Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസിയെ 'ഇപ്പ ശര്യാക്കി തരാം'...ശശീന്ദ്രന്‍ തിരിച്ചുവന്നാല്‍....തോമസ് ചാണ്ടി പറയുന്നു

ശനിയാഴ്ച വൈകീട്ട് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുകയെന്നതാണ് തന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യമെന്ന് പുതിയ ഗതാഗതവകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്ന തോമസ് ചാണ്ടി. ശനിയാഴ്ച വൈകീട്ട് നാലു മണിക്കാണ് ചാണ്ടി പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

സമഗ്ര പദ്ധതികള്‍

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇതിനായി സമഗ്ര പദ്ധതികളാണ് തയ്യാറാക്കുന്നത്. ഗതാഗത വകുപ്പിന്റെ ചുമതല ഭാരിച്ച ഉത്തരവാദിത്വമാണെന്നും ചാണ്ടി വ്യക്തമാക്കി.

ശശീന്ദ്രന് സ്വാഗതം

മുന്‍ മന്ത്രിയും പാര്‍ട്ടികാരനുമായ എകെ ശശീന്ദ്രന്‍ ക്ലീന്‍ചിറ്റ് നേടി തിരിച്ചുവന്നാല്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാണ്. ശശീന്ദ്രന്‍ മന്ത്രിയാവുന്നതാണ് തനിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ശശീന്ദ്രന്‍ പറഞ്ഞത്

തോമസ് ചാണ്ടി തനിക്കു പകരം മന്ത്രിസഭയിലെത്തുന്നത് ആഹ്ലാദം നല്‍കുന്ന കാര്യമാണെന്നാണ് ശശീന്ദ്രന്‍ പ്രതികരിച്ചത്. മന്ത്രിയെ നിശ്ചയിക്കാനുള്ള പാര്‍ട്ടി യോഗത്തില്‍ ചാണ്ടിയുടെ പേര് നിര്‍ദേശിച്ചത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയുടെ യശസുയര്‍ത്തും

പാര്‍ട്ടിയുടെയും മുന്നണിയുടെയും യശസ് ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുമായി തോമസ് ചാണ്ടി മുന്നോട്ട്‌പോവുമെന്നു ശശീന്ദ്രന്‍ പറഞ്ഞു. പുതിയ സംഭവവികാസങ്ങള്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ അന്തസുയര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍സിപി തീരുമാനം

ശശീന്ദ്രനെ മന്ത്രി സ്ഥാനത്തേക്കു തിരിച്ചുകൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എന്‍സിപി തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. ഇതു എല്‍ഡിഎഫ് അംഗീകരിച്ചതോടെ ചാണ്ടിക്കു നറുക്കുവീഴുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+