മന്ത്രിസഭായോഗം കൂടിയും കൊടിവെച്ച കാറിൽ പറന്നും തോമസ് ചാണ്ടി.. രാജിയിലും താരം കുവൈത്ത് ചാണ്ടി തന്നെ!!

  • Posted By:
Subscribe to Oneindia Malayalam

കായല്‍ നികത്ത് വിവാദത്തില്‍ പെട്ട മന്ത്രി തോമസ് ചാണ്ടി ഇന്ന് രാജിവെക്കും നാളെ രാജിവെക്കും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാള് കുറച്ചായി. അങ്ങനെ നാളെ നാളെ നീളെ നീളെ എന്ന് കേട്ട ശേഷം തോമസ് ചാണ്ടിയുടെ നമ്പറും വന്നു. എന്നാല്‍ രാജിക്കാര്യം ഉറപ്പായ ശേഷവും താരമായി തുടരുകയാണ് കുവൈത്ത് ചാണ്ടി എന്ന തോമസ് ചാണ്ടി.

നാണം കെടുത്തി, നാണംകെട്ട് ഒടുവില്‍ ചാണ്ടി പെട്ടു; പിടിച്ചുനില്‍ക്കാനാകാതെ രാജി... അടുത്തത് പിണറായി?

കേരളത്തില്‍ ഒരു മന്ത്രിയും രാജിദിവസം ഉണ്ടാക്കിയിട്ടില്ലാത്ത പുകിലുകളാണ് തോമസ് ചാണ്ടി ഉണ്ടാക്കിയിരിക്കുന്നത്. ഒരു സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി എന്ന് അക്ഷരാര്‍ഥത്തില്‍ പറയാം. കേട്ടുകേള്‍വി ഇല്ലാത്തതും സാമാന്യമര്യാദയ്ക്ക് നിരക്കാത്തതും എന്ന് ടി വി കമന്റേറ്റര്‍മാര്‍ സോറി റിപ്പോര്‍ട്ടര്‍മാര്‍ ആര്‍ത്ത് വിളിക്കുന്നു.. കാണൂ, എന്തൊക്കെയാണ് ഡി ഡേയില്‍ തോമസ് ചാണ്ടി കാണിച്ചുകൂട്ടിയിരിക്കുന്നത് എന്ന്..

സര്‍ക്കാര്‍ കാറില്‍ തോമസ് ചാണ്ടി

സര്‍ക്കാര്‍ കാറില്‍ തോമസ് ചാണ്ടി

രാജിക്കത്ത് പാര്‍ട്ടി നേതാവിന്റെ കയ്യില്‍ കൊടുത്ത ശേഷവും രാജിയോ എന്ത് രാജി ഏത് രാജി എന്ന മട്ടിലാണ് തോമസ് ചാണ്ടി സെക്രട്ടേറിയറ്റ് വിട്ടത്. അതും മന്ത്രിയുടെ കൊടി വെച്ച കാറില്‍ പോലീസ് എസ്‌കോര്‍ട്ടുമായി. പോകുന്ന പോക്കില്‍ വണ്ടിക്കൂലിയെങ്കിലും ലാഭിക്കാം എന്ന് തോമസ് ചാണ്ടിയപ്പൊലെ ഒരു കച്ചവടക്കാരന്‍ വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല എന്ന്‌ വിനു വി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പറയുന്നു.

ഇങ്ങനെ ഒരു കീഴ്‌വഴക്കം ആദ്യം

ഇങ്ങനെ ഒരു കീഴ്‌വഴക്കം ആദ്യം

സാധാരണ മന്ത്രിമാര്‍ രാജിവെച്ച ശേഷം സ്വകാര്യ വാഹനങ്ങളിലാണ് തിരിച്ചുപോകുക. മന്ത്രിയുടെ വാഹനത്തില്‍ വരുമ്പോള്‍ തിരിച്ചുപോകാനുള്ള വാഹനം കൂടി കരുതാറാണ് പതിവ്. എന്നാല്‍ തോമസ് ചാണ്ടി ചെയ്തിരിക്കുന്നത് രാജിക്കത്ത് പാര്‍ട്ടി നേതാവിന്റെ കയ്യില്‍ കൊടുത്ത ശേഷവും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു എന്ന് പറയാവുന്ന തരത്തില്‍ യാത്ര ചെയ്തിരിക്കുന്നത്.

നാലാം നമ്പര്‍ കാറില്‍

നാലാം നമ്പര്‍ കാറില്‍

കേരള ഗതാഗത മന്ത്രിയുടെ നാലാം നമ്പര്‍ കാറിലാണ് തോമസ് ചാണ്ടി ആലപ്പുഴയ്ക്ക് പോയിരിക്കുന്നത്. ഇത്രയ്ക്കും ചീഞ്ഞുനാറുന്ന അവസ്ഥയുണ്ടായിട്ടും തോമസ് ചാണ്ടിയോട് കര്‍ശനമായി രാജി ആവശ്യപ്പെടാതിരുന്ന സ്വന്തം പാര്‍ട്ടിയെയും മുന്നണിയെയും മുഖ്യമന്ത്രിയെയും കളിയാക്കുന്ന തരത്തിലാണ് തോമസ് ചാണ്ടി ഈ യാത്ര പോയിരിക്കുന്നത് എന്നതാണ് ഏറ്റവും രസകരം.

തിരിഞ്ഞും മറിഞ്ഞും അഭിനയിച്ചു

തിരിഞ്ഞും മറിഞ്ഞും അഭിനയിച്ചു

എല്‍ ഡി എഫിലെ സഖ്യകക്ഷികളെയും നേതാക്കളെയും മാത്രമല്ല ഇന്നാട്ടിലെ സകല ആളുകളെയും ശരിക്കും കളിയാക്കുന്ന ഡയലോഗുകളാണ് തോമസ് ചാണ്ടി പറഞ്ഞത്. അവസാന നിമിഷം വരെ ശരിക്കും അഭിനയിക്കുകയും ചെയ്തു. രാജിയോ ഏത് രാജി എന്ന തരത്തിലാണ് രാജി വെക്കുന്നതിന് തൊട്ടുമുന്‍പ് വരെ തോമസ് ചാണ്ടി പെരുമാറിയത്.

മന്ത്രിസഭാ യോഗത്തില്‍ ചാണ്ടി

മന്ത്രിസഭാ യോഗത്തില്‍ ചാണ്ടി

രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയ ശേഷം തോമസ് ചാണ്ടി തുടര്‍ന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. തോമസ് ചാണ്ടി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിലെ രണ്ടാമന്മാരായ സി പി ഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭ യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത് വരെ എത്തി കാര്യങ്ങള്‍.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Thomas Chandy resignantion and last minute heroism.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്