Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്സ് ആപ്പില്‍.. അന്ന് രാത്രി നടന്നത്

തൊടുപുഴയില്‍ നാലംഗ കുടുംബം കൂട്ടകൊല ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നു. കൃഷ്ണന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്ന ആളാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

കൃഷ്ണന്‍റെ വീട്ടില്‍ ആഡംബര കാറില്‍ സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ വന്നു പോകാറുണ്ടായിരുന്നെന്നും സമീപവാസികളും ബന്ധുക്കളും പറയുന്നു. അതേസമയം പുറം ലോകവുമായി ഒരുവിധ അടുപ്പവും കൃഷ്ണനും കുടുംബവും പുലര്‍ത്തിയിരുന്നില്ല. മന്ത്രവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങള്‍ കൊലയില്‍ കലാശിച്ചതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

കുഴിക്കുള്ളില്‍

കുഴിക്കുള്ളില്‍

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കോട്ടയും മേലുകാവ് സ്വദേശികളായ കൃഷ്ണന്‍റേയും ഭാര്യ സുശീലയുടേയും മക്കളായ ആര്‍ഷയുടേയും അര്‍ജ്ജുന്‍റേയും മൃതദേഹം വീട്ടിന് സമീപത്തെ കുഴിയില്‍ നിന്ന് കണ്ടെത്തിയത്. ഒന്നിന് മുകളില്‍ ഒന്നായി മൃതദേഹങ്ങള്‍ കുഴിയില്‍ അടുക്കി വെച്ച നിലയിലായിരുന്നു. മാരകമായ മുറിവുകളാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്. കൃഷ്ണന്‍റേയും സുശീലയുടേയും നെഞ്ചത്തും തലയും ചുറ്റിക കൊണ്ടും കത്തി കൊണ്ടും കുത്തിയതും ഇടിച്ചതുമായുള്ള പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ദുരൂഹത

ദുരൂഹത

ശനിയാഴ്ച മുതല്‍ കൃഷ്ണനേയും കുടുംബത്തേയും വീടിന് വെളിയിലേക്ക് കാണാതായതോടെ സമീപവാസികളും പോലീസും നടത്തിയ തിരച്ചിലിലാണ് നാലുപേരുടേയും മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച സമീപവാസികള്‍ കൃഷ്ണണനെ കാണാന്‍ ആഡംബര വാഹനങ്ങളില്‍ നിരവധി പേര്‍ എത്തിയിരുന്നതായി പോലീസിനോട് പറഞ്ഞു. കൃഷ്ണന്‍ ആഭിചാരക്രിയകള്‍ നടത്താറുണ്ടായിരുന്നത്ര.

ബന്ധമില്ല

ബന്ധമില്ല

മേലുകാവ് മേരിഗിരിയില്‍ നിന്നും അഞ്ച് സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമെപ്പമാണ് കൃഷ്ണന്‍ കമ്പക്കാനത്ത് എത്തിയത്. എന്നാല്‍ കുടുംബവുമായി തെറ്റിപിരിഞ്ഞ കൃഷ്ണന്‍ പിന്നീട് ഭാര്യയും മക്കളുമൊത്ത് ഇപ്പോള്‍ ഉള്ള കമ്പനക്കാനത്തേക്ക് താമസം മാറി.

അനുവദിച്ചില്ല

അനുവദിച്ചില്ല

അടിമുടി ദുരൂഹത നിറഞ്ഞ ജീവിതമായിരുന്നു പിന്നീട് കൃഷ്ണന്‍റേത്. ഭാര്യ സുശീലയും മകള്‍ ആര്‍ഷയും കൃഷ്ണന്‍റെ വീട്ടുകാരുമായി ഇടയ്ക്ക് ബന്ധം സൂക്ഷിച്ചിരുന്നെങ്കിലും കൃഷ്ണന്‍ ഇത് വിലക്കിയിരുന്നത്രേ. പുറം ലോകവുമായുള്ള ബന്ധം വേണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു കൃഷ്ണന്‍റെ ഉദ്ദേശം.

വീട്ടില്‍

വീട്ടില്‍

താമസ സ്ഥലമായ മുണ്ടന്‍മുടി-കമ്പക്കാനം ബൈപ്പാസ് റോഡരികില്‍ നിന്ന് ചെറിയ നടപ്പാത വഴിയാണ് കൃഷ്ണന്‍റെ വീട്ടിലേക്ക് ആളുകള്‍ എത്തിയിരുന്നത്. ഈ വഴിയില്‍ മറ്റ് വീടുകള്‍ ഇല്ലെന്നതിനാല്‍ വരുന്നവരേയും പോകുന്നവരേയും കുറിച്ച് നാട്ടുകാര്‍ക്കും കുടുംബത്തിനും വ്യക്തത ഇല്ല.

ആഭിചാരം

ആഭിചാരം

നെല്‍ മണി ഉപയോഗിച്ച് കണക്കുകൂട്ടിയാണത്രേ കൃഷ്ണന്‍ പൂജകള്‍ ചെയ്തിരുന്നത്. കൂടാതെ കോഴിക്കുരുതി ഉള്‍പ്പെടെ ഇയാള്‍ നടത്തിയിരുന്നത്രേ. 50000 വരെ ഇയാള്‍ പൂജകള്‍ക്ക് പണമായി ആളുകളില്‍ നിന്നും ഈടാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

വൈരാഗ്യം

വൈരാഗ്യം

പൂജ ചെയ്തതിന് ഫലപ്രാപ്തി ലഭിക്കാത്തിനാല്‍ അതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ കൊലയില്‍ കലാശിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം ഇയാള്‍ക്ക് കുടുംബവുമായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നു. ഈ വഴിയിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

രാത്രി

രാത്രി

കൊലപാതകം നടന്നത് ഞായറാഴ്ച രാത്രി 10.53 ന് ശേഷമാണെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. കാരണ കൊല്ലപ്പെട്ട കൃഷ്ണന്‍റെ മകള്‍ ആര്‍ഷ രാത്രി ഈ സമയം വരെ വാട്സ് ആപ്പ് ഉപയോഗിക്കുകയും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തൊടുപുഴ ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്‍ഷ.

മൂന്ന് പേര്‍

മൂന്ന് പേര്‍

മൂന്നോ അതില്‍ അധികമോ ആളുകള്‍ ചേര്‍ന്നാവും കൊല നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കാരണം 100 കിലോയില്‍ അധികം ഭാരമുള്ളയാളാണ് കൃഷ്ണന്‍. ഇയാളെ ഒരാള്‍ക്ക് ഒറ്റയ്ക്ക് എടുത്ത് കുഴിയില്‍ കൊണ്ട് ഇടാന്‍ കഴിയില്ലെന്ന് പോലീസ് ഉറപ്പിക്കുന്നു.

ടാങ്കില്‍ കൈ കഴുകി

ടാങ്കില്‍ കൈ കഴുകി

വ്യക്തമായ ആസൂത്രണത്തിന് ശേഷമാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. കൊല നടത്തിയവര്‍ ചോരക്കറ കളയാന്‍ സമീപത്തെ ടാങ്കില്‍ കൈ കഴുകിയതായി കണ്ടെത്തിയിട്ടുണ്ട്. ടാങ്ക് വെള്ളത്തില്‍ നിറയെ സോപ്പു കലര്‍ന്നിട്ടുണ്ട്. കൊലയാളികള്‍ ഉപയോഗിച്ച കത്തിയും ചുറ്റികയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
    തൊടുപുഴയിലെ കൂട്ടക്കൊല പുതിയ കണ്ടെത്തൽ | Oneindia Malayalam
    അറിയുന്നവര്‍

    അറിയുന്നവര്‍

    കൃഷ്ണനുമായി അടുത്ത ബന്ധമുള്ളവരാണ് കൊലനടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കാരണം കൃഷ്ണന്‍റെ വീട്ടിലെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. പുറത്ത് നിന്ന് വാതില്‍ മല്‍പ്പിടിത്തത്തിലൂടെ തുറന്നതല്ല. വാതില്‍ അകത്ത് നിന്ന് തുറന്ന് കൊടുത്ത ശേഷമാണ് കൊലപാതകം നടത്തിയവര്‍ അകത്ത് കടന്നതെന്ന് പോലീസ് ഉറപ്പിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+