കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റ് ഏറ്റു പറഞ്ഞതിന് പിന്നാലെ ടിവി അനുപമ ഐഎഎസ് ഹൈക്കോടതിയിൽ! നിർണ്ണായക ചർച്ചകൾ...

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ കേസിൽ ടിവി അനുപമ നൽകിയ രണ്ട് നോട്ടീസുകൾ കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Google Oneindia Malayalam News

കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായൽ കയ്യേറ്റ കേസിൽ രൂക്ഷ വിമർശനമേറ്റുവാങ്ങിയ ആലപ്പുഴ കലക്ടർ ടിവി അനുപമ ഹൈക്കോടതിയിൽ ഹാജരായി. തിങ്കളാഴ്ച തോമസ് ചാണ്ടിക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് ആലപ്പുഴ ജില്ലാ കലക്ടർ ടിവി അനുപമ ഐഎഎസ് ഹൈക്കോടതിയിൽ ഹാജരായത്.

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ കേസിൽ ടിവി അനുപമ നൽകിയ രണ്ട് നോട്ടീസുകൾ കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെറ്റായ സർവ്വേ നമ്പറുകൾ രേഖപ്പെടുത്തിയതിനെ തുടർന്നാണ് കലക്ടറുടെ നോട്ടീസ് റദ്ദാക്കിയത്. ഈ സംഭവത്തിൽ ടിവി അനുപമയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

 ഹാജരായി...

ഹാജരായി...

കായൽ കയ്യേറ്റ കേസിൽ രൂക്ഷ വിമർശനമേറ്റതിന് പിന്നാലെ തിങ്കളാഴ്ചയാണ് ടിവി അനുപമ ഹൈക്കോടതിയിൽ ഹാജരായത്. തോമസ് ചാണ്ടിക്കെതിരായ കേസിൽ സ്വീകരിക്കേണ്ട തുടർനടപടികളെ സംബന്ധിച്ചും കലക്ടർ തിങ്കളാഴ്ച ചർച്ച നടത്തി.

തുടർ നടപടികൾ...

തുടർ നടപടികൾ...

തോമസ് ചാണ്ടിയുടെ കേസിൽ സ്വീകരിക്കേണ്ട തുടർനടപടികളെ സംബന്ധിച്ച് അറ്റോർണി ജനറൽ, അഡീഷണൽ അറ്റോർണി ജനറൽ, സ്റ്റേറ്റ് അറ്റോർണി എന്നിവരുമായാണ് ജില്ലാ കലക്ടർ ചർച്ച നടത്തിയത്. എന്നാൽ കേസിലെ തുടർനടപടികളെ സംബന്ധിച്ച് എന്തു തീരുമാനമെടുക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

 രാജി...

രാജി...

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ കേസിൽ ഏറെ അഭിനന്ദനം നേടിയ ഉദ്യോഗസ്ഥയായിരുന്നു ടിവി അനുപമ. ജില്ലാ കലക്ടർ തയ്യാറാക്കിയ റിപ്പോർട്ടാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത്. എന്നാൽ ഇക്കാര്യങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങൾ.

 തിരിച്ചടി...

തിരിച്ചടി...

തെറ്റായ സർവ്വേ നമ്പറിന്റെ അടിസ്ഥാനത്തിൽ ലേക്ക് പാലസ് റിസോർട്ടിന് നോട്ടീസ് നൽകിയതാണ് ടിവി അനുപമയ്ക്ക് തിരിച്ചടിയായത്. കായൽ കയ്യേറ്റ വിഷയത്തിൽ നൽകിയ രണ്ട് നോട്ടീസുകളിലും സർവ്വേ നമ്പർ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്.

 കാര്യക്ഷമത...

കാര്യക്ഷമത...

തെറ്റായ സർവ്വേ നമ്പറിന്റെ അടിസ്ഥാനത്തിൽ കലക്ടർ നൽകിയ രണ്ട് നോട്ടീസുകളും കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെറ്റായ നമ്പറിൽ നോട്ടീസ് നൽകിയത് കലക്ടറുടെ കാര്യക്ഷമതയില്ലായ്മയാണ് തെളിയിക്കുന്നത് എന്ന പരാമർശവും ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

 ഏറ്റുപറഞ്ഞു...

ഏറ്റുപറഞ്ഞു...

സംഭവത്തിൽ അതിരൂക്ഷമായ വിമർശനങ്ങളാണ് കലക്ടർക്കെതിരെ ഉണ്ടായത്. ഒരു കലക്ടറുടെ ജോലിയെക്കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും ഹൈക്കോടതി അനുപമയെ ഓർമ്മിപ്പിച്ചു. ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ ടിവി അനുപമ തെറ്റ് സംഭവിച്ച കാര്യം ഏറ്റുപറഞ്ഞു.

 കേസ്...

കേസ്...

എന്നാൽ സർവ്വേ നമ്പർ തെറ്റിയതിന്റെ പേരിൽ കേസ് ഇല്ലാതാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്ന് അനുപമയും പറഞ്ഞു. ഇതോടൊപ്പം ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തിയെഴുന്നേൽക്കുമെന്ന വരികളും കലക്ടർ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ മണിക്കൂറുകൾക്കം കലക്ടർ തന്നെ ഈ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.

കാര്യക്ഷമതയില്ലാത്ത അനുപമ ഐഎഎസ്....? പക്ഷേ, ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഫേസ്ബുക്കില്‍ കവിത!!!കാര്യക്ഷമതയില്ലാത്ത അനുപമ ഐഎഎസ്....? പക്ഷേ, ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഫേസ്ബുക്കില്‍ കവിത!!!

ടിവി അനുപമയ്ക്ക് തെറ്റു പറ്റിയോ? കളക്ടറുടെ റിപ്പോർട്ടിൽ പിഴവുകൾ, ചാണ്ടിയുടെ പേരിൽ സ്ഥലമില്ല...ടിവി അനുപമയ്ക്ക് തെറ്റു പറ്റിയോ? കളക്ടറുടെ റിപ്പോർട്ടിൽ പിഴവുകൾ, ചാണ്ടിയുടെ പേരിൽ സ്ഥലമില്ല...

രാപ്പകൽ സമരം ആട്ടവും പാട്ടുമായി ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ! വീഡിയോ വൈറലാകുന്നു... പ്രതിഷേധവും...രാപ്പകൽ സമരം ആട്ടവും പാട്ടുമായി ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ! വീഡിയോ വൈറലാകുന്നു... പ്രതിഷേധവും...

English summary
thomas chandy case;tv anupama ias appeared in high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X