ഒടുവില്‍ രാജിവെച്ചത് എന്തിനെന്ന് വെളിപ്പെടുത്തി തോമസ് ചാണ്ടി!!
ഒടുവില്‍ താന്‍ രാജിവെയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി മുന്‍ മന്ത്രി തോമസ് ചാണ്ടി. തനിത്തെചിരെ കളക്ടര്‍ എഴുതി തയ്യാറാക്കിയ ഫയല്‍ കണ്ട് മനം നൊന്താണ് മന്ത്രി സ്ഥാനം രാജിവെച്ചതെന്ന് തോമസ് ചാണ്ടി പറഞ്ഞു. രാജിക്ക് സാഹചര്യമുണ്ടാക്കിയത് തന്‍റെ വക്കീലിന് പറ്റിയ ഒരു പിഴവായിരുന്നെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

അതേസമയം ഇനി മന്ത്രിയാകാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ഒട്ടും ആഗ്രഹമില്ലെന്നും മന്ത്രി പണി അത്ര സുഖം പിടിച്ച പണിയല്ലെന്നും തോമസ് ചാണ്ടി പ്രതികരിച്ചു. തനിക്കെതിരെ കേസുളളതിനാലാണ് രാജിവെച്ചതെന്ന വിമര്‍ശനവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ കുരുക്ക് മുറുകിയതോടെ പാര്‍ട്ടിയിലും മുന്നണിയിലും മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം സൃഷ്ടിച്ചതിന് ഒടുവിലായിരുന്നു ചാണ്ടി രാജിവെച്ചത്. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത്.












Click it and Unblock the Notifications