ചാണ്ടി പണം തിരികെ ചോദിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഭയം! പിണറായി മലയാളികള്‍ക്ക് അപമാനം...

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി: തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് രാജിവെക്കണ്ടേതെന്ന് ബിജെപി നേതാവ് എംടി രമേശ്. തോമസ് ചാണ്ടിക്കെതിരല്ല, മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്. അതിനാല്‍ തോമസ് ചാണ്ടിയല്ല, മുഖ്യമന്ത്രിയാണ് രാജിവെക്കേണ്ടതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

സൗദിയില്‍ യോഗ കായിക ഇനമായി അംഗീകരിച്ചു! സ്ത്രീകള്‍ക്കും തടസമില്ല, ആഹ്ലാദത്തിമിര്‍പ്പില്‍...

രസഗുള 'യുദ്ധത്തില്‍' പശ്ചിമ ബംഗാളിന് വിജയം! ഒഡീഷയെ ചതിച്ചത് ലക്ഷ്മി ദേവി... ശരിക്കും രസഗുള കയ്ച്ചു..

കേരള ഹൈക്കോടതി സര്‍ക്കാരിനെ വേമ്പനാട്ട് കായലില്‍ മുക്കി കൊന്നിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സര്‍ക്കാരിന് ഇനി ഭരണത്തില്‍ തുടരാന്‍ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

mtramesh

കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ട് നാലു ദിവസം കഴിഞ്ഞു. മുഖ്യമന്ത്രിയാണ് തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ പോകാന്‍ അനുവാദം നല്‍കിയത്. തോമസ് ചാണ്ടിക്കെതിരെ സംസാരിക്കാന്‍ പോലും ഭയമുള്ള മുഖ്യമന്ത്രി മലയാളികള്‍ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും പേ മെന്റ് സീറ്റായതിനാലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നല്‍കിയ പണം തിരികെ ചോദിക്കുമെന്നാണ് പിണറായി അടക്കമുള്ള ഇടത് നേതാക്കളുടെ ഭയം. അതുകൊണ്ടാണ് ചാണ്ടിയോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും മടികാണിക്കുന്നതെന്നും ഇത്രയും നാണംകെട്ട സര്‍ക്കാര്‍ അടുത്തകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ലെന്നും എംടി രമേശ് പറഞ്ഞു.

English summary
thomas chandy issue; mt ramesh against chief minister.
Please Wait while comments are loading...