Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭത്തിന് പിടിയിലായത് സീരിയല്‍ നടിയായ ഈ അമല അല്ല... അത് വേറെ; ഇത് പാദസരത്തിലെ ഊര്‍മിള

പെണ്‍വാണിഭത്തിന് പിടിയിലായ നടി എന്ന രീതിയില്‍ ആണ് പിന്നീട് അമലയെ പലരം സമീപ്പിച്ചത്. വാട്സ് ആപ്പം മെസഞ്ചറും ഒന്നും തുറക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അമല.

തൊടപുഴ: തൊടുപുഴയില്‍ പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ ഒരു സിനിമ/സീരിയല്‍ നടി കൂടി ഉള്‍പ്പെട്ടിരുന്നു. പാലക്കാട് സ്വദേശിനിയായ അലമ ആയിരുന്നു അത്. എന്നാല്‍ സീരിയല്‍ രംഗത്ത് വേറൊരു അമല കൂടിയുണ്ട്- അമല റോസ് കുര്യന്‍.

സീരിയല്‍ നടി അമല പെണ്‍വാണിഭത്തിന് പിടിയില്‍ എന്ന വാര്‍ത്ത പരന്നതോടുകൂടി കുടുങ്ങിയത് അമല റോസ് കുര്യന്‍ ആയിരുന്നു. സീരിയല്‍ രംഗത്തെ അറിയപ്പെടുന്ന നടിയായ അമല റോസ് കുര്യന്‍.

വാര്‍ത്ത പുറത്ത് വന്നതിന് ശേഷം അമലയ്ക്ക് ഓണ്‍ലൈന്‍ ലോകത്തും സ്വകാര്യ ജീവിതത്തിലും സമാധാനം കിട്ടിയിട്ടില്ല. തേജോവധം ചെയ്യാനും പൊങ്കാലയിടാനും മലയാളികളെ കഴിഞ്ഞിട്ടല്ലേ ആളുകളുള്ളൂ. എന്താണ് സത്യം എന്ന് പോലും അറിയാതെയാണ് ഇതെല്ലാം. അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണോ കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്?

 അമല

അമല

തൊടപുഴയില്‍ പെണ്‍വാണിഭ സംഘത്തോടൊപ്പം പിടിയിലായവരില്‍ അമല എന്ന ഒരു സീരിയല്‍/സിനിമ നടി ഉണ്ടായിരുന്നു. വീരപത്രന്‍, ഹാപ്പി ജേര്‍ണി തടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ആളാണ് ആ അമല.

 ഇത് വേറെ ആള്‍

ഇത് വേറെ ആള്‍

സീരിയല്‍ രംഗത്ത് പ്രശസ്തയായ വേറെ ഒരു അമല ഉണ്ട്. അതാണ് അമല റോസ് കുര്യന്‍. എന്നാല്‍ നേരത്തെ പറഞ്ഞ അമലയുമായി ഇവര്‍ക്ക് ഒരു ബന്ധവും ഇല്ല.

 പാദസരം

പാദസരം

ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാദസരം എന്ന സീരിയലിലെ താരമാണ് ഈ അമല. പാദസരത്തില്‍ പ്രതിനായികാവേഷമായ ഊര്‍മിളയെ അവതരിപ്പിക്കുന്നത് അമല റോസ് കുര്യന്‍ ആണ്.

 മല്ലൂസിന്റെ കാര്യം

മല്ലൂസിന്റെ കാര്യം

അനാശാസ്യത്തിന് സീരിയല്‍ നടി അറസ്റ്റില്‍ എന്ന വാര്‍ത്ത വന്നതോടെ മല്ലൂസ് ഉറപ്പിച്ചു... ഇത് ആ അമല തന്നെ. പിന്നെ അമലോ റോസ് കുര്യന്റെ ജീവിതം എങ്ങനെ ആയിട്ടുണ്ടാകും എന്ന് ഊഹിക്കാമല്ലോ.

അമലയുടെ ഫേസ്ബക്ക് പോസ്റ്റ്

അമലയുടെ ഫേസ്ബക്ക് പോസ്റ്റ്

തേജോവധം സഹിക്കാന്‍ വയ്യാതായപ്പോഴാണ് അമല റോസ് കുര്യന്‍ ഫേസ്ബുക്കില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. അമല റോസ് കുര്യന്‍ അത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണോ നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റ്.

 എന്തൊരു ഗതികേട്

എന്തൊരു ഗതികേട്

ആത്മഹത്യ ചെയ്യുക എന്ന മാനസികാവസ്ഥയിലാണ് താന്‍ എന്നാണ് അമല ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഉറങ്ങിയിട്ട് ഒരാഴ്ചയായി. സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ ഫോണ്‍കോളുകള്‍ പോലും അറ്റന്റ് ചെയ്യാന്‍ ഭയമായ അവസ്ഥ.

 കൊല്ലാക്കൊല

കൊല്ലാക്കൊല

വാട്‌സ് ആപ്പം മെസഞ്ചറും ഓപ്പണ്‍ ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥ. വിലപറഞ്ഞും തെറിപറഞ്ഞും തന്നെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു എന്നാണ് അമല പറയുന്നത്.

 നീതി

നീതി

തെറ്റ് ചെയ്തവര്‍ക്ക് പോലും അവര്‍ അര്‍ഹിക്കുന്ന നീതി നിഷേധിച്ചുകൂട എന്ന് പറയുന്ന ജനാധിപത്യത്തിന്റെ നാട്ടില്‍ ഒരു തെറ്റും ചെയ്യാതെ താന്‍ ക്രൂശിക്കപ്പെട്ടു എന്നും അമല പറയുന്നു.

 ഇങ്ങനെ പറയുമോ

ഇങ്ങനെ പറയുമോ

എന്താണ് സത്യം എന്ന് അറിയാതെ തെറിവിളിക്കാനും വിമര്‍ശിക്കാനും ഇറങ്ങുന്നവരോട് അമലയ്ക്ക് ഒരു ചോദ്യമുണ്ട്. നിങ്ങളുടെ സഹോദരിക്കാണ് ഇങ്ങനെ ഒരു അവസ്ഥ എങ്കില്‍ ഇതുപോലെ തന്നെ ആയിരിക്കുമോ നിങ്ങള്‍ പ്രതികരിക്കുക?

 പേര്

പേര്

അമലോ റോസ് കുര്യന്‍ എന്ന് ഒരു പേരുണ്ടായിപ്പോയത് ഒരു തെറ്റാണോ എന്നാണ് അമല ചോദിക്കുന്നത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്നെ ക്രൂശിക്കരുതെന്നും അമല അഭ്യര്‍ത്ഥിക്കുന്നു.

അമലയുടെ പോസ്റ്റ്

ഇതാണ് അമല റോസ് കുര്യന്‍റെ വികാര നിര്‍ഭരമായ ഫേസ്ബക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+