ബാറിൽ മദ്യം വിളമ്പാൻ നാത്തൂന്മാരായ പെൺപുലികളും! ചരിത്രം രചിച്ച് ജൊവാൻസ് റീജൻസി....
കൂത്താട്ടുകുളം സ്വദേശി രാജിയും ഒഡീഷ സ്വദേശി ജ്യോത്സനയുമാണ് തൊടുപുഴ ജൊവാൻസ് റീജൻസിയിലെ ബാറിൽ ജോലി ചെയ്യുന്നത്.
തൊടുപുഴ: കേരളത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോലും അപൂർവ്വമായേ വനിതാ വെയ്റ്റർമാരെ കാണാറുള്ളൂ. ബാറുകളിലെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ഫൈവ് സ്റ്റാർ ബാറുകൾ പോലും വനിതാ വെയ്റ്റർമാരെ ജോലിക്ക് നിർത്താൻ മടിക്കുമ്പോൾ രണ്ട് പെൺപുലികളെ മദ്യം വിളമ്പാൻ ഏൽപ്പിച്ച് ചരിത്രം രചിച്ചിരിക്കുകയാണ് തൊടുപുഴ ജൊവാൻസ് റീജൻസി.
കൂത്താട്ടുകുളം സ്വദേശി രാജിയും ഒഡീഷ സ്വദേശി ജ്യോത്സനയുമാണ് ജൊവാൻസ് ഡെവലപ്പേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള തൊടുപുഴ ജൊവാൻസ് റീജൻസിയിലെ ബാറിൽ ജോലി ചെയ്യുന്നത്. ഹോട്ടലിലെ റസ്റ്റോറന്റിൽ ജോലി ആരംഭിച്ച രണ്ടുപേരെയും പിന്നീട് ബിയർ പാർലറിലേക്കും ബാറിലേക്കും മാറ്റുകയായിരുന്നു. തൊടുപുഴ ജൊവാൻസ് റീജൻസിയിലെ ബാർ ജീവനക്കാരായ രണ്ടുപേരും നാത്തൂന്മാരാണ്. മലയാള മനോരമയാണ് ഈ പെൺപുലികളെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്ത്....
നാത്തൂന്മാരായ രാജിയും ജ്യോത്സനയും നേരത്തെ തിരുവനന്തപുരത്തെ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് വീട്ടിൽ നിന്ന് അകലെയല്ലാത്ത ജൊവാൻസ് റീജൻസിയിൽ അവസരം ലഭിച്ചതോടെയാണ് ഇവർ തൊടുപുഴയിലെത്തുന്നത്.

ജൊവാൻസിൽ...
തൊടുപുഴ ജൊവാൻസ് റീജൻസിയിൽ ജോലിക്ക് കയറിയ ഇരുവരും ആദ്യം റസ്റ്റോറന്റിലെ വെയ്റ്റർമാരായാണ് ജോലി ചെയ്തിരുന്നത്.

ബിയർ പാർലറിലേക്ക്...
ജോലിസ്ഥലത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാണ് ഇരുവരെയും ആദ്യം റസ്റ്റോറന്റിൽ ജോലിക്ക് നിയമിച്ചത്. ഇതിനു പിന്നാലെ രണ്ടുപേരെയും ബിയർ പാർലറിലേക്ക് മാറ്റി.

ബാർ ലൈസൻസ്...
കഴിഞ്ഞ മാസം ഹോട്ടലിന് ബാർ ലൈസൻസ് ലഭിച്ചതോടെയാണ് ഇരുവരെയും മദ്യം വിളമ്പുന്ന ജോലിക്ക് നിയമിച്ചത്.

സന്തോഷത്തോടെ....
പുതിയ ജോലിയുടെ വെല്ലുവിളി സന്തോഷത്തോടെയാണ് ഏറ്റെടുത്തതെന്ന് രാജിയും ജ്യോത്സനയും പറഞ്ഞു. ആദ്യം കുറച്ച് ടെൻഷനുണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെയും മാനേജ്മെന്റിന്റെയും പിന്തുണയുണ്ടായതോടെ അതെല്ലാം മാറിയെന്നും ഇവർ പറഞ്ഞു.

മാന്യമായി പെരുമാറുന്നവർ...
സ്ത്രീകളോട് വളരെ മാന്യമായി പെരുമാറുന്നവർ മാത്രമാണ് ജൊവാൻസ് റീജൻസിയിലെ ബാറിൽ വരാറുള്ളതെന്നാണ് ഇരുവരും പറയുന്നത്.

കുടുംബം...
കൂത്താട്ടുകുളത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന ജെയ്സനാണ് രാജിയുടെ ഭർത്താവ്. രാജിയുടെ സഹോദരനും ജ്യോത്സനയുടെ ഭർത്താവുമായ രാജേഷ് പാലക്കാട്ടെ ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുകയാണ്.

മാനേജ്മെന്റ്...
വളരെ സുരക്ഷിതമായും പൂർണ്ണ സംതൃപ്തിയോടെയുമാണ് രാജിയും ജ്യോത്സനയും ജോലി ചെയ്യുന്നതെന്നാണ് ജൊവാൻസ് റീജൻസി ഉടമ ജിൽമോൻ ജോൺ പറയുന്നത്.

ഒട്ടേറെ സ്ത്രീകൾ...
ഇരുവരെയും കൂടാതെ ഹോട്ടലിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലും കിച്ചണിലും ഒട്ടേറെ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടുതൽ സ്ത്രീകളെ...
രാത്രി 10.30വരെ ജോലി ചെയ്യുന്ന രാജിക്കും ജ്യോത്സനയ്ക്കും താമസസ്ഥലത്തേക്ക് പോകാൻ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന, തിരുവനന്തപുരം മേഖലകളിലെ കൂടുതൽ സ്ത്രീകളെ ജൊവാൻസ് റീജൻസിയിലെ ബാറിൽ ജോലിക്ക് നിയമിക്കുമെന്നാണ് മാനേജർ ഷാജി പറഞ്ഞത്.












Click it and Unblock the Notifications