കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആനവണ്ടി' മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് തോമസ് ചാണ്ടി! ശശീന്ദ്രനെതിരെ ഗൂഢാലോചനയില്ല...

ഗതാഗത വകുപ്പ് എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്നും, അത് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Google Oneindia Malayalam News

തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രന് പകരം മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

ഗതാഗത വകുപ്പ് എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്നും, അത് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആകെ രണ്ടു എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. എകെ ശശീന്ദ്രന്‍ രാജിവെച്ചതോടെ തോമസ് ചാണ്ടിയെ തന്നെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് സാധ്യത. അതേസമയം, തോമസ് ചാണ്ടി മന്ത്രിയാകുന്നതില്‍ സിപിഎമ്മിനും എന്‍സിപിയിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദുബായില്‍ നിന്നെത്തി...

ദുബായില്‍ നിന്നെത്തി...

ലൈംഗിക സംഭാഷണ വാര്‍ത്തയെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തരയോഗം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി ദുബായില്‍ നിന്നെത്തിയ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

എന്‍സിപിക്ക് അവകാശപ്പെട്ടത്...

എന്‍സിപിക്ക് അവകാശപ്പെട്ടത്...

എകെ ശശീന്ദ്രന് പകരം മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് തോമസ് ചാണ്ടി എംഎല്‍എ പറഞ്ഞത്. മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്നും, അത് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല...

മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല...

എകെ ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ആരോപണത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. താന്‍ മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പുണ്ടെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.

മാറികൊടുക്കാം...

മാറികൊടുക്കാം...

നിലവിലെ ആരോപണത്തില്‍ രാജിവെച്ച മന്ത്രി എകെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ താന്‍ മന്ത്രിസ്ഥാനം ആ നിമിഷം മാറികൊടുക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും നേരത്തെ പറഞ്ഞിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയില്‍ എന്‍സിപിയുടെ പ്രാതിനിധ്യം നഷ്ടപ്പെടുമെന്നതിനാല്‍ തോമസ് ചാണ്ടിയെ തന്നെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് സാധ്യത.

English summary
Thomas chandy response about ak saseendran's resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X