കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനത്തെ വേദിയിലിരുത്തി തോമസ് ചാണ്ടിയുടെ ഒളിയമ്പ്; പിന്നീട് വെല്ലുവിളിയും, മറുപടിയുമായി കാനവും...

Google Oneindia Malayalam News

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ഒളിയമ്പെയ്ത് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കാനം രാജേന്ദ്രനെ വേദിയിസിരുത്തിയായിരുന്നു തോമസ് ചാണ്ടിയുടെ പരാമർശം. നിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഉടന്‍ തെളിയുമെന്ന് പറഞ്ഞ തോമസ് ചാണ്ടി, കാര്യങ്ങള്‍ മനസിലാക്കാത്തവര്‍ക്ക് വേണ്ടിയാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും കാനത്തിന്റെ പേരെടുത്ത് പറയാതെ വ്യക്തമാക്കുകയായിരുന്നു.

ഇതാണ് സ്നേഹം; 80 വയസ്സുള്ള മകനെ ശുശ്രൂഷിക്കുന്ന 98 വയസ്സുള്ള അമ്മ, അമ്മ ചെയ്യുന്ന കാര്യങ്ങൾ....ഇതാണ് സ്നേഹം; 80 വയസ്സുള്ള മകനെ ശുശ്രൂഷിക്കുന്ന 98 വയസ്സുള്ള അമ്മ, അമ്മ ചെയ്യുന്ന കാര്യങ്ങൾ....

തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തെ വീണ്ടും വെല്ലുവിളിക്കുകയാണ്. തന്റെ വെല്ലുവിളി സ്വീകരിക്കാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മെത്രാന്‍ കായലും മാര്‍ത്താണ്ഡം കായലും അടക്കമുള്ളവ കണ്ടിട്ടുപോലും ഇല്ലാത്തവര്‍ അന്ധന്‍ ആനയെക്കണ്ടതുപോലെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞു.

മന്ത്രിയെ തിരുത്തി കാനം

മന്ത്രിയെ തിരുത്തി കാനം

അതേസമയം ചടങ്ങിൽ സംസാരിച്ച കാനം രാജേന്ദ്രൻ മന്ത്രിയെ തിരുത്തുകയായിരുന്നു. പ്രതിരോധിക്കാനും വെല്ലുവിളിക്കാനുമല്ല ജനജാഗ്രതായാത്ര നടത്തുന്നതെന്ന് കാനം വ്യക്തമാക്കുകയായിരുന്നു.

നടപടിയുണ്ടാകുമെന്ന് കാനം

നടപടിയുണ്ടാകുമെന്ന് കാനം

നിയമം കാനം രാജേന്ദ്രനും തോമസ് ചാണ്ടിക്കും ഒന്നുതന്നെയാണെന്ന് കാനം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് നൽകിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും കാനം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കുട്ടനാട്ടിലെ സ്വീകരണം

കുട്ടനാട്ടിലെ സ്വീകരണം

ജനജാഗ്രതായാത്രയ്ക്ക് കുട്ടനാട്ടില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് മന്ത്രി തോമസ് ചാണ്ടിയും കാനം രാജേന്ദ്രനും വേദി പങ്കിട്ടത്.

പ്രകോപനത്തിന് അവസരം സൃഷ്ടിച്ചില്ല

പ്രകോപനത്തിന് അവസരം സൃഷ്ടിച്ചില്ല

മുന്നണിയിലും സർക്കാരിലും കായൽ കയ്യേറ്റത്തെച്ചൊല്ലി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള സിപിഐ കേൾക്കാൻ കൂടിയായിരുന്നു തോമസ് ചാണ്ടിയുടെ വാക്കുകൾ. എന്നാൽ പ്രകോപനങ്ങൾക്ക് അവസരം സൃഷ്ടിക്കാതെയായിരുന്നു കാനം ഇതിന് മറുപടി പറഞ്ഞത്.

15 വർഷം പിണറായി കേരളം ഭരിക്കും

15 വർഷം പിണറായി കേരളം ഭരിക്കും

മൂന്നര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നു കരുതി കോണ്‍ഗ്രസില്‍ ഒരുപാടുപേര്‍ ഉടുപ്പു തയ്യാറാക്കി വച്ചിട്ടുണ്ട്. എന്നാൽ അടുത്ത 15 വർഷത്തേക്ക് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തന്നെ തുടരുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

എൽഡിഎഫിനെ തകർക്കാൻ കഴിയില്ല

എൽഡിഎഫിനെ തകർക്കാൻ കഴിയില്ല

ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ കേരളത്തിൽ വീടും കക്കൂസും ഇല്ലാത്ത ഒരു കുടുംബം പോലും ഉണ്ടാവില്ലെന്ന് പറഞ്ഞ തോമസ് ചാണ്ടി. കോൺഗ്രസിന് എൽഡിഎഫിനെ തകർക്കാൻകഴിയില്ലെന്നും പറഞ്ഞു.

English summary
Thomas chandy on land encroachment issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X