Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴയിലെ കൂട്ടക്കൊല: കൊന്നത് മൂന്നിലേറെ പേര്‍.. ചുറ്റികകൊണ്ട് അടിച്ചു കൊന്നു.. ചോരപ്പാടുകള്‍

Recommended Video

cmsvideo
    തൊടുപുഴയിലെ കൂട്ടക്കൊല പുതിയ കണ്ടെത്തൽ | Oneindia Malayalam

    കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ കുടുംബത്തിലെ നാല് പേരെ അരുംകൊല ചെയ്ത നിലയില്‍ കണ്ടെത്തിയത്.കൊലപ്പെടുത്തി മൃതദേഹം വീടിന് സമീപത്തെ കുഴിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. നാലംഗ കുടുംബത്തെ കൊന്നത് മാരകമായി ആക്രമിച്ച ശേഷമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊലയ്ക്ക് പിന്നില്‍ ഉള്ള കാരണം അന്വേഷിക്കുകയാണ് പോലീസ്.

    മോഷണ ശ്രമത്തിനിടെയാണോ കൊലപാതകം നടന്നത് അതോ മറ്റെന്തെങ്കിലും മുന്‍വൈരാഗ്യമോ ആണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുകയാണ്. അതേസമയം കൊലയ്ക്ക് ഉപയോഗിച്ച കത്തിയും ചുറ്റികയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ

    നാല് പേര്‍

    നാല് പേര്‍

    വണ്ണപുറത്ത് മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50),മകള്‍ ആര്‍ഷ കൃഷ്ണന്‍ (21),മകന്‍ ആദര്‍ശ് (17) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. വീടിന് പിന്നില്‍ ഉണ്ടായിരുന്ന കുഴിയില്‍ നിന്നാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്. മൂന്ന് ദിവസമായി കൃഷ്ണനെയും കുടുംബത്തേയും വീടിന് പുറത്ത് കണ്ടിരുന്നില്ല. റബ്ബര്‍ പാലെടുക്കാത്തത് കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കുഴിയിലെ മണ്ണ് മാറ്റി നോക്കിയപ്പോള്‍ ആണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്.

    പത്ത് മീറ്റര്‍

    പത്ത് മീറ്റര്‍

    വീടിന് പത്ത് മീറ്റര്‍ അകലെയായി കണ്ടെത്തിയ പുതുതായി എടുത്ത കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ മൃതദേഹങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ മാരകമായി ആക്രമിക്കപ്പെട്ട പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാലുപേരേയും ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചിട്ടുണ്ട്. കൃഷ്ണന്‍റെ ഭാര്യയുടെ നെഞ്ചിലും വയറ്റിലും കുത്തേറ്റതായും കണ്ടെത്തിയിട്ടുണ്ട്.

    മകള്‍

    മകള്‍

    മകളുടെ മുഖത്തിന്‍റെ ഒരു ഭാഗം ചുറ്റിക കൊണ്ട് അടിയേറ്റ് തകര്‍ന്ന നിലയിലാണ്. ആക്രമണങ്ങളുടെ രീതി വെച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് കൊല നടത്തിയതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. കൊല നടത്തിയവര്‍ കൈയ്യില്‍ കരുതിയ ചുറ്റികയുടെ പിടി പുതിയതായി വെട്ടിയ കാപ്പിക്കമ്പുകൊണ്ട് ഉണ്ടാക്കിയതാണ്.

    കൈ കഴുകി

    കൈ കഴുകി

    വ്യക്തമായ ആസൂത്രണത്തിന് ശേഷമാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. കൊല നടത്തിയവര്‍ ചോരക്കറ കളയാന്‍ സമീപത്തെ ടാങ്കില്‍ കൈ കഴുകിയതായി കണ്ടെത്തിയിട്ടുണ്ട്. ടാങ്ക് വെള്ളത്തില്‍ നിറയെ സോപ്പു കലര്‍ന്നിട്ടുണ്ട്. വീടിനുള്ളില്‍ വെച്ചാണ് ഇവര്‍ക്കെതിരെ ആക്രമം നടന്നത്.

    മായ്ച്ച് കളയാന്‍

    മായ്ച്ച് കളയാന്‍

    വീടിന്‍റെ ഭിത്തിയില്‍ തെറിച്ച ചോരപ്പാടുകള്‍ തുടച്ചുകളയാന്‍ ശ്രമിച്ചതായും പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

    മന്ത്രവാദം

    മന്ത്രവാദം

    കൃഷ്ണന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്ന ആളാണെന്നാണ് നാട്ടുകാരും കുടുംബക്കാരും പോലീസിനോട് പറഞ്ഞത്. ആഭിചാര കര്‍മ്മത്തിലൂടെ ഇയാള്‍ ധാരാളമായി സന്പാദിച്ചിട്ടുണ്ടെന്നും ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് കണക്കാക്കുന്നത്.

    സമ്പത്ത്

    സമ്പത്ത്

    സാമ്പത്തികമായി ഉയര്‍ന്ന സ്ഥിയിലായിരുന്നു കൃഷ്ണനും കുടുംബവും. കൃഷ്ണന്‍റെ ഭാര്യ സുശീലയും മകള്‍ ആര്‍ഷയും ധാരാളം സ്വര്‍ണം അണിയുന്നവരാണത്രേ. എന്നാല്‍ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്ന് ഈ ആഭരണങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

    പരിചയക്കാര്‍

    പരിചയക്കാര്‍

    കൃഷ്ണനുമായി അടുത്ത ബന്ധമുള്ളവരാണ് കൊലനടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കാരണം കൃഷ്ണന്‍റെ വീട്ടിലെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. പുറത്ത് നിന്ന് വാതില്‍ മല്‍പ്പിടിത്തത്തിലൂടെ തുറന്നതല്ല. വാതില്‍ അകത്ത് നിന്ന് തുറന്ന് കൊടുത്ത ശേഷമാണ് കൊലപാതകം നടത്തിയവര്‍ അകത്ത് കടന്നതെന്ന് പോലീസ് ഉറപ്പിക്കുന്നു.

    മല്‍പ്പിടുത്തം

    മല്‍പ്പിടുത്തം

    കൃഷ്ണനും ഭാര്യയും സാമാന്യം ആരോഗ്യമുള്ളവരാണ്. അതുകൊണ്ട് തന്നെ കൊലയ്ക്ക് മുന്‍പേ മല്‍പിടിത്തം നടന്നതായി വ്യക്തമായിട്ടുണ്ട്. കൃഷ്ണന്‍റെ കൈയ്യില്‍ കരുതിയ ഏലസ് കെട്ടിയ ചരട് വീടിന്‍റെ തറയില്‍ വീണു കിടപ്പുണ്ട്. ആഭിചാര ക്രിയ ചെയ്യാന്‍ പണം കൊടുത്ത് പ്രതീക്ഷിച്ച ഫലം ലഭിക്കാതായതോടെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നതാണോയെന്ന സംശയവും പോലീസിനുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കാര്യങ്ങളില്‍ വ്യക്തത വരൂ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+