മന്ത്രവാദത്തിന് പുറമെ വിഗ്രഹക്കടത്തും? തൊടുപുഴ കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി കൃഷ്ണന്റെ അനുയായി
തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത സുഹൃത്തും സഹായിയുമായിരുന്നുവെന്നാണ് വിവരം. ഇയാളാണ് കേസിലെ മുഖ്യപ്രതിയെന്നാണ് സൂചന.
കൃഷ്ണന്റെ സാമ്പത്തിക ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് ഇയാളാണെന്നാണ് . കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തത്.

കാണാതായി
കൃഷ്ണന്റെയടുത്ത് മന്ത്രവാദത്തിനായി എത്തുന്നവർക്കിടയിൽ ഇടനിലക്കാരാനായി പ്രവർത്തിച്ചിരുന്നത് അറസ്റ്റിലായ തൊടുപുഴ സ്വദേശി അനീഷാണ് . കൃഷ്ണന്റെ കൊലപാതകത്തിന് ശേഷം ഇയാളെ കാണാതായതാണ് സംശയത്തിന് ഇടയാക്കിയത്. ഇയാളുടെ ബൈക്കിലായിരുന്നു കൂടുതൽ സമയവും കൃഷ്ണന്റെ സഞ്ചാരം. എന്നാൽ കുടുംബത്തിന്റെ മരണവാർത്തയറിഞ്ഞ് ഇവർ എത്തുകയോ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല.

മന്ത്രശക്തി കിട്ടാൻ
കൃഷ്ണൻ കൊല്ലപ്പെട്ടാൽ മന്ത്രശക്തി തങ്ങൾക്ക് കിട്ടുമെന്ന വിശ്വാസത്തിലാണ് പ്രതികൾ കൊലപാതകം ചെയ്തതെന്നാണ് സൂചന. ദുർമന്ത്രവാദവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട കൃഷ്ണന് വിഗ്രഹക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അഞ്ച് പേരെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഇതിൽ നെടുങ്കണ്ടം സ്വദേശിയേയും തിരുവനന്തപുരം സ്വദേശിയേയും വിട്ടയച്ചു. ഞായറാഴ്ച അറസ്റ്റിലായവരിൽ രണ്ട് അടിമാലി സ്വദേശികളും ഉണ്ട്. ഇവരിൽ ഒരാൾ ആദിവാസി മേഖലയിലുള്ള ആളാണെന്നാണ് വിവരം.

ജീവനുണ്ടായിരുന്നു
ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടത്തിയതെങ്കിലും തിങ്കളാഴ്ച പുലർച്ചെയാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് കസ്റ്റഡിയിലുള്ളവർ വെളിപ്പെടുത്തിയെന്നാണ് സൂചന. മൃതദേഹങ്ങൾ കുഴിച്ചിടുമ്പോൾ കൃഷ്ണനും മകൻ അർജുനും ജീവനുണ്ടായരുന്നു. ഇത് വകവെയ്ക്കാതെ പ്രതികൾ ഇരുവരെയും കുഴിയിലിട്ട് മൂടുകയായിരുന്നു. കൊല്ലപ്പെട്ട അർജുന്റെ ശരീരത്തിലായിരുന്നു ഏറ്റവും അധികം മുറിവുകളുണ്ടായിരുന്നത്. തലയിൽ 17 വെട്ടേറ്റ പാടുകളുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിർണായകമായി.

കുടുക്കിയത് സ്പെക്ട്ര
മലപ്പുറത്ത് നിന്നെത്തിച്ച സ്പെക്ട്ര സംവിധാനമാണ് പ്രതികളിലേക്ക് വേഗത്തിലെത്താൻ പോലീസിനെ സഹായിച്ചത്. ഓരേ ടവറിന് കീഴിൽ വിവിധ മൊബൈൽ സേവനദാതാക്കളുടെ കോളുകൾ പരിശോധിക്കാൻ സാധിക്കുന്ന നൂതന സംവിധാനമാണ് സ്പെക്ര. കൊല്ലപ്പെട്ട നാലുപേരുടെയും ഫോണുകൾ പോലീസ് ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിൽ ആർഷയുടെ ഫോൺ മാത്രം പാസ് വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലായിരുന്നു.
Recommended Video


പരിക്കേറ്റിരുന്നു
കൃഷ്ണനെ വീടിന് പുറത്തേയ്ക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളുടെ ആക്രമണത്തെ കൃഷ്ണന്റെ മക്കളായ ആർഷയും അർജുനും ചെറുക്കാൻ ശ്രമിച്ചു. ഇതിനിടെ പ്രതിക്കും പരിക്കേറ്റിരുന്നു. ഇതും നിർണായക തെളിവായി. കൃഷ്ണൻ വർഷങ്ങളായി കയ്യിൽ കുതിയിരുന്ന കഠാരയിൽ രക്തം പുരണ്ട നിലയിൽ കണ്ടെത്തിയിരുന്നു. അതോടെ കൊലപാതകിക്കും പരിക്കേറ്റിരിക്കാമെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു.












Click it and Unblock the Notifications