ ബെര്‍ത്ത് ഡേ ബോയ് താനാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ളതാണ് വീഡിയോ. തന്റെ പിറന്നാളിന് സുഹൃത്തുക്കള്‍ നടത്തിയ ആഘോഷത്തില്‍ ഒരു പരാതിയും ഇല്ലെന്നും അത് റാഗിങോ പീഡനമോ അല്ലെന്നും ഇയാള്‍ പറയുന്നു.

തനിക്ക് പരാതിയില്ല

തനിക്ക് പരാതിയില്ല

വീഡിയോ പ്രചരിപ്പിച്ച് തനിക്കും സുഹൃത്തുക്കള്‍ക്കും പ്രശ്‌നമുണ്ടാക്കരുതെന്നും ആ വീഡിയോയുടെ പേരില്‍ തങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ് എന്നും വിദ്യാര്‍ത്ഥി പറയുന്നു. തന്റെ സമ്മതത്തോടെയും ഇഷ്ടത്തോടെയുമാണ് ആഘോഷം നടന്നതെന്നും എല്ലാവരും തന്റെ കോളേജിലേയും കുട്ടിക്കാലത്തേയും സുഹൃത്തുക്കളാണെന്നും വീഡിയോയില്‍ പറയുന്നു.

 പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

വീഡിയോ വൈറലായതോടെ പോലീസ് സ്വമേധയാ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടതോടെയാണിത്. വീഡിയോ ചര്‍ച്ചയായതോടെ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. അവധി ദിവസത്തിലാകാമെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്.

പിറന്നാളാഘോഷ വീഡിയോ

തൊടുപുഴയിലെ പിറന്നാളാഘോഷ വീഡിയോ കാണാം

വിശദീകരണം ഇതാ

വിശദീകരണവുമായി പിറന്നാൾ ബോയ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+