ശത്രുക്കൾക്ക് ആഹ്ലാദിക്കാൻ സിപിഐ അവസരമൊരുക്കി; ആഞ്ഞടിച്ച് കൊടിയേരി, തിരിച്ചടിച്ച് സിപിഐ; ഭിന്നത
തിരുവനന്തപുരം: എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി കോടിയേരി ബാലകൃഷ്ണന്റെ കടുത്ത വിമര്‍ശനങ്ങള്‍. പോളിറ്റ് ബ്യൂറോ യോഗത്തില്‍ സിപിഐയ്‌ക്കെതിരെ കടുത്ത അതൃപ്തി ഉയര്‍ന്നതിന് പിറകേ ആയിരുന്നു കോടിയേരിയുടെ വാര്‍ത്താ സമ്മേളനം.
തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭ യോഗം ബഹിഷ്‌കരിച്ചതാണ് സിപിഎമ്മിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനായിരുന്നു സിപിഐയുടെ ശ്രമം എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിക്കുന്നത്.

മന്ത്രിസഭ യോഗം ബഹിഷ്‌കരിക്കുക വഴി ശത്രുപക്ഷത്തുള്ളവര്‍ക്ക് ആഹ്ലാദിക്കാന്‍ സിപിഐ അവസരം ഒരുക്കിയെന്ന അതീവ ഗുരുതരമായ ആരോപണവും കോടിയേരി ഉന്നയിക്കുന്നുണ്ട്. മുന്നണിയുടെ ഉള്ളിലുള്ള പ്രശ്‌നങ്ങള്‍ ഈ വിധത്തിലല്ല കൈകാര്യം ചെയ്യേണ്ടത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോടിയേരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുടമായി സിപിഐയും രംഗത്തെത്തിയിട്ടുണ്ട്.

തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു ഉറപ്പും കിട്ടിയിരുന്നില്ല എന്നാണ് സിപിഐ പറയുന്നത്. സര്‍ക്കാരിനെതിരെ കേസനല്‍കി മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാന്‍ ആവില്ലെന്നും സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസം രാവിലെ വരെ ചാണ്ടിയുടെ രാജി സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് പ്രകാശ് ബാബു ആവര്‍ത്തിച്ചു.

സോളാര്‍ കേസില്‍ പെട്ട് കിടക്കുന്ന കോണ്‍ഗ്രസ്സിന് ആയുധം നല്‍കുകയാണ് സിപിഐ ചെയ്തത് എന്ന ആരോപണവും കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചിരുന്നുയ ചാണ്ടിയുടെ രാജി സംബന്ധിച്ച് തലേ ദിവസം തന്നെ സിപിഐയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു എന്നും കോടിയേരി പറഞ്ഞിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ പ്രകാശ് ബാബു നിഷേധിച്ചിരിക്കുന്നത്.












Click it and Unblock the Notifications