തൊടുപുഴയിലെ ക്വട്ടേഷന്‍ കൊലപാതകം; കാപ്പ കേസ് പ്രതിയുടെ അറസ്റ്റില്‍ ചുരുളഴിഞ്ഞത് ക്രൂരമായ ആസൂത്രണം
തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ചുങ്കത്ത് നിന്നും കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ കണ്ടെത്തിയ സംഭവത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. കേസില്‍ നാല് പ്രതികളാണുള്ളത്. മുഖ്യപ്രതി ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബിസിനസ് പങ്കാളിയായ ജോമോനും ബിജു ജോസഫും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കൊലപാതകക്കേസിലെ പ്രതികളില്‍ കാപ്പ കേസ് പ്രതിയായ ആഷിഖും ഉള്‍പ്പെട്ടിട്ടുണ്ട്. പറവൂര്‍ വടക്കേക്കര സ്വദേശി ആഷിഖ് എറണാകുളത്ത് റിമാന്‍ഡിലാണ്. ആഷിക്കിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതാണ് ബിജുവിന്റെ കൊലയാളികളിലേക്ക് പൊലീസിനെ എത്തിച്ചത്.
നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് ആഷിഖ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ മുനമ്പം ഡിവൈഎസ്പി ഓഫീസില്‍നിന്ന് ലഭിച്ച നിര്‍ദേശം അനുസരിച്ച് വടക്കേക്കര പൊലീസ് ആഷിഖിനു വേണ്ടി അന്വേഷണം ആരംഭിച്ചു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ തൊടുപുഴ ഭാഗത്തുണ്ടെന്ന് മനസിലായി. തുടര്‍ന്ന് വടക്കേക്കര പൊലീസ് തൊടുപുഴ പൊലീസിനെ വിവരമറിയിച്ചു. തൊടുപുഴ പൊലീസാണ് ആഷിഖിനെ പിടികൂടി വടക്കേക്കര പൊലീസിന് കൈമാറുന്നത്. എറണാകുളത്ത് എത്തിച്ച ആഷിഖിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബിജുവിനെ കാണാനില്ലെന്ന പരാതി കുടുംബം നല്‍കുന്നത് ഈ സമയത്താണ്. ബിജുവുമായി തര്‍ക്കമുള്ളവരുടെ പേരുകള്‍ കുടുംബം നല്‍കിയതില്‍ മുന്‍ ബിസിനസ് പങ്കാളിയായ ജോമോന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ ഈ സമയം, ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയിരുന്നില്ല.
അതേസമയം, കാപ്പ കേസിലെ പ്രതി ആഷിഖ് എന്തിനാണ് ബിജുവിനെ കാണാതായ ദിവസങ്ങളില്‍ തൊടുപുഴയില്‍ വന്നതെന്ന സംശയം പൊലീസിനുണ്ടായി. പ്രതിയില്‍നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടവും അന്വേഷിച്ചു. അപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആഷിഖിനെ ചോദ്യം ചെയ്തപ്പോഴാണ് ജോമോന്റെ പങ്ക് വ്യക്തമായത്. ജോമോനെ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മൊബൈല്‍ ഫോണ്‍ കൊച്ചിയില്‍ വെച്ച് സ്വിച്ച് ഓണായതോടെ പൊലീസ് സംഘം അന്വേഷിച്ച് എത്തി. വാഹനത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ജോമോനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആഷിഖിനു പുറമെ എറണാകുളത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി വിപിന്‍, എറണാകുളം സ്വദേശിയായ അസ്ലം എന്നിവരും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി പൊലീസ് കണ്ടെത്തി. ആറു ലക്ഷം രൂപയ്ക്കാണ് ജോമോന് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. മുന്‍കൂറായി 12,000 രൂപ നല്കി. ഗൂഗിള്‍ പേ വഴിയാണ് തുക നല്‍കിയത്.
സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ബിജുവും ജോമോനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്ന് എസ്പി പറഞ്ഞു. ബിജുവിനെ കൊലപ്പെടുത്താന്‍ കുറച്ചുനാളായി ആസൂത്രണം നടത്തിവരികയായിരുന്നു. ബിജുവിന്റെ നീക്കങ്ങള്‍ പ്രതികള്‍ നിരീക്ഷിച്ചിരുന്നു. മുന്‍പും ബിജുവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വാഹനത്തില്‍വെച്ച് മര്‍ദിച്ചു. മര്‍ദനമേറ്റ ബിജു വാഹനത്തില്‍വെച്ചു തന്നെ കൊല്ലപ്പെട്ടു. മൃതദേഹം കലയന്താനി ചെത്തിമറ്റത്തുള്ള ഗോഡൗണിലെ മാന്‍ഹോളില്‍ തള്ളുകയായിരുന്നു. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യയുടെ പരാതിപ്രകാരം തൊടുപുഴ പൊലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാന്‍ഹോളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications