കാറിനുള്ളിൽ അലറിവിളിച്ച് യുവതി! വാഹനം തടഞ്ഞ നാട്ടുകാർ ശരിക്കും 'വിറച്ചു'! സംഭവം തൊടുപുഴയിൽ....
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം തൊടുപുഴ അശോക ജംഗ്ഷനിലാണ് സംഭവമുണ്ടായത്.
തൊടുപുഴ: സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് കഴിഞ്ഞദിവസം തൊടുപുഴയിൽ അരങ്ങേറിയത്. ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളിൽ നിന്ന് യുവതിയുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാർ വാഹനം തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.
'എന്നെപ്പറ്റി പലതും അമ്മയോട് പറഞ്ഞു, അത് കേട്ട് നിർത്താതെ കരഞ്ഞിട്ടുണ്ട്'! ലിച്ചി തുറന്നു പറയുന്നു..
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം തൊടുപുഴ അശോക ജംഗ്ഷനിലാണ് സംഭവമുണ്ടായത്. തൊടുപുഴ-മൂവാറ്റുപുഴ റോഡിലൂടെ പോകുകയായിരുന്ന കാറിൽ നിന്നാണ് യുവതിയുടെ കരച്ചിലും അലർച്ചയും കേട്ടത്. ഇതോടെ അശോക ജംഗ്ഷനിലുണ്ടായിരുന്നവർ ഓടിക്കൂടി മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ തടഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോകുകയാണെന്നാണ് നാട്ടുകാർ കരുതിയത്.

കാർ തടഞ്ഞിട്ടു...
യുവതിയുടെ കരച്ചിലും അലർച്ചയും കേട്ടാണ് നാട്ടുകാർ കാർ തടഞ്ഞത്. നാട്ടുകാർ വാഹനം തടഞ്ഞയുടൻ കാറിലുണ്ടായിരുന്ന യുവതി പുറത്തേക്ക് ചാടാൻ ശ്രമിച്ചു.

തട്ടിക്കൊണ്ടുപോകലെന്ന്...
ഇതിനിടെ, ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന യുവാവിനെയും ഡ്രൈവറേയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ചാണ് നാട്ടുുകാർ ഇരുവരെയും കയ്യേറ്റം ചെയ്തത്.

പോലീസ്...
പ്രശ്നം ഗുരുതരമാണെന്ന് മനസിലാക്കിയ ആരോ വിവരം പോലീസിനെ അറിയിച്ചു. ഉടൻതന്നെ തൊടുപുഴ പോലീസ് അശോക ജംഗ്ഷനിലെത്തി.

പ്ലേറ്റ് മാറ്റി!
എന്നാൽ പോലീസെത്തിയതോടെ കാറിലുണ്ടായിരുന്ന യുവതി പ്ലേറ്റ് മാറ്റി. അതുവരെ അലറിവിളിച്ചിരുന്ന യുവതി പോലീസിനെ കണ്ടതോടെ കരച്ചിലും ബഹളവും നിർത്തി.

നാട്ടുകാർക്കെതിരെ...
നാട്ടുകാർ വാഹനം തടഞ്ഞ് നിർത്തി തങ്ങളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇതോടെ രക്ഷിക്കാനെത്തിയ നാട്ടുകാർ പ്രതിസ്ഥാനത്തായി.

മദ്യപിച്ചെന്ന്...
സംഭവം പന്തിയല്ലെന്ന് കണ്ട് ചിലർ സ്ഥലത്ത് നിന്നും തടിയൂരി. എന്നാൽ പോലീസ് കാറിലുണ്ടായിരുന്ന മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തു. ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്നു പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കേസ്....
മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് ഡ്രൈവറടക്കം മൂന്നു പേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ദമ്പതികൾ...
കൊല്ലം സ്വദേശികളായ ദമ്പതിമാരാണ് കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് യുവതി അലറിവിളിച്ചതെന്നാണ് പോലീസ് പറഞ്ഞത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications