കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടി മാത്രമാണോ കുറ്റക്കാരൻ? പങ്കാളികൾ കുറേ പേരുണ്ട്?കെഇ ഇസ്മയിൽ മുതൽ കളക്ടർവരെ നീളും പട്ടിക!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെച്ചിട്ടും സിപഎമ്മും സിപിഐയും തമ്മിലുള്ള ചേരിപ്പോരിന് അറുതിയായില്ല. തോമസ് ചാണ്ടിയുടെ രാജിക്കു ശേഷം ഇടതുമുന്നണിയില്‍ പരസ്യ വിഴുപ്പലക്കലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കുറ്റക്കാരന്‌ തോമസ് ചാണ്ടി മാത്രമാണോ. ധാർമ്മിക രോക്ഷം കൊള്ളുന്ന സിപിഐക്കും ഇതിൽ പങ്കില്ലേ എന്ന് സംശയിച്ചുപോകും. ധാര്‍മ്മികത അവകാശപ്പെട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ സിപിഐ-യുടെ നാലു മന്ത്രിമാരും വിട്ടു നിന്നത്. മന്ത്രിസഭായോഗത്തിന് തൊട്ടു മുൻപാണ് ഈ വിവരം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിക്കൊണ്ട് സിപിഐ മന്ത്രിമാർ തങ്ങളുടെ പാർട്ടി തീരുമാനം നടപ്പിലാക്കിയതും ആദർശത്തിന്റെ കാര്യത്തിൽ എകെ ആന്റണി കഴിഞ്ഞാൽ പിന്നെ ഞങ്ങളും ഞങ്ങളും മാത്രമേയുള്ളു എന്ന് ഉത്തരോത്തരം ഉദ്‌ഘോഷിച്ചതും.

തോമസ് ചാണ്ടി കുറ്റക്കാരനാകുമ്പോള്‍, തോമസ് ചാണ്ടി മാത്രമല്ല കുറ്റക്കാരനാകുന്നത്. ആ 'കുറ്റകൃത്യത്തില്‍' പങ്കാളികളായ മറ്റനേകം പേരുണ്ട്. അവരില്‍ ധാര്‍മ്മികതയുടെ മൊത്തക്കച്ചവടക്കാരായ സിപിഐക്കാരുമുണ്ട്, അതുപോലെതന്നെ കോണ്‍ഗ്രസുകാരുമുണ്ട്. തോമസ് ചാണ്ടിസ കായൽ കയ്യേറി റോഡ് നിർമ്മിച്ചത് സിപിഐയുടെ എംപിയായ കെഇ ഇസ്മയിലിന്റെ എംപി ഫണ്ടിൽ നിന്നാണ്. എന്നിട്ടും സിപിഐ വിശദീകരണം പോലും ചോദിച്ചോ എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾ. തോമസ് ചാണ്ടി തെറ്റു ചെയതിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ അദ്ദേഹത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്ത ജനപ്രതിനിധികളും കുറ്റക്കാരാണെന്ന കാര്യം നമ്മൾ മറന്നുപോകരുത്. തോമസ് ചാണ്ടി ഒറ്റയ്ക്കല്ല ഈ കാര്യങ്ങളൊന്നും ചെയ്തത്. ചാണ്ടിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ രാഷ്ട്രീയ നേതാക്കൾ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു എന്ന് തന്നെ സംശയിക്കേണ്ടി വരും.

മുന്നണി മര്യാദ

മുന്നണി മര്യാദ

സിപിഐ-യുടെ ഒരു മന്ത്രിക്കെതിരെ മാധ്യമങ്ങള്‍ ഇതുമാതിരി ഒരു ആരോപണം ഉന്നയിച്ചാലും പാർട്ടിയുമായി ആലോചിക്കാതെ രാജി കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുമോ? അങ്ങിനെ ചെയ്താൽ അത് വലിയൊരു ചർച്ചയാകും എന്നതിൽ യാതൊരു സംശയവുമില്ല. ഇതു തന്നെയല്ലെ തോമസ് ചാണ്ടി വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. രാജിവെക്കുന്ന കാര്യം ആലോചിക്കാൻസ എൻസിപി ആവശ്യപ്പെട്ടത് നാല് ദിവസമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെട്ടെന്ന് തന്നെ രാജി വേണമെന്ന് ആവശ്യപ്പെട്ടത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഫണ്ട് അനുവദിച്ചത് കെഇ ഇസ്മയിലല്ലേ

ഫണ്ട് അനുവദിച്ചത് കെഇ ഇസ്മയിലല്ലേ

സിപിഐയുടെ വെറുമൊരു സാധാരണ നേതാവല്ല മന്ത്രിയും എംപിയും എംഎൽഎ-യും ഒക്കെ ആയിരുന്ന, സിപിഐയുടെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന കെഇ ഇസ്മായിൽ. അദ്ദേഹമാണ് തോമസ് ചാണ്ടിക്ക് ഈ പറയുന്ന "കായൽ നികത്തി" റോഡ് നിർമ്മിക്കാൻ എംപി ഫണ്ട് അനുവദിച്ചത്. സിപിഐ ജില്ലാക്കമ്മിറ്റിയിൽ നിന്നുള്ള ശുപാര്‍ശയിന്മേലാണ് ഈ ഫണ്ട് ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കപ്പെട്ടതും. അങ്ങിനെയാണെങഅകിൽ സിപിഐ ഈ കാര്യത്തിൽ കെഇ ഇസ്മായിലിനോട് വിശദീകരണം തേടേണ്ടതല്ലേ? ഏത് സാഹചര്യത്തിലാണ് അന്നത്തെ സിപിഐയുടെ ആലപ്പുഴ ജില്ലാ നേതൃത്വം ഈ ഫണ്ടിന് അനുമതി നല്‍കിയത്? ഇക്കാര്യങ്ങള്‍ ജനസമക്ഷം വ്യക്തമാക്കുവാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം സിപിഐക്കില്ലേ?

കളക്ടർ പിരശോധിച്ചില്ലേ?

കളക്ടർ പിരശോധിച്ചില്ലേ?

രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് ഒരു റോഡ് നിർമ്മിക്കുമ്പോൾ അന്നത്തെ കളക്ടറുടെ കൂടെ പരിശോധനകൾക്ക് ശേഷമായിരിക്കും അനുമതി ലഭ്യമായിട്ടുണ്ടാവുക. എന്തൊക്കെ ആയിരുന്നു ഈ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍? അവ തെറ്റായിരുന്നുവെങ്കില്‍ അന്നത്തെ കളക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇ ചന്ദ്രശേഖരൻ തയ്യാറാവാത്തത്.

സ്റ്റേജ് പങ്കിടാൻ ബുദ്ധിമുട്ടുണ്ടായില്ലേ?

സ്റ്റേജ് പങ്കിടാൻ ബുദ്ധിമുട്ടുണ്ടായില്ലേ?

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പരിസ്ഥിതി പ്രശ്നങ്ങളിൽ മുൻപന്തിയിൽ ഉള്ള ആളുമായ സർവോപരി ഹരിപ്പാട്ട് തിരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വള്ളി ചെരുപ്പ് മാത്രം ഇട്ട് ചെന്നിത്തലയെ നേരിട്ട സഖാവ് പി പ്രസാദിന്റെ ഇലക്ഷൻ ഫണ്ടിലേക്ക് കയ്യേറ്റക്കാരനായ തോമസ് ചാണ്ടി നൽകിയ തുകയുടെ കണക്കുകൾ എത്രയാണെന്ന് വ്യക്തമാക്കാനുള്ള ധാർമ്മിക ബാധ്യത സിപിഐക്കില്ലേ? എന്ന ചോദ്യവും ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിന്ന സിപിഐ മന്ത്രിമാരുടെ സ്വന്തം പാർട്ടി സെക്രട്ടറി നയിച്ച എൽഡിഎഫിന്റെ തെക്കൻ മേഖലാ ജനജാഗ്രതായാത്ര കുട്ടനാട്ടിൽ എത്തിയപ്പോൾ സ്ഥലം എംഎൽഎയും ഇക്കണ്ട ആരോപണങ്ങൾ എല്ലാം നേരിട്ട ഗതാഗതമന്ത്രിയുമായിരുന്ന സാക്ഷാൽ തോമസ് ചാണ്ടി ആയിരുന്നു അധ്യക്ഷൻ. പാർട്ടി സെക്രട്ടറിക്ക് ആരോപണവിധേയനായ മന്ത്രിയുമായി വേദി പങ്കിടുന്നതിൽ അന്നൊരു ധാർമ്മികപ്രശ്നവും ഉണ്ടായിരുന്നില്ലേ? തോമസ് ചാണ്ടി പങ്കെടുക്കുമെങ്കിൽ ജനജാഗ്രതായാത്രയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് കൺവീനർക്ക് എന്തുകൊണ്ട് ശ്രീ കാനം രാജേന്ദ്രൻ കത്ത് നൽകിയില്ല എന്ന ചോദ്യവു സിപിഐക്ക് നേരെ ഇപ്പോൾ ഉയരുന്നുണ്ട്.

പിജെ കുര്യന്റെ എംപി ഫണ്ട്

പിജെ കുര്യന്റെ എംപി ഫണ്ട്

തോമസ് ചാണഅടി കുറ്റക്കാരനാകുമ്പോൾ, ചാണ്ടിക്ക് എല്ലാത്തിനും സൗകര്യം ചെയ്തുകൊടുത്ത കോൺഗ്രസുകാരും കുറ്റക്കാരാണ്. തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള റോഡിൽ പിജെ കുര്യന്റെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച തുക പ്രകാരം നിർമ്മിച്ച റോഡ് എന്ന് ആലേഖനം ചെയ്തിരിക്കുന്ന ശിലാഫലകം സ്ഥാപിച്ചിരിക്കുന്നത് രമേശ് ചെന്നിത്തലയും, എം. ലിജുവും, എഎ ഷുക്കൂറും കണ്ടിട്ടുണ്ടാകുമെന്ന് കരുതട്ടെ. പിജെ കുര്യന്റെ ഫണ്ട് ആലപ്പുഴ ജില്ലയില്‍ അനുവദിക്കപ്പെട്ടുവെങ്കില്‍ അന്നത്തെ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറിന്റെ ശുപാർശയിലായിരിക്കണം അത് ലഭിച്ചിട്ടുണ്ടാവുക. തോമസ് ചാണ്ടി തെറ്റുകാരനെങ്കില്‍ ഇവരും തെറ്റുകാരല്ലെ? ഇവർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുക്കേണ്ടതില്ലേ?

കൂട്ടു നിന്നവരും രാഷ്ട്രീയധാര്‍മ്മികത പ്രഖ്യാപിക്കണം

കൂട്ടു നിന്നവരും രാഷ്ട്രീയധാര്‍മ്മികത പ്രഖ്യാപിക്കണം

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. കോൺഗ്രസ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയിൽ നിന്നാണ് നിര്‍മാണത്തിനാവശ്യമായ പ്രാഥമികാനുമതികൾ ലഭിച്ചത്. തോമസ് ചാണ്ടി തെറ്റുകാരനെങ്കില്‍ ഇവരും ആ തെറ്റിന്റെ പങ്കാളികളാണ്. തോമസ് ചാണ്ടി രാജി വെച്ചു കഴിഞ്ഞു. എന്‍സിപിയുടെ ആകെയുള്ള മന്ത്രിസഭാ പ്രാതിനിധ്യം കൂടി ഇല്ലാതെ ആയി. അവര്‍ അവരുടെ രാഷ്ട്രീയധാര്‍മ്മികത പ്രഖ്യാപിച്ചു കഴിഞ്ഞു. ചില്ലറ പ്രശ്നങ്ങളുണ്ടെങ്കില്‍ കൂടിയും ഇടതുമുന്നണി യോഗം തീരുമാനിക്കപ്പെട്ടത് പോലെ കാര്യങ്ങള്‍ നടന്നു കഴിഞ്ഞു. യോഗം ചുമതലയേല്പിച്ച മുഖ്യമന്ത്രിയും ആ കടമ ഭംഗിയായി നിറവേറ്റി. തോമസ് ചാണ്ടി കുറ്റക്കാരനാകുമ്പോള്‍ അതിന്റെയൊപ്പം തെറ്റുകാരാകുന്ന സിപിഐക്കാരും കോണ്‍ഗ്രസുകാരും രക്ഷപെടുന്നത് നീതിയല്ല. അവരും തോമസ് ചാണ്ടി നേരിട്ട നീതിക്ക് വിധേയരാകേണ്ടതുണ്ട്. അല്ലെങ്കില്‍ ധാര്‍മ്മികതയുടെ ആലയാഭരണങ്ങള്‍ അഴിച്ചുവെക്കുവാനെങ്കിലും ഇക്കൂട്ടര്‍ തയ്യാറാകേണ്ടതുണ്ട്.

English summary
Not only Thomas Chandy but so many comes under the list including KE Ismail, collector and so on..
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X