കേരള ചരിത്രത്തിലെ ഏറ്റവും ധനികനായ മന്ത്രിയാകാന്‍ തോമസ് ചാണ്ടി!പത്തും ഇരുപതും കോടിയല്ല,അതുക്കും മേലെ
2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍ 92 കോടി മൂല്യം വരുന്ന സ്വത്തുണ്ടെന്നാണ് വിവരം.
തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ഒടുവില്‍ എല്‍ഡിഎഫും അംഗീകാരം നല്‍കി. ഗതാഗത മന്ത്രിയായി തോമസ് ചാണ്ടി ശനിയാഴ്ച അധികാരമേല്‍ക്കുന്നതോടെ കേരള ചരിത്രത്തിലെ ഏറ്റവും ധനികനായ മന്ത്രിയെന്ന പദവിയും അദ്ദേഹത്തിന് ലഭിക്കും.
നാട്ടിലും വിദേശത്തുമായി കോടിക്കണക്കിന് രൂപയുടെ സ്വത്താണ് തോമസ് ചാണ്ടിക്കുള്ളത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍ 92 കോടി മൂല്യം വരുന്ന സ്വത്തുണ്ടെന്നാണ് വിവരം. ഒരു വര്‍ഷത്തിനിപ്പുറം സ്വത്തിന്റെ മൂല്യം കണക്കാക്കിയാല്‍ നൂറു കോടി കവിയുമെന്നതും തീര്‍ച്ചയാണ്. അതേസമയം, തോമസ് ചാണ്ടിക്ക് 500 കോടിക്ക് മുകളില്‍ സ്വത്തുണ്ടെന്നും, അതെല്ലാം അദ്ദേഹം മറച്ചുവെച്ചാണ് സത്യവാങ്മൂലം നല്‍കിയതെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു.

92 കോടിയുടെ സ്വത്ത്...
കുട്ടനാട് നിയോജക മണ്ഡലത്തില്‍ നിന്നുമാണ് എന്‍സിപി നേതാവായ തോമസ് ചാണ്ടി നിയമസഭയിലെത്തുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഏകദേശം 92 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് വിവരം. തോമസ് ചാണ്ടിയുടെ പേരില്‍ പതിനൊന്ന് ലക്ഷത്തോളം രൂപയും, ഭാര്യയുടെ പേരില്‍ 16 കോടി 24 ലക്ഷം രൂപയും വ്യത്യസ്ത ബാങ്കുകളിലായി നിക്ഷേപമുണ്ടെന്നാണ് 2016ലെ സത്യവാങ്മൂലത്തിലുള്ളത്.

ഭാര്യയ്ക്ക് ഒരു കിലോഗ്രാമിന്റെ സ്വര്‍ണ്ണം...
തോമസ് ചാണ്ടിക്ക് നാലരക്കോടി രൂപയുടെ മ്യൂചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപങ്ങളുമുണ്ട്. അദ്ദേഹത്തിന്റെയും കുടുംബാഗങ്ങളുടെയും പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസികളുമുണ്ട്. രണ്ട് ആഢംബര കാറുകളും, രണ്ട് ഹൗസ് ബോട്ടുകളും, മൂന്ന് മോട്ടോര്‍ ബോട്ടുകളുമുണ്ട്. തോമസ് ചാണ്ടിക്ക് 100 ഗ്രാമിന്റെ സ്വര്‍ണ്ണവും ഭാര്യയ്ക്ക് ഒരു കിലോഗ്രാം സ്വര്‍ണ്ണവുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരുന്നു.

ജംഗമ സ്വത്തായി 66 കോടിയോളം രൂപ...
ജംഗമ സ്വത്തായി തോമസ് ചാണ്ടിയുടെ പേരില്‍ 66 കോടിയോളം രൂപയുണ്ടെന്നാണ് 2016ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഭാര്യയുടെ പേരിലും കോടിക്കണക്കിന് രൂപയുടെ ജംഗമസ്വത്തുണ്ട്. തനിക്ക് യാതൊരു ബാധ്യതകളുമില്ലെന്നും 2016ല്‍ അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
വ്യവസായിയായ തോമസ് ചാണ്ടിക്ക് വിദേശ രാജ്യങ്ങളിലും നിരവധി ബിസിനസ് സംരഭങ്ങളുണ്ട്. കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക്ക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയുടെ ചെയര്‍മാനായ അദ്ദേഹത്തിന് റിയാദിലും സ്‌കൂളുകളുണ്ട്. കുവൈത്തിലെ ബിസിനസ് സംരഭങ്ങളുള്ള അദ്ദേഹം കൂവൈത്ത് ചാണ്ടിയെന്നും വിളിക്കുന്നവരുണ്ട്.












Click it and Unblock the Notifications