കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിയില്‍ എല്‍ഡിഎഫ് പിളരും? സിപിഐയ്‌ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വവും; യുഡിഎഫിലേക്ക് ക്ഷണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സിപിഎം- സിപിഐ പോര് പുതിയ തലത്തില്‍ | Oneindia Malayalam

ദില്ലി/കൊല്ലം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎമ്മും സിപിഐയ്യും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വലിയ മുന്നണി പ്രശ്‌നങ്ങളിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. മന്ത്രിസഭ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണമായ നടപടിയാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചത്.

കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!

ഇപ്പോള്‍ സിപിഎം ദേശീയ നേതൃത്വവും സിപിഐ നടപടിക്കെതിരെ രംഗത്ത് വരികയാണ്. മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണ് എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയും വിലയിരുത്തിയത്. പാര്‍ട്ടി നിലപാട് ഔദ്യോഗിമായി തന്നെ സിപിഐയെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്.

അട്ടയ്ക്കും ഉടുമ്പിനും മേലെ കായൽ ചാണ്ടി!!! പിണറായിക്കും ചാണ്ടിക്കും നിലത്ത് നിർത്താതെ പൊങ്കാല...അട്ടയ്ക്കും ഉടുമ്പിനും മേലെ കായൽ ചാണ്ടി!!! പിണറായിക്കും ചാണ്ടിക്കും നിലത്ത് നിർത്താതെ പൊങ്കാല...

അസാധാരണ നടപടി എന്ന പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. ജനയുഗം പത്രത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ആയിരുന്നു കാനത്തിന്റെ പ്രതികരണം. അതിനിെ സിപിഐയെ യുഡിഎഫില്‍ എത്തിക്കാനുള്ള തന്ത്രങ്ങളും ചിലര്‍ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.

ദേശീയ നേതൃത്വം ഇടപെടുന്നു

ദേശീയ നേതൃത്വം ഇടപെടുന്നു

കേരളത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ആദ്യമായല്ല. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം അത്ര കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കാറില്ല. പക്ഷേ ഇത്തവണ കാര്യങ്ങള്‍ അത്രത്തോളം ലാഘവത്തോടെ പരിഗണിക്കപ്പെടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അസാധാരണം തന്നെ

അസാധാരണം തന്നെ

തോമസ് ചാണ്ടി രാജിവയ്ക്കുന്നതിന് മുമ്പ് പങ്കെടുത്ത മന്ത്രിസഭ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനെ ആണ് അസാധാരണ നടപടി എന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. തോമസ് ചാണ്ടി പങ്കെടുക്കുന്നു എന്നതുകൊണ്ട് മാത്രമായിരുന്നു സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.

അസാധാരണ സാഹചര്യം

അസാധാരണ സാഹചര്യം

അസാധാരണ സാഹചര്യമാണ് അസാധാരണ നടപടിക്ക് വഴിയൊരുക്കിയത് എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്. തോമസ് ചാണ്ടി മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തത് മന്ത്രിസഭയുടേയും ജനാധിപത്യ മൂല്യങ്ങളുടേയും കീഴ് വഴക്കങ്ങളുടേയും ലംഘനം ആണെന്നായിരുന്നു കാനം ജനയുഗത്തില്‍ എഴുതിയത്.

പിളര്‍പ്പിലേക്കോ

പിളര്‍പ്പിലേക്കോ

മറ്റൊരിക്കലും ഇല്ലാതിരുന്ന രീതിയില്‍ അണികള്‍ക്കിടയിലും ഭിന്നത രൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ഇരുപക്ഷം പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആയി രംഗത്ത് വന്ന് കഴിഞ്ഞു. രൂക്ഷമായ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ചരിത്രം പറഞ്ഞ് പരിഹാസം

ചരിത്രം പറഞ്ഞ് പരിഹാസം

അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സിനൊപ്പം നിന്ന സിപിഐയെ അതിന്റെ പേരില്‍ വീണ്ടും പരിഹസിക്കുകയാണ് സിപിഎമ്മുകാര്‍ ഇപ്പോള്‍. മൂന്നാര്‍ കൈയ്യേറ്റത്തിന്റെ വിഷയവും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മുന്നണി മര്യാദ പാലിക്കാതിരുന്നത് സിപിഐ ആണെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം.

കോണ്‍ഗ്രസ്സിന്റെ പിന്തുണ

കോണ്‍ഗ്രസ്സിന്റെ പിന്തുണ

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നിലപാടിന് പിന്തുണയുമായി കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്തെത്തിക്കഴിഞ്ഞു. കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ സിപിഐയെ പരസ്യമായി അനുമോദിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവച്ചത് സിപിഐയുടെ നിലപാടാണ് എന്നാണ് ഹസ്സന്‍ പറഞ്ഞത്.

യുഡിഎഫിലേക്ക് ക്ഷണം

യുഡിഎഫിലേക്ക് ക്ഷണം

ഇതിനിടെയാണ് സിപിഐയ്ക്ക് യുഡിഎഫിലേക്ക് ഒരു ക്ഷണം കിട്ടിയത്. കോണ്‍ഗ്രസ് അല്ല ക്ഷണിച്ചത്, ഒരിക്കല്‍ എല്‍ഡിഎഫ് വിട്ട ആര്‍എസ്പി ആണ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത്. എല്‍ഡിഎഫില്‍ നിന്നാല്‍ സിപിഐയ്ക്ക് സിപിഎമ്മിന്റെ ആട്ടും തുപ്പും ഏല്‍ക്കേണ്ടിവരും എന്നായിരുന്നു ആര്‍എസ്പി സംസ്ഥാന അധ്യക്ഷന്‍ എഎ അസീസ് പറഞ്ഞത്.

മുന്നണി പിളര്‍ന്നാല്‍

മുന്നണി പിളര്‍ന്നാല്‍

നിലവിലെ സാഹചര്യത്തില്‍ സിപിഐ മുന്നണി വിട്ടാല്‍ പോലും അത് എല്‍ഡിഎഫിനെ കാര്യമായി ബാധിക്കില്ല. സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഭൂരിപക്ഷം അപ്പോഴും ഉണ്ടാകും. എന്നാല്‍ പതിറ്റാണ്ടുകളായുള്ള ഇടത് ഐക്യം തകര്‍ക്കുന്നതിലേക്ക് തോമസ് ചാണ്ടി വിഷയം സിപിഎമ്മിനെ കൊണ്ടുചെന്ന് എത്തിക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

English summary
Thomas Chandy issue: LDF in crisis, CPM Polit Bureau criticise CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X