ശശീന്ദ്രന് പകരം തോമസ് ചാണ്ടി പിണറായി മന്ത്രിസഭയില്‍..!! സത്യപ്രതിജ്ഞ നാളെ..!!
തിരുവനന്തപുരം: എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിലെത്തും. തോമസ് ചാണ്ടിയെ മന്ത്രിയാക്കണം എന്നുള്ള എന്‍സിപിയുടെ ആവശ്യം എല്‍ഡിഎഫ് അംഗീകരിച്ചു. നാളെ വൈകിട്ട് 4 മണിക്കാണ് സത്യപ്രതിജ്ഞ.
Read Also: പ്രശസ്ത നടനുമായി കിടക്ക പങ്കിടല്‍..പൊട്ടിത്തെറിച്ച് നടി കസ്തൂരി..സംഭവിച്ചതെന്ത്..വീഡിയോ!!
Read Also: എയര്‍പോര്‍ട്ടില്‍ ആരാധകന്‍ കയറിപ്പിടിച്ചു..!! സൂക്കേട് തീര്‍ത്തൊരെണ്ണം പൊട്ടിച്ച് വിദ്യാ ബാലന്‍..!!
Read Also: മിഷേല്‍ കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍പ്പെട്ടു..!! ഡിഫി നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍..!!
കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടി ശശീന്ദ്രന് പുറമേ ഉള്ള എന്‍സിപിയുടെ ഏക എംഎല്‍എയാണ്. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ എല്‍ഡിഎഫിന് അകത്ത് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും എന്‍സിപി ദേശീയ നേതൃത്വം അടക്കം ഇടപെട്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി തീരുമാനം എല്‍ഡിഎഫ് യോഗം കൈക്കൊണ്ടത്.

മംഗളം ചാനല്‍ പുറത്ത് വിട്ട അശ്ലീല ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന് രാജി വെയ്‌ക്കേണ്ടതായി വന്നത്. എന്നാല്‍ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതില്‍ മംഗളം ചാനല്‍ ഖേദം പ്രകടിപ്പിച്ചതോടെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെ വരുമെന്ന് സൂചനയുണ്ടായിരുന്നു.

സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെ വരണം എന്നതായിരുന്നു പൊതുവേ ഉള്ള അഭിപ്രായം. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുമായി തോമസ് ചാണ്ടി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മാറി.

കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്ത് വന്ന തോമസ് ചാണ്ടി പ്രതികരിച്ചത് മന്ത്രിയാകുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട് എന്നായിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കണം എന്നാവശ്യപ്പെടുന്ന കത്ത് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

തുടര്‍ന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം എന്‍സിപിയുടെ കത്ത് പരിഗണിച്ച് തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ മന്ത്രിയാകുമെന്ന പ്രചാരണങ്ങള്‍ തോമസ് ചാണ്ടി നടത്തിയത് വിവാദമായിരുന്നു.












Click it and Unblock the Notifications