തൊളിക്കോട് പീഡനം; മുന്‍ ഇമാം പിടിയില്‍, പിടിയിലായത് മധുരയിൽ വെച്ച്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം നെടുമങ്ങാട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍. വലിയമല പോലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത ഷെഫീക്കിന്റെ സഹോദരന്റെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോള്‍ ട്രാക്ക് ചെയ്ത് മധുരയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കും
ഇമാമിനെ സഹായിച്ച ഫാസില്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇമാം ലുക്ക് ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം. മധുരയിൽ നിന്നാണ് പോലീസ് ഇമാമിനെ അറസ്റ്റ് ചെയ്തത്.
16ഇടങ്ങളില്‍ ഷെഫീക്ക് വേഷം മാറി താമസിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാറ് നമ്പ അടക്കം മനസിലാക്കിയ പോലീസ് ഇയാളുടെ സഞ്ചാര പാതയെ കുറിച്ചും തിരിച്ചറിയുകയായിരുന്നു. ഷാഡോ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.