'ആനവണ്ടി' മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് തോമസ് ചാണ്ടി! ശശീന്ദ്രനെതിരെ ഗൂഢാലോചനയില്ല...
ഗതാഗത വകുപ്പ് എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്നും, അത് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രന് പകരം മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഗതാഗത വകുപ്പ് എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്നും, അത് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആകെ രണ്ടു എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. എകെ ശശീന്ദ്രന് രാജിവെച്ചതോടെ തോമസ് ചാണ്ടിയെ തന്നെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് സാധ്യത. അതേസമയം, തോമസ് ചാണ്ടി മന്ത്രിയാകുന്നതില്‍ സിപിഎമ്മിനും എന്‍സിപിയിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദുബായില്‍ നിന്നെത്തി...
ലൈംഗിക സംഭാഷണ വാര്‍ത്തയെ തുടര്‍ന്ന് എകെ ശശീന്ദ്രന് രാജിവെച്ചതിനെ തുടര്‍ന്നാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തരയോഗം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി ദുബായില്‍ നിന്നെത്തിയ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

എന്‍സിപിക്ക് അവകാശപ്പെട്ടത്...
എകെ ശശീന്ദ്രന് പകരം മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് തോമസ് ചാണ്ടി എംഎല്‍എ പറഞ്ഞത്. മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്നും, അത് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല...
എകെ ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ആരോപണത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. താന്‍ മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പുണ്ടെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.

മാറികൊടുക്കാം...
നിലവിലെ ആരോപണത്തില്‍ രാജിവെച്ച മന്ത്രി എകെ ശശീന്ദ്രന് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ താന്‍ മന്ത്രിസ്ഥാനം ആ നിമിഷം മാറികൊടുക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും നേരത്തെ പറഞ്ഞിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയില്‍ എന്‍സിപിയുടെ പ്രാതിനിധ്യം നഷ്ടപ്പെടുമെന്നതിനാല്‍ തോമസ് ചാണ്ടിയെ തന്നെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് സാധ്യത.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications