കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ വന്‍നിധിശേഖരം കണ്ടെത്താനായി ആഭിചാരക്രിയകള്‍; ഫലിക്കാതെ പോയതോടെ കൂട്ടക്കൊലപാതകം?

  • By Desk
Google Oneindia Malayalam News

ദില്ലി:തൊടുപുഴയില്‍ ദമ്പതിമാരേയും രണ്ട്മക്കളേയും കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആര്?, കൃത്യത്തിലേക്ക് നയിച്ച കാരണമെന്ത് എന്നതിനേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും പോലീസിന് ലഭ്യമായിട്ടില്ല.

<strong>കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു; കൃത്യം നടത്തിയത് മൂന്നിലേറെപ്പേര്‍ , 15 പേര്‍ നിരീക്ഷണത്തില്‍</strong>കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു; കൃത്യം നടത്തിയത് മൂന്നിലേറെപ്പേര്‍ , 15 പേര്‍ നിരീക്ഷണത്തില്‍

ചില സംശയങ്ങളുടേയും നിഗമനത്തിന്റേയും അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ നിധികണ്ടെത്താനുള്ള അഭിചാരക്രിയ ഫലിക്കാതെ പോയതിനെ തുടര്‍ന്നുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന അഭ്യൂഹത്തിന് പിന്നാലേയും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ആഭിചാരക്രിയകള്‍

ആഭിചാരക്രിയകള്‍

കൃഷ്ണനേയും കുടുംബത്തേയും കാണാതായതിനേതുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ വീടിന് സമീപത്തെ ചാണകകുഴിയില്‍ മണ്ണിട്ടുമൂടിയ നിലയില്‍ കണ്ടെത്തിയത്. കൃഷ്ണന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നു വ്യക്തിയായിരുന്നതിനാല്‍ ആ വഴിക്കായിരുന്നു പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

സംശയങ്ങള്‍

സംശയങ്ങള്‍

ഇതിനിടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന് 40 പവനോളം സ്വര്‍ണം കാണാതെ പോയിട്ടുണ്ട് കൃഷണന്റെ ഭാര്യ സുശീലയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. ഇതോടെ മോഷണശ്രമമാകും കൊലപാതകത്തിന് പിന്നിലെന്ന് സംശയിച്ചു. എന്നാല്‍ മോഷ്ടാക്കള്‍ കൊന്നുകുഴിച്ചുമൂടാന്‍ സാധ്യതയില്ലാത്തതിനാല്‍ പോലീസ് അന്വേഷണം ആഭിചാരക്രിയകള്‍ക്ക് പിന്നാലെ പോവുകയായിരുന്നു.

സാമ്പത്തിക തര്‍ക്കം

സാമ്പത്തിക തര്‍ക്കം

സാമ്പത്തികമായി ഉന്നതനിലയിലുള്ളവരുള്‍പ്പടേയുള്ള പലരും ആഭിചാര ക്രിയകള്‍ക്കായി കൃഷ്ണന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു എന്ന് പോലീസിന് വിവരംകിട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ ആഭിചാരക്രിയ നടത്തിയതില്‍ ഫലം ലഭിക്കാതെ പോയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തര്‍ക്കം കൊലാപാതകത്തിലെത്തിച്ചേര്‍ന്നു എന്നാണ് പോലീസ് ഇപ്പോള്‍ വിലയിരുത്തുന്നത്.

നിധിശേഖരം

നിധിശേഖരം

ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്ന തെളിവുകളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന നിധിശേഖരം കണ്ടെത്തി നല്‍കാമെന്ന് കൃഷ്ണന്‍ ചിലരോട് പറഞ്ഞതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. നിധികണ്ടെത്താനുള്ള ആഭിചാര ക്രിയകള്‍ക്കായി കൃഷ്ണന്‍ വലിയ തോതിലുള്ള പണം ഇടാക്കിയേക്കാം.

പ്രതിവിധികള്‍ തേടി

പ്രതിവിധികള്‍ തേടി

എന്നാല്‍ പണം ചിലവഴിച്ചിട്ടും നിധികണ്ടെത്താവാത്തതിനേതുടര്‍ന്നുള്ള സാമ്പത്തിക തര്‍ക്കം കൊലാപതകത്തില്‍ എത്തുകയായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. ആഭിചാരക്രിയകള്‍ ഫലിക്കാതെ പോയതിന്റെ പ്രതിവിധികള്‍ തേടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കൃഷ്ണന്‍ മൂന്നു ജ്യോല്‍ത്സ്യന്‍മാരെ കണ്ടിരുന്നു.

ഞാറാഴ്ച്ച രാത്രി

ഞാറാഴ്ച്ച രാത്രി

ഈ ജ്യോല്‍സ്യന്‍മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണന്‍ വളരെ വ്യാകുലപ്പെട്ടിരുന്നുവെന്നും തന്നെ കാണാനെത്തുന്നവരോട് എന്തുപറയണമെന്ന് അറിയില്ലെന്നും പറഞ്ഞതായിട്ടാണ് ജ്യോല്‍ത്സ്യന്‍മാരുടെ മൊഴി. ഞാറാഴ്ച്ച രാത്രിയോടെയാണ് കൂട്ടക്കൊലപാതകം നടന്നത്.

പോലീസ് വിലയിരുത്തല്‍

പോലീസ് വിലയിരുത്തല്‍

ഫലിക്കാതെ പോയ അഭിചാരക്രിയകള്‍ക്കായി തനിക്ക് പണം തന്നവര്‍ തേടിയെത്തുന്നതിന് മുമ്പ് പ്രതിവിധകള്‍ക്കായും ദോഷപരിഹാരത്തിനുമായിരുന്നു കൃഷ്ണന്‍ ജ്യോത്സ്യന്‍മാരെ കണ്ടത്. മന്ത്രവാദത്തെച്ചൊല്ലി തര്‍ക്കമുള്ള സംഘം ഞാറാഴ്ച്ച എത്തുമെന്ന് കൃഷ്ണനെ ഇവര്‍ മൂന്‍കൂട്ടി അറിയിച്ചിട്ടുണ്ടാകാം എന്നാണ് പോലീസ് വിലയിരുത്തല്‍.

കനത്ത മഴ

കനത്ത മഴ

ഞാറാഴ്ച്ച രാത്രിയോടെ വീട്ടിലെത്തിയ സംഘവും കൃഷ്ണനും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപാതകം നടന്നിരിക്കാം. പുറത്ത് കനത്ത മഴപെയ്തിരുന്നതിനാല്‍ വീട്ടില്‍ നടന്ന തര്‍ക്കങ്ങളോ നിലവിളികളോ പുറത്താരും അറിഞ്ഞതുമില്ല. ധാരാളം ആയുധങ്ങളും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പലതും ആഭിചാരക്രിയകള്‍ക്ക് ഉപയോഗിക്കുന്നതാണ്.

ഫോണ്‍കോളുകള്‍

ഫോണ്‍കോളുകള്‍

കൃഷ്ണന്റേയും മകള്‍ ആര്‍ഷയുടേയും ഫോണ്‌കോളുകള്‍ പോലീസ് അന്വേഷിച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചില്ല. സംഭവം നടന്ന ഞാറായഴ്ച്ച രാത്രി 10.58 വരെ ആര്‍ഷവാട്‌സാപ്പ് ഉപയോഗിച്ചിരുന്നതിനാല്‍ അതിന് ശേഷമാകാം കൊലപാതകം നടന്നതെന്ന് വ്യക്തമാണ്. വീട്ടില്‍ നിന്നും പതിനാലോളം വിരലടയാളങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

15 പേരുടെ പട്ടിക

15 പേരുടെ പട്ടിക

കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന 15 പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. 2 പേരെ ഇന്നലെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കു കേസുമായുള്ള ബന്ധം എന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ കൃഷ്ണന്റെ വീട്ടില്‍ നിരന്തരം വന്നുപോയികൊണ്ടിരുന്ന താടിവെച്ച യുവാവിനെക്കുറിച്ചും ബന്ധുക്കള്‍ പരാതി പറഞ്ഞിട്ടുണ്ട്.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

കൃഷ്ണന്റെ ബന്ധുക്കളെയും അടുപ്പക്കാരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സഹോദരന്റെ വെളിപ്പെടുത്തലുണ്ടായത്. കൃഷ്ണനെ കാണാന്‍ പതിവായി ഒരു യുവാവ് വരാറുണ്ടായിരുന്നുവെന്നാണ് സഹോദരന്‍ യജ്ഞേശ്വരന്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ കൃഷ്ണനു കുടുംബവും കൊല്ലപ്പെട്ട ശേഷം ഇയാളെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും യജ്ഞേശ്വരന്‍ പറയുന്നു.

യുവാവ്

യുവാവ്

ബൈക്കിലെത്താറുണ്ടായിരുന്ന ഈ യുവാവ് കൃഷ്ണനെയും കൂട്ടി പുറത്തേയ്ക്ക് പോകുന്നത് പതിവായിരുന്നുവെന്നും യജ്ഞേശ്വരന്‍ പറയുന്നു. ഇയാളുടെ മറ്റു വിവരങ്ങള്‍ അറിയില്ല. എന്നാല്‍ കൃഷ്ണനും കുടുംബവും ദാരുണമായി കൊലചെയ്യപ്പെട്ടതിന് ശേഷം ഇയാളെ കാണാനില്ലെന്നും യജ്ഞേശ്വരന്‍ വെളിപ്പെടുത്തി. സംസ്‌കാര ചടങ്ങിനും ഇയാള്‍ പങ്കെടുത്തിട്ടില്ല.

<strong>അവർ ഒന്നാന്തരം സിപിഎമ്മുകാരാണ്; കച്ചവടം പൊളിഞ്ഞതിന് ബിജെപിയുടെ നെഞ്ചത്ത് കയറണ്ട- കെ സുരേന്ദ്രന്‍</strong>അവർ ഒന്നാന്തരം സിപിഎമ്മുകാരാണ്; കച്ചവടം പൊളിഞ്ഞതിന് ബിജെപിയുടെ നെഞ്ചത്ത് കയറണ്ട- കെ സുരേന്ദ്രന്‍

English summary
thodupuzha murder case police investigation follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X