• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇതാവണമെടാ കളക്ടര്‍! 'നിറപറ'യെ പറപ്പിച്ച ടിവി അനുപമ ഐഎഎസ്, ചാണ്ടിയ്ക്ക് മുന്നിലും പതറിയില്ല...

cmsvideo
  കണ്ടുപഠിക്കണം അനുപമ ഐഎഎസിനെ, ഈ അഴിമതിക്കെതിരായ പോരാട്ടത്തെ | Oneindia Malayalam

  ആലപ്പുഴ: നിയമലംഘിക്കുന്നവര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് ടിവി അനുപമ. ആലപ്പുഴ ജില്ലാ കളക്ടറായ ടിവി അനുപമ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടാണ് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചതും. മന്ത്രി കായല്‍ കയ്യേറിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും, അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടെന്നുമാണ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്.

  ആദ്യം വീണത് കെ കരുണാകരന്‍! ഗംഗാധരനും പിള്ളയും മാണിയും! തോമസ് ചാണ്ടി ഏഴാമന്‍....

  ഒടുവില്‍ സ്‌നേഹം ജയിച്ചു! സ്വവര്‍ഗ വിവാഹത്തിന് പിന്തുണ നല്‍കി ഓസ്‌ട്രേലിയന്‍ ജനത...

  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും തോമസ് ചാണ്ടിക്കെതിരെ ഇത്തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അന്നത്തെ ജില്ലാ കളക്ടറോട് കയ്യേറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ തോമസ് ചാണ്ടിയെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന തരത്തിലാണ് അന്നത്തെ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷേ, ഇത്തവണ ആരോപണമുയര്‍ന്നപ്പോള്‍ ടിവി അനുപമ ഐഎഎസായിരുന്നു ആലപ്പുഴ ജില്ലാ കളക്ടറുടെ കസേരയില്‍. സംഭവത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാണ് ടിവി അനുപമ മന്ത്രി കായല്‍ കയ്യേറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

  ഐഎഎസ്...

  ഐഎഎസ്...

  മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശിനിയായ ടിവി അനുപമ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയാണ് ആദ്യം വാര്‍ത്തകളിലിടം നേടിയത്. പിന്നീട് കോഴിക്കോട്, കാസര്‍കോട്, തലശേരി എന്നിവിടങ്ങളില്‍ സബ് കളക്ടറായി സേവനമനുഷ്ടിച്ചു. ശേഷം ആറളം ട്രൈബല്‍ ഡെവലപ്‌മെന്റ് മിഷനില്‍ സ്‌പെഷ്യല്‍ ഓഫീസറായും, സാമൂഹിക നീതി വകുപ്പില്‍ ഡയറക്ടര്‍ പദവിയും വഹിച്ചു.

  നിറപറ...

  നിറപറ...

  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഫുഡ് സേഫ്റ്റി കമ്മീഷണറായിരിക്കുമ്പോഴാണ് ടിവി അനുപമയുടെ ആത്മാര്‍തഥയും സത്യസന്ധയും പൊതുജനം ശ്രദ്ധിക്കുന്നത്. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയിലിറക്കിയ നിറപറയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചാണ് അന്ന് അനുപമ സ്റ്റാറായത്. ഫുഡ് സേഫ്റ്റി കമ്മീഷണറായിരുന്ന കാലത്ത് അമിത വില ഈടാക്കുന്നവര്‍ക്കെതിരെയും ടിവി അനുപമ മുഖംനോക്കാതെ നടപടി സ്വീകരിച്ചു.

  വകുപ്പ് മാറ്റി...

  വകുപ്പ് മാറ്റി...

  വന്‍ വ്യവസായ സംരഭമായ നിറപറയ്‌ക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ടിവി അനുപമയെ ഭക്ഷ്യവകുപ്പില്‍ നിന്നും മാറ്റി. ടിവി അനുപമയെ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ അന്നത്തെ സര്‍ക്കാരിന് ഒട്ടേറെ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.

  കായല്‍ കയ്യേറ്റം...

  കായല്‍ കയ്യേറ്റം...

  ആലപ്പുഴ ജില്ലാ കളക്ടറായി സേവമനുഷ്ടിക്കുന്നതിനിടെയാണ് തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ടിവി അനുപമയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന് കളക്ടറുടെ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് തോമസ് ചാണ്ടിക്കെതിരെ നിയമനടപടിയടക്കം ശുപാര്‍ശ ചെയ്താണ് അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

  ഹൈക്കോടതിയും...

  ഹൈക്കോടതിയും...

  ടിവി അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാരിനെയും തോമസ് ചാണ്ടിയെയും ഒരുപോലെ വെട്ടിലാക്കിയത്. കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ജില്ലാ കളക്ടര്‍ തോമസ് ചാണ്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍ച്ചിരുന്നു. ഈ സംഭവവുമായി താരതമ്യം ചെയ്യുമ്പോഴാണ് ടിവി അനുപമയെന്ന ഐഎഎസ് ഓഫീസറുടെ കൃത്യനിര്‍വഹണത്തിന് പ്രശംസ വര്‍ദ്ധിക്കുന്നത്.

  English summary
  thomas chandy resign; tv anupa ias has a crucial role.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more