കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളി അനീഷിനെ പിടിച്ച് കുടഞ്ഞപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന മന്ത്രവാദ കഥ!! അതിദാരുണും..

  • By Desk
Google Oneindia Malayalam News

തൊടുപുഴയിലെ അതിക്രൂര കൊലപാതക്കിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതികളായ അനീഷിനേയും ലിബീഷിനേയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കി കൊണ്ടിരിക്കുകയാണ്.

കൊലപാതകത്തിന് ശേഷം അമ്മയേയും മകളേയും അതിക്രൂരമായി ബലാത്സംഗം ചെയ്തതായും അനീഷ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണന്‍റെ സന്തസഹചാരിയായ അനീഷ് കൃഷ്ണനെ പരിചയപ്പെടുന്നത് മൂന്ന് വര്‍ഷം മുന്‍പാണ്. അതും മന്ത്രവാദത്തിന് വേണ്ടി തന്നെ. അറസ്റ്റിലായ അനീഷ് പോലീസിനോട് പറഞ്ഞ വിവരങ്ങള്‍ ഇങ്ങനെ

അതിദാരുണ കൊലപാതകം

അതിദാരുണ കൊലപാതകം

കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയ്ക്ക് സമീപം വണ്ണപ്പുറം കമ്പകക്കാനത്ത് ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ നാലംഗ കുടുംബത്തെ അതിദാരുണമായി കൊലപ്പെടുത്തിയ രീതിയില്‍ കണ്ടെത്തിയത്. മന്ത്രവാദിയായ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജ്ജുന്‍ എന്നിവരെയാണ് കൊലപ്പെടുത്തി ഒരു കുഴിയില്‍ ഒരുമിച്ച് മറവ് ചെയ്ത രീതിയില്‍ കണ്ടെത്തിയത്.

അടിച്ചുകൊന്നതെന്ന്

അടിച്ചുകൊന്നതെന്ന്

മന്ത്രവാദത്തിന് വേണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ കൃഷ്ണന്‍റെ സന്ത സഹചാരിയായ അനീഷ് ആണ് കൊലയ്ക്ക് പിന്നില്‍ എന്ന് കണ്ടെത്തി. ഒളിവില്‍ ആയിരുന്ന ഇയാളെ ഇന്ന് നേര്യമംഗലത്ത് ഒരു ബന്ധുവീട്ടില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു.ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കൃഷ്ണനെ അടിച്ചുകൊന്നതെന്ന് അനീഷ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.

മന്ത്ര സിദ്ധിക്കായി

മന്ത്ര സിദ്ധിക്കായി

കൃഷ്ണന്‍റെ മന്ത്രസിദ്ധികള്‍ തന്നിലേത്ത് ആവാഹിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. കൃഷ്മന്‍റെ മന്ത്രസിദ്ധികള്‍ക്ക് അത്രമാത്രം ശക്തിയുണ്ടെന്ന് അനീഷ് വിശ്വസിച്ചിരുന്നു. അതിന് കാരണം അനീഷിന്‍റെ തന്ന അനുഭവമായിരുന്നു.

പ്രശ്നപരിഹാരത്തിന്

പ്രശ്നപരിഹാരത്തിന്

മൂന്ന് വര്‍ഷം മുന്‍പാണ് അനീഷ് കൃഷ്ണന്‍റെ വീട്ടില്‍ എത്തുന്നത്. സ്വന്തം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായിരുന്നു അത്. വിവാഹം കഴിക്കാനും വീട് അഭിവൃദ്ധിപ്പെടുത്താനും തന്നെ മന്ത്രസിദ്ധിയിലൂടെ സഹായിക്കണമെന്നായിരുന്നു അനീഷിന്‍റെ ആവശ്യം. അനീഷിന് കൃഷ്മനെ പരിചയപ്പെടുത്തി കൊടുത്തത് കൃഷ്ണകുമാര്‍ എന്നയാളായിരുന്നു.

ഒന്നരലക്ഷം

ഒന്നരലക്ഷം

കൃഷ്ണ കുമാറില്‍ നിന്ന് കൃഷ്മന്‍ നേരത്തേ പൂജയുടെ പേരില്‍ ഒന്നരക്ഷം രൂപ വാങ്ങിയിരുന്നത്രേ. ഒരു ജെസിബി വാങ്ങിയാല്‍ പണക്കാരനാകാമെന്നും അതിന് പൂജ ചെയ്ത് നല്‍കാമെന്നും പറഞ്ഞായിരുന്നു ഇത്. മന്ത്രവാദത്തിന് പിന്നാലെ കൃഷ്ണകുമാറിന് നാല് ജെസിബികള്‍ വാങ്ങാന്‍ കഴിഞ്ഞു.

ചരടു കെട്ടിച്ചു

ചരടു കെട്ടിച്ചു

കൂടുതല്‍ വര്‍ക്കുകള്‍ കിട്ടാനായി കൃഷ്ണകുമാര്‍ കൃഷ്ണനെകൊണ്ട് വീട്ടില്‍ വെച്ച് തന്നെ പൂജകള്‍ ചെയ്യിച്ചു. ഒപ്പം മറ്റുള്ളവരെ നശിപ്പിക്കുന്നതിനുള്ള ദുര്‍മന്ത്രവാദങ്ങളും കൃഷ്ണന്‍ കൃഷ്ണകുമാറിന് വേണ്ടി ചെയ്തിരുന്നു.

വിശ്വസ്തന്‍

വിശ്വസ്തന്‍

കൃഷ്ണന്‍റെ ഈ മന്ത്രസിദ്ധികളില്‍ എല്ലാം ആകൃഷ്ടനായ അനീഷ് പിന്നീട് കൃഷ്ണന്‍റെ പരികര്‍മ്മിയായി കൂടുകയായിരുന്നു. അതോടെ കൃഷ്ണന്‍ ചില മന്ത്രങ്ങള്‍ അനീഷിനെ പഠിപ്പിച്ചു. എന്നാല്‍ താന്‍ ചെയ്യുന്ന മന്ത്രങ്ങളൊന്നും ഫലിക്കാതെ വന്നതോടെ ഇത് അനീഷിനെ കൂടുതല്‍ അസ്വസ്തനാക്കി.

പണവും ശക്തിയും

പണവും ശക്തിയും

മന്ത്രവാദത്തിലൂടെ കൃഷ്ണന്‍ സമ്പാദിക്കുന്ന പണത്തെ കുറിച്ചും അനീഷിന് നന്നായി അറിയാമായിരുന്നു. ഇതോടെ കൃഷ്ണനെ കൊന്ന് മന്ത്രസിദ്ധിയും പണവും കൈക്കലാക്കണമെന്ന് അനീഷ് ഉറപ്പിച്ചു. ആറ് മാസം മുന്‍പേ തന്നെ കൊല നടത്താനുള്ള ​എല്ലാ തയ്യാറെടുപ്പുകളും അനീഷ് നടത്തി.

എല്ലാം അന്ധവിശ്വാസം

എല്ലാം അന്ധവിശ്വാസം

അടിമുടി അന്ധവിശ്വാസത്തിന് പുറത്ത് ജീവിച്ച അനീഷ് കൊലനടത്താന്‍ നല്ല നേരം നോക്കി ജ്യോത്സനെ സമീപിച്ചിരുന്നതായും പോലീസ് പറയുന്നു. നല്ല നേരം നോക്കി കൊല നടത്തി പിന്നീട് സ്വന്തം വീട്ടില്‍ കോഴിക്കുരുതി ഉള്‍പ്പെടെയുള്ള പൂജകള്‍ ചെയ്താല്‍ തന്നെ പോലീസിന് പോലും കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു ഇയാളുടെ വിശ്വാസം.

ബലാത്സംഗം

ബലാത്സംഗം

താന്‍ തന്നെയാണ് ആദ്യം കൃഷ്മനെ അടിച്ച് കൊന്നതെന്നും കൃഷ്മന്‍റെ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തണമെന്ന് കരുതിയിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അതേസമയം അനീഷും സഹായി ലിബീഷും മാത്രമാണ് കേസിലെ പ്രതിയെന്ന് വിശ്വസിക്കാന്‍ ബന്ധുക്കളോ നാട്ടുകാരോ ഇതുവരെ തയ്യാറായിട്ടില്ല.

കരുത്തരായ കൃഷ്ണനും സുശീലയും

കരുത്തരായ കൃഷ്ണനും സുശീലയും

ശക്തിയും ആരോഗ്യവുമുള്ള വ്യക്തികളാണ് കൃഷ്ണനും ഭാര്യ സുശീലയും. മദ്യലഹരിയിലാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസ് വിവരം. അതേസമയം ശക്തരായ ദമ്പതികളെ ആരോഗ്യം അധികം ഇല്ലാത്ത രണ്ടുപേര്‍ എളുപ്പത്തില്‍ കീഴ്പ്പെടുത്തി എന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ തയ്യാറായിട്ടില്ല.

രാഷ്ട്രീയ നേതൃത്വം

രാഷ്ട്രീയ നേതൃത്വം

സംഭവത്തില്‍ രാഷ്ട്രീയ നേതാക്കളേയും പോലീസുകാരേയും വരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും പെട്ടെന്ന് രണ്ട് പേരില്‍ മാത്രം അന്വേഷണം അവസാനിപ്പിച്ചതിലും നാട്ടുകാര്‍ സംശയം ഉയര്‍ത്തുന്നുണ്ട്. അതേസമയം പോലീസ് ഈ വാദത്തെ തള്ളി. കേസില്‍ കൂടുത്‍ പേര്‍ പങ്കാളികളാണോ എന്ന കാര്യം അന്വേഷിക്കുനമെന്നും പോലീസ് വ്യക്തമാക്കി.

English summary
thodupuzha kampakkanam murder case details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X