• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ വന്‍ട്വിസ്റ്റ്; രണ്ടുപേര്‍ കൂടി പിടിയില്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍

  • By Desk

തൊടുപുഴ: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേര് ദാരുണമായി കൊലചെയ്ത് വീടിന് സമീപത്തെ കുഴിയില്‍ മറവ് ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നു. കേസില്‍ പ്രധാനപ്രതികളെന്ന് പോലീസ് വിലയിരുത്തുന്ന അനീഷിനേയും ലിബിഷിനേയും കസ്റ്റഡിയിലെടുത്ത് പോലീസ് കുടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

നാട് മഹാദുരിതത്തില്‍; സിപിഎമ്മിന് ഇപിയെ തിരിച്ചുകൊണ്ടുവരണം, ജലീലിന് പണികൊടുക്കണം, കടുത്ത വിമര്‍ശനം

മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഘ്യമാണ് കൊലയില്‍ കലാശിച്ചതെന്ന മുഖ്യപ്രതി അനീഷ് പോലീസിനോട് വ്യക്തമാക്കി. കേസില്‍ ആദ്യം അറസ്റ്റിലായ ലിബീഷിനെ ചോദ്യം ചെയ്തതിനേ തുടര്‍ന്നായിരുന്നു ഒന്നാം പ്രതി അനീഷിനെ പിടികൂടാന്‍ പോലീസിന് സാധിച്ചിത്. കേസില്‍ പ്രതികളെ സഹായിച്ച രണ്ടുപേരെ കൂടി ഇപ്പോള്‍ പോലീസ് പിടികൂടിയിരിക്കുകയാണ്.

രണ്ടുപ്രതികളെകൂടി

രണ്ടുപ്രതികളെകൂടി

കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസില്‍ പിടികൂടിയപ്രതികളെ കൂടുതല്‍ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനീഷിനേയും, ലിബീഷിനേയും സഹായിച്ച രണ്ടുപ്രതികളെകൂടി അന്വേഷണ സഘം അറസ്റ്റുചെയ്തു. പിടിയിലായ പ്രതികള്‍ ലിബീഷിന്റെ സുഹൃത്തുക്കളാണ്.

സഹായിച്ചവര്‍

സഹായിച്ചവര്‍

പ്രതികള്‍ക്ക് ഗ്ലൗസും മറ്റുc വാങ്ങി നല്‍കിയ തൊടുപുഴ ആനക്കൂട് ചാത്തന്‍മാല ഇലവുങ്കല്‍ ശ്യാം പ്രസാദ്, കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കുറച്ച് പണയം വയ്ക്കാന്‍ സഹായിച്ച മുവാറ്റുപഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് എന്നിവരേയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്,

കുടെ പോയില്ല

കുടെ പോയില്ല

കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തുന്ന അന്ന് രാത്രി കൃഷ്ണന്റെ വീട്ടിലേക്ക് വരാന്‍ അനീഷ് ശ്യാം പ്രസാദിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ശ്യം പ്രസാദ് കുടെ പോയില്ല. പ്രതികള്‍ക്ക് ആവശ്യമായ ഗ്ലൗസും ആഭിചാര പൂജയ്ക്കുള്ള പൂജ സാധനങ്ങളും വാങ്ങി നല്‍കിയ ശേഷം ശ്യം പ്രസാദ് സംഘത്തില്ഡ നിന്ന് പിന്‍മാറുകയായിരുന്നു.

പണയം

പണയം

കൊലപാതകത്തിന് ശേഷം പ്രതികള്‍ കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളില്‍ കുറച്ച് രണ്ടാംപ്രതി ലിബീഷ് പണയം വെച്ചിരുന്നു. തൊടുപുഴ ഇടുക്കി റോഡിലുള്ള സ്വകാര്യ സ്വര്‍ണപണയത്തില്‍ നിന്ന് ഈ സ്വര്‍ണം പോലീസ് കണ്ടെടുത്തു. ഇവിടെ സ്വര്‍ണ്ണം പണയം വെക്കാന്‍ ലീബിഷിനെ സഹായിച്ച സനീഷാണ് ഇന്നലെ അറസ്റ്റിലായ രണ്ടാമന്‍.

പ്രത്യുപകാരം

പ്രത്യുപകാരം

40,000 രൂപയ്ക്കാണ് ഇവിടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചത്. രണ്ടുപാദസ്വരങ്ങളും ഒരു മോതിരവുമാണ് പ്രതികള്‍ പണയം വെച്ചത്. സനീഷിന്റെ സഹായത്തോടെയായിരുന്നു ലിബീഷ് സ്വര്‍ണം പണയം വെച്ചത്. ഇതിന് പ്രത്യുപകാരമായി സനീഷിന് ലിബീഷ് 15000 രൂപ നല്‍കി.

തെളിവെടുപ്പ്

തെളിവെടുപ്പ്

ബാക്കി വരുന്ന സ്വര്‍ണാഭരണങ്ങളും 25000 രൂപയും ലിബീഷില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തൊടുപുഴ ഡിവൈഎസ്പിമാരായ കെപി ജോസ്, സിഐമാരായ എന്‍ജി ശ്രീമോന്‍, യൂനിസ് എസ്‌ഐമാരായ വിസി വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ സ്വകാര്യ പണയമിടപാട് സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

പൂജാസാധനങ്ങള്‍

പൂജാസാധനങ്ങള്‍

പൂജാസാധനങ്ങള്‍ വാങ്ങിച്ച അമ്പലം റോഡിലെ കടയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചതറിഞ്ഞ് ജനങ്ങള്‍ തടിച്ചുകൂടി. പ്രതികള്‍ക്ക് നേരേ ജനങ്ങളുടെ ആക്രോശവും തെറിവിളിയുമുണ്ടായി. നേരത്തെ അറിസ്റ്റിലായ മുഖ്യപ്രതികളെ കൊല നടന്ന കമ്പകക്കാനത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

അടിമാലി സ്വദേശി

അടിമാലി സ്വദേശി

തൊടുപുഴയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് സനീഷ്, സംഭവത്തില്‍ അടിമാലി സ്വദേശിയായ പൂജാരിയേയം അനീഷിന്റെ സുഹൃത്ത് കൃഷ്ണകുമാറിനേയും പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതികളെ സഹായിക്കുന്നവരും ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്യുന്നവരും കേസില്‍ പ്രതികളാകും.

മൊഴി

മൊഴി

ക്രൂരമായ കൊലപാതത്തിന് ശേഷം സൂശീലയുടേയും മകളുടേയും മൃതദേഹങ്ങളെ ലൈംഗികാമായി ഉപയോഗിച്ചതായി പ്രതികളായ അനീഷും ലിബീഷും പോലീസിന് മൊഴിനല്‍കിയിരുന്നു. ഇതിന് പിന്നാലെ ആര്‍ഷയെ ഉപയോഗിച്ചി കന്യകാ പൂജ നടത്താന്‍ ഇരുവരും ശ്രമിച്ചതായും പോലീസിന് സൂചനലഭിച്ചിട്ടുണ്ട്.

കന്യാകാപൂജ

കന്യാകാപൂജ

ശിഷ്യനായ അനീഷ് കൃഷ്ണനില്‍ നിന്ന് കന്യാകാപൂജയെക്കുറിച്ചുള്ള മന്ത്രങ്ങളും പൂജയുടെ മറ്റ് കാര്യങ്ങളും പഠിച്ചിരുന്നു. കന്യകാ പൂജ നടത്താന്‍ കൃഷ്ണന്റെ മകള്‍ ആര്‍ഷയെ തന്നെ കൊല നടത്തിയന്ന് രാത്രി അനീഷ് ഉപയോഗിച്ചതായാണ് സംശയം. ആര്‍ഷയെ ലിബീഷ് കന്യകാത്വ പരിശോധന നടത്തിയെന്നും ഇതിനിടയില്‍ അനീഷ് ആര്‍ഷയെ ലൈംഗികമായി ഉപയോഗിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും: ഹെലിക്കോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല- വീഡിയോ

English summary
thodupuzha kampakkanm case police investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more